വക്കഫ് ഭേദഗതി ബില്ലിനെ പൂർണമായും അനുകൂലിക്കുന്നു: നാഷണൽ ക്രിസ്ത്യൻ മൂവ്മെൻറ്

പത്തനംതിട്ട: കേന്ദ്രസർക്കാർ കൊണ്ടുവന്ന വക്കഫ് ഭേദഗതി ബില്ലിനെ പൂർണമായും അനുകൂലിക്കുന്നു എന്നുംപാർലമെൻറിൽ അവതരിപ്പിക്കുന്ന വഖഫ് നിയമ ഭേദഗതി മതേതരത്വത്തിന്റെ യഥാർത്ഥ പരിശോധന ആണെന്നുംമതേതരർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് അതീതമായി പാർലമെന്റിൽ അവതരിപ്പിച്ചിരിക്കുന്ന ബില്ലിലെ മനുഷ്യത്വപരവും അടിസ്ഥാന നീതി സംരക്ഷണത്തിന് ഉതകുന്നതും ഭരണഘടനയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതുമായ ഭേദഗതികൾ തിരിച്ചറിഞ്ഞ് അതിനനുകൂലമായി വോട്ട് ചെയ്യണം എന്നും എന്ന് നാഷണൽ ക്രിസ്ത്യൻ മൂവ്മെൻറ് ഫോർ ജസ്റ്റിസ് ( എൻ. സി. എം. ജെ ) സംസ്ഥാന സമിതി പ്രസ്താവിച്ചു.

നിലവിലുള്ള വഖഫ് നിയമം സ്വാഭാവിക നീതിക്കും ഭരണഘടന ഉറപ്പു നൽകുന്ന ഉന്നത മൂല്യങ്ങൾക്കും വിരുദ്ധമായിരുന്നു.രാജ്യത്തിൻറെ മതേതരത്വത്തിനും മനുഷ്യാവകാശ ദർശനത്തിനും വിരുദ്ധമായ നിലവിലെ നിയമത്തിലെ 40, 108 A മുതലായ സെക്ഷനുകൾ ഒഴിവാക്കുവാൻ ഉള്ള തീരുമാനം അഭിനന്ദനാർഹമാണ്.

നിലവിലുള്ള നിയമത്തിലെ നാല്പതാം അനുഛേദപ്രകാരം ഏതെങ്കിലും സ്വത്ത് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് വഖഫ് ബോർഡിന് തോന്നിയാൽ നിലവിലുള്ള ഏത് നിയമത്തെയും മറികടന്ന് അത് സ്വന്തമാക്കുവാൻ കഴിയും. ഈ ക്രൂരതയ്ക്ക് വിധേയരാകുന്ന ഇരകൾക്ക് കോടതിയെ സമീപിക്കുവാൻ അവകാശമില്ല.

വക്കഫ് ട്രൈബ്യൂണലിന്‍റെ മുൻപിൽ നീതിക്കായി കാത്തു കിടക്കണ്ട ഗതികേടിലേക്കാണ് അവർ വീഴുന്നത് എന്നും എൻ സി എം ജെ സംസ്ഥാന സമിതി ചൂണ്ടിക്കാണിച്ചു.

 

സംസ്ഥാന പ്രസിഡൻറ് ഡോ. പ്രകാശ് പി തോമസ് യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് പാസ്റ്റർ തോമസ് എം പുളിവേലിൽ അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി പാസ്റ്റർ ജെയ്സ് പാണ്ടനാട്, ട്രഷറർ റവ. ഡോ. എൽ. ടി. പവിത്ര സിംഗ്, അഡ്വൈസറി കൗൺസിൽ അംഗങ്ങളായ ഫാ. പി. എ. ഫിലിപ്പ്, ഫാ. ബെന്യാമീൻ ശങ്കരത്തിൽ, ഫാ. ജോണിക്കുട്ടി, പാസ്റ്റർ ഉമ്മൻ ജേക്കബ്, ഷിബു കെ. തമ്പി, കോശി ജോർജ്, അനീഷ് തോമസ് എന്നിവർ പ്രസംഗിച്ചു.