business100news.com: The National Christian Movement for Justice State Committee Working Conference and the seminar “Ariyam ariyikkam” to learn about minority rights were held at the Konni Action of Love Church.NCMJ State President Adv. Dr. Prakash P. Thomas inaugurated the working conference.

In his inaugural speech, the State President said that unity among churches is the need of the hour and unity among churches is the working goal of NCMJ.NCMJ formed Konni and Ranni constituency committees and elected office bearers.

The meeting was chaired by NCMJ State Vice President Rev. Thomas M. Pulivelil and the minority seminar was led by Father Benyamin Sankarathil. Mathewson P. Thomas,Rev Shaji K George, Rev Saju Thomas, Pastor Abraham Varghese, Aneesh Thomas Vaneth, Rev Dr RR Thomas Vattaparambil, Babu Venmely, and Saji Varghese spoke.

“അറിയാം അറിയിക്കാം” സെമിനാർ നടന്നു

business100news.com:നാഷണൽ ക്രിസ്ത്യൻ മൂമെൻ്റ് ഫോർ ജസ്റ്റീസ് സ്റ്റേറ്റ് കമ്മറ്റി പ്രവർത്തക സമ്മേളനവും ന്യൂനപക്ഷ അവകാശങ്ങളെ കുറിച്ച് അറിയുവാൻ ഉള്ള സെമിനാർ “അറിയാം അറിയിക്കാം” കോന്നി അക്ഷൻ ഓഫ് ലവ് ചർച്ചിൽ നടന്നു.

എൻ‌.സി‌.എം‌.ജെ സംസ്ഥാന പ്രസിഡൻ്റ് അഡ്വ ഡോ പ്രകാശ് പി തോമസ് പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്തു.സഭകളുടെ ഐക്യം കാലഘട്ടത്തിന്‍റെ ആവശ്യമെന്നും സഭകൾ തമ്മിലുള്ള ഐക്യ കൂട്ടായ്മയാണ് എൻ‌.സി‌ എം‌.ജെ യുടെ പ്രവർത്തന ലക്ഷ്യമെന്ന് സംസ്ഥാന പ്രസിഡൻ്റ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. എൻ‌.സി‌.എം‌.ജെ കോന്നി, റാന്നി നിയോജക മണ്ഡലം കമ്മറ്റികൾ രൂപീകരിക്കുകയും ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു.

എൻ‌.സി‌.എം‌.ജെ സംസ്ഥാന വൈസ് പ്രസിഡൻ്റ് റവ തോമസ് എം പുളിവേലിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ന്യൂനപക്ഷ സെമിനാറിന് ഫാദർ ബെന്യാമിന് ശങ്കരത്തിൽ നേതൃത്വം നൽകി .മാത്യൂസൺ പി തോമസ്, റവ ഷാജി കെ ജോർജ്, റവ സജു തോമസ്, പാസ്റ്റർ ഏബ്രാഹാം വർഗ്ഗീസ്, അനീഷ് തോമസ് വാനേത്ത്, റവ ഡോ ആർ ആർ തോമസ് വട്ടപ്പറമ്പിൽ, ബാബു വെന്മേലി, സജി വർഗ്ഗീസ് എന്നിവർ സംസാരിച്ചു