ശബരിമല അയ്യപ്പസ്വാമിയുടെ തിരു സന്നിധിയില്‍ പത്ത് ദിവസത്തെ ഉത്സവത്തിന് രാവിലെ 9.45നും 10.45നും മധ്യേ തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ കാർമികത്വത്തിൽ കൊടിയേറ്റ് നടന്നു.ശബരിമലയില്‍ ഇനി ഉത്സവ നാളുകള്‍ .
മേടവിഷു -മഹോത്സവ പൂജകൾക്കായി ശബരിമല നട ഇന്നലെ വൈകിട്ട് തുറന്നിരുന്നു . തന്ത്രി കണ്ടരര് രാജീവര്, കണ്ടരര് ബ്രഹ്മ ദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നടതുറന്ന് ദീപം തെളിയിച്ചു. ശേഷം പതിനെട്ടാം പടിയ്ക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു.ഏപ്രിൽ 11നാണ് പമ്പാ നദിയിൽ ആറാട്ട് നടക്കുന്നത് . ഉത്സവം കഴിഞ്ഞ് വിഷുവിനോട് അനുബന്ധിച്ച് പൂജകൾ കൂടി വരുന്നതിനാല്‍ തുടർച്ചയായി 18 ദിവസം ദർശനത്തിന് അവസരം ലഭിക്കും .