കേന്ദ്രഗ്രാമവികസനമന്ത്രാലയത്തിൻറെ നിയന്ത്രണത്തിലുള്ള സ്ററാച്യു ഉപ്പളം റോഡിലെ ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ 30 ദിവസത്തെ ഫോട്ടോഗ്രഫി- വീഡിയോഗ്രഫി പരിശീലനകോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.
18-45 വയസ് പ്രായപരിധിയിലുള്ളവർക്ക് അപേക്ഷിക്കാം. 0471-2322430 എന്ന നമ്പരിൽ വിളിച്ചോ, [email protected] എന്ന വിലാസത്തിൽ ഇ-മെയിൽ അയച്ചോ രജിസ്റ്റർ ചെയ്യേണ്ടതാണ്. മാർച്ച് 14-ന് ഇന്റർവ്യൂ നടക്കും. ക്ലാസുകൾ മാർച്ച് 19-ന് ആരംഭിക്കും.
പരിശീലനം സൗജന്യമായിരിക്കും. ഈ മേഖലയിൽ സ്വന്തമായി സംരംഭമാരംഭിക്കാനുള്ള ഇ.ഡി.പി.ക്ളാസും, ബാങ്കുകളുടെ സഹായവും ഇതോടൊപ്പം ലഭ്യമാകുമെന്ന് പരിശീലനകേന്ദ്രം ഡയറക്ടർ അറിയിച്ചു