കാസർകോട് മഞ്ചേശ്വരത്ത് കാർ അപകടത്തിൽപെട്ട് മൂന്ന് മരണം. വാമഞ്ചൂര്‍ ചെക്‌പോസ്റ്റിന് സമീപം ഉപ്പളപ്പാലത്തില്‍ നിയന്ത്രണംവിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ചുകയറുകയായിരുന്നു.
പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ഉപ്പള ബേക്കൂര്‍ കണ്ണാടിപ്പാറയിലെ ജനാര്‍ദനന്‍ (60), മകന്‍ വരുണ്‍ (35), ബന്ധുവായ കിഷന്‍ കുമാര്‍ (34) എന്നിവരാണ് മരിച്ചത്. മംഗളൂരു ഉപ്പിനങ്ങാടി സ്വദേശി രത്തനെ പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഉപ്പള ഭാഗത്തുനിന്ന് മംഗളൂരുവിലേക്ക് പോകുകയായിരുന്നു ഇവര്‍. കാര്‍ പൂര്‍ണമായും തകര്‍ന്നു.മൂന്നുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.
3 died in car accident manjeshwaram kasaragod