കൊച്ചി: ഇന്ത്യയിലെ പവര്‍, ഓട്ടോ, ഇന്‍വെര്‍ട്ടര്‍ ഡ്യൂട്ടി ട്രാന്‍സ്ഫോര്‍മറുകള്‍ എന്നിവയുടെ മുന്‍നിര നിര്‍മ്മാതാക്കളായ അറ്റ്ലാന്‍റ ഇലക്ട്രിക്കല്‍ ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു.

200 മെഗാ വോള്‍ട്ട്-ആംപ് (എംവിഎ) ശേഷിയും 220 കിലോവോള്‍ട്ട് വോള്‍ട്ടേജും ഉള്‍പ്പടെയുള്ള ട്രാന്‍സ്ഫോര്‍മറുകള്‍ നിര്‍മ്മിക്കുന്ന ഇന്ത്യയിലെ ചുരുക്കം ചില കമ്പനികളില്‍ ഒന്നാണ് അറ്റ്ലാന്‍റ ഇലക്ട്രിക്കല്‍ ലിമിറ്റഡ്.

ഓഹരി ഒന്നിന് 2 രൂപ വീതം മുഖവിലയുള്ള 400 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും 3,810,895 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മോത്തിലാല്‍ ഓസ്വാള്‍ ഇന്‍വെസ്റ്റ്മെന്‍റ് അഡ്വൈസേഴ്സ് ലിമിറ്റഡും ആക്സിസ് ക്യാപിറ്റല്‍ ലിമിറ്റഡുമാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.