തിരുവല്ലയിൽ അറസ്റ്റിലായ ലഹരിമരുന്നുകച്ചവടക്കാരന്‍ മുഹമ്മദ് ഷെമീറിന്റെ (39) ഉപഭോക്താക്കളിൽ കൂടുതലും കോളജ് വിദ്യാർഥികള്‍ .ആറു മാസമായിപത്തനംതിട്ട ജില്ലാ ഡാൻസാഫ് ടീമിന്റെയും തിരുവല്ല പോലീസിന്റെയും നിരീക്ഷണത്തിലായിരുന്നു പ്രതി. തിരുവല്ല ദീപ ജംക്‌ഷൻ കോവൂർ മലയിൽ വീട്ടിൽ മുഹമ്മദ് ഷെമീർ ആണ് പോലീസിന്റെ പിടിയിലായത്.പോലീസിന്‍റെ പിടിയിലാകുമ്പോള്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 3.78 ഗ്രാം എംഡിഎംഎ ഇയാളുടെ കയ്യില്‍ നിന്നും കണ്ടെത്തി .

കോളജുകളിലെ വിദ്യാർഥികളെ കേന്ദ്രീകരിച്ചായിരുന്നു മുഹമ്മദ് ഷെമീറിന്റെ ലഹരിമരുന്നു വിൽപന.പത്തു വയസ്സുകാരനായ സ്വന്തം മകനെയാണ് ലഹരിമരുന്നു കടത്തിനു പ്രതി ഉപയോഗിച്ചത്. കുട്ടിയുടെ ദേഹത്ത് ടേപ്പ് ഉപയോഗിച്ചു ലഹരിമരുന്നിന്റെ പൊതികൾ ഒട്ടിച്ചിരുന്നു.10 വയസ്സുകാരനായ മകനെ ബൈക്കിലോ കാറിലോ ഒപ്പം കൂട്ടിയാണ് ഷെമീർ ലഹരിമരുന്നുകള്‍ ഉദേശിച്ച സ്ഥലങ്ങളില്‍ എത്തിച്ചു വിതരണം നടത്തിയിരുന്നത് .

മുഹമ്മദ് ഷെമീർ മറ്റു ജോലികൾ ഒന്നും ചെയ്തിരുന്നില്ലെന്നും ലഹരിവിൽപനയിലൂടെയാണ് വരുമാനം കണ്ടെത്തിയിരുന്നത് .ഇയാളും ലഹരി മരുന്നുകള്‍ ഉപയോഗിച്ചിരുന്നതായി പോലീസ് പറയുന്നു . ഇടപാടുകാരായ വിദ്യാർഥികളെ അടക്കം ലഹരിമരുന്ന് വിൽപനയുടെ ഇടനിലക്കാരായി ഷെമീർ ഉപയോഗിച്ചിരുന്നു .കർണാടക ഉൾപ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിൽ നിന്നാണ് ഇയാൾ ലഹരിമരുന്ന് എത്തിച്ചിരുന്നത്. വലിയൊരു സംഘത്തിലെ ചെറിയ ഒരാളെ മാത്രം ആണ് പിടിക്കാന്‍ കഴിഞ്ഞത് . കഴിഞ്ഞ ഏറെ വര്‍ഷമായി ഇയാളുടെ പ്രധാന വരുമാന മാര്‍ഗം ലഹരി മരുന്ന് കച്ചവടമായിരുന്നു .

Drug Mafia leader Muhammed Shemeer’s Arrest: Muhammed Shemeer’s arrest in Tiruvalla highlights a significant drug bust targeting students. The drug mafia leader used his 10-year-old son to smuggle drugs, showcasing a disturbing new low in Kerala’s drug problem.