സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടുവെന്ന് ധനമന്ത്രി പറഞ്ഞുവെച്ചിട്ടും ക്ഷേമ പെന്‍ഷന്‍ കൂട്ടിയില്ല. ഭൂനികുതി 50 ശതമാനം വര്‍ധപ്പിച്ചു.കോടതി ഫീസും ഇലക്ട്രിക് വാഹന നികുതിയും കൂട്ടി.
15 വര്‍ഷം കഴിഞ്ഞ സ്വകാര്യ വാഹനങ്ങളുടെ നികുതിയിലും വന്‍ വര്‍ധനവ്.ജനങ്ങളുടെ മുകളില്‍ അമിത നികുതി ഭാരം കെട്ടിവെച്ച് ഖജനാവിലേക്ക് പണമെത്തിക്കാനുള്ള ധനമന്ത്രിയുടെ കെ.എന്‍ ബാലഗോപാലിന്റെ അഞ്ചാം ബജറ്റ് എന്ന് മാത്രം വിശേഷിപ്പിക്കാം . തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും അടുത്തിരിക്കെ ക്ഷേമ പെന്‍ഷന്‍ 100 രൂപയെങ്കിലും വര്‍ധിപ്പിക്കുമെന്നായിരുന്നു ഏവരുടേയും പ്രതീക്ഷ. ഒറ്റപൈസ പോലും കൂട്ടിയില്ല.
നിലവില്‍ 1600 രൂപയാണ് സംസ്ഥാനത്തെ ക്ഷേമ പെന്‍ഷന്‍. ഇത് 2500 ആക്കി ഉയര്‍ത്തുമെന്നായിരുന്നു എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം.എന്നാല്‍ ജനത്തോടു പറഞ്ഞ ഇക്കാര്യത്തില്‍ നീക്ക് പോക്ക് ഇല്ല .പകരം നികുതികള്‍ വര്‍ധിപ്പിച്ചു സര്‍ക്കാര്‍ നേട്ടം കൊയ്യുന്നു . കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നുവെന്ന വാദത്തോടെയായിരുന്നു ധനമന്ത്രി ബജറ്റ് പ്രസംഗം ആരംഭിച്ചത്.
12-ാം ശമ്പള കമ്മീഷന്റെ പ്രഖ്യാപനം ഇത്തവണ ബജറ്റില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുമുണ്ടായില്ല. പക്ഷേ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്വാസമേകുന്ന ചില പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ട്.വലിയ പദ്ധതികളും മറ്റുമില്ലാത്ത ബജറ്റിലെ സുപ്രധാന പ്രഖ്യാപനങ്ങളിലൊന്ന് കെ-ഹോം പദ്ധതിയാണ്. താമസക്കാരില്ലാതെ ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ കേന്ദ്രീകരിച്ചുള്ള ടൂറിസം പദ്ധതി.
കേരളത്തിന്‍റെ അഞ്ചാം ബജറ്റ് വായിക്കാം :