എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് കൊച്ചിയിൽ ചേരും . ഇ ഡി മേധാവി രാഹുൽ നവീൻ പങ്കെടുക്കും . ചെന്നൈയിൽനിന്നുള്ള സ്‌പെഷ്യൽ ഡയറക്ടർ അടക്കമുള്ള ഇ.ഡി.യുടെ ഉന്നതോദ്യോഗസ്ഥരും യോഗത്തില്‍ എത്തിയിട്ടുണ്ട് .

 

ഇ.ഡി. കേരളത്തിൽ അന്വേഷിക്കുന്ന കേസുകളെല്ലാം ചര്‍ച്ച ചെയ്യും . കഴിഞ്ഞമാസം 27-നാണ് ഇ.ഡി. ഉദ്യോഗസ്ഥർ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പിണറായിയിലെയും തിരുവനന്തപുരത്തേയും വീടുകളിലടക്കം സംസ്ഥാനത്തും പുറത്തുമായി പത്തിടത്ത് പരിശോധന നടത്തിയത്.

 

പിന്നാലെ സംസ്ഥാന വ്യാപകമായി സി.പി.എം. പ്രതിഷേധങ്ങൾ നടത്തി. പിണറായിയുടെ വീട്ടിൽനിന്ന് റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ.ഡി. ഉദ്യോഗസ്ഥർ സഞ്ചരിച്ച കാറുകൾ തല്ലിത്തകർക്കുകയും ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുകയും ചെയ്തു. ആക്രമണം .ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ക്ക് എതിരെ നിയമ നടപടികള്‍ എടുത്തിരുന്നു . പിണറായി വിജയനെ ചോദ്യം ചെയ്തില്ല എന്ന് പിണറായി വിജയന്‍ തന്നെ സമ്മതിച്ചിരുന്നു .

 

പിണറായിയുടെ മകള്‍ വീണയില്‍ നിന്നും ചില വിവരങ്ങള്‍ ഇ ഡി ശേഖരിച്ചിരുന്നു . പിണറായി വിജയന്റെ മകൾ വീണയെ വിളിച്ചുവരുത്തി ചോദ്യംചെയ്യൽ, സി.എം.ആർ.എലിന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കൽ തുടങ്ങിയ നിയമപരമായ വിഷയങ്ങളിലേക്ക് ഇ ഡി കടന്നേക്കും .ഇന്ന് നടക്കുന്ന ഉന്നത തല യോഗത്തില്‍ കേരളത്തിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും .