രാജ്യത്ത് അടുത്തിടെയുണ്ടായ പക്ഷിപ്പനി ബാധയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന മന്ത്രാലയത്തിന് കീഴിലുള്ള മൃഗസംരക്ഷണ & ക്ഷീരവികസന വകുപ്പ് (DAHD)ന്യൂഡൽഹിയിൽ ഉന്നതതല യോഗം ചേർന്നു.

ഡിഎഎച്ച്ഡി സെക്രട്ടറി അൽക ഉപാധ്യായയുടെ അധ്യക്ഷതയിൽ, ശാസ്ത്ര വിദഗ്ധർ,പൗൾട്രി വ്യവസായ പ്രതിനിധികൾ, നയരൂപകർത്താക്കൾ എന്നിവർ പങ്കെടുത്തു. പക്ഷിപ്പനിയുടെ നിലവിലെ സാഹചര്യം അവലോകനം ചെയ്യുന്നതിനും രോഗം നിയന്ത്രിക്കുന്നതിനും വ്യാപനം തടയുന്നതിനുമുള്ള തന്ത്രങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനുമായാണ് യോഗം ചേർന്നത്.

പക്ഷിപ്പനി തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ഒരു ത്രിതല തന്ത്രം, കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് പങ്കാളികളുമായി കൂടിയാലോചിച്ച് തീരുമാനിച്ചു. പൗൾട്രി ഫാമുകളിലെ ശുചിത്വ രീതികൾ മെച്ചപ്പെടുത്തുക, ഫാമുകളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുക, അണുബാധയുടെ സാധ്യത കുറയ്ക്കുന്നതിന് സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കുക തുടങ്ങി കർശനമായ ജൈവ സുരക്ഷാ രീതികൾ; കൃത്യമായ നിരീക്ഷണ സംവിധാനങ്ങൾ; രോഗ വ്യാപന രീതി മനസ്സിലാക്കുന്നതിനും നിയന്ത്രണത്തിനുമായി പൗൾട്രി ഫാമുകളുടെ നിർബന്ധിത രജിസ്ട്രേഷൻ എന്നിവ ഇതിൽ ഉൾപ്പെടുന്നു. (എല്ലാ പൗൾട്രി ഫാമുകളും ഒരു മാസത്തിനുള്ളിൽ സംസ്ഥാന മൃഗസംരക്ഷണ വകുപ്പുകളിൽ രജിസ്റ്റർ ചെയ്യണം. ഈ നിർദ്ദേശം 100% പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഗവണ്മെന്റ്, പൗൾട്രി വ്യവസായ പങ്കാളികളോട് അഭ്യർത്ഥിച്ചിട്ടുണ്ട്).

യോഗത്തിൽ സംസാരിച്ച അൽക ഉപാധ്യായ, “നമ്മുടെ പൗൾട്രി മേഖലയെ സംരക്ഷിക്കേണ്ടത് ഭക്ഷ്യസുരക്ഷയ്ക്കും ഗ്രാമീണ ഉപജീവനമാർഗ്ഗത്തിനും നിർണായകമാണ്. പക്ഷിപ്പനിക്കെതിരായ നമ്മുടെ പോരാട്ടത്തിൽ കർശനമായ ജൈവ സുരക്ഷ, ശാസ്ത്രീയ നിരീക്ഷണം, ഉത്തരവാദിത്വമുള്ള വ്യവസായ രീതികൾ എന്നിവ അത്യന്താപേക്ഷിതമാണ്” എന്ന് അവർ പറഞ്ഞു.

ഭോപ്പാലിലെ ICAR-NIHSAD വികസിപ്പിച്ചെടുത്ത H9N2 ( രോഗകാരക ശേഷി കുറഞ്ഞ പക്ഷിപപ്പനി) വാക്സിൻ ഉപയോഗിക്കാൻ കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് അനുമതി നൽകിയിട്ടുണ്ട്. ഇപ്പോൾ ഇത് വാണിജ്യപരമായി ലഭ്യമാണ്. LPAI വാക്സിനുകളുടെ ഫലപ്രാപ്തി ഒരു ദേശീയ പഠനത്തിലൂടെ വിലയിരുത്തും. ഉയർന്ന തോതിൽ രോഗം പരത്തുന്ന പക്ഷിപ്പനി (HPAI) ക്കെതിരെ വാക്സിൻ നൽകാൻ അനുവദിക്കുന്നതിനുള്ള സാധ്യതയും യോഗം വിശദമായി ചർച്ച ചെയ്തു. ഈ മേഖലയിലെ കൂടുതൽ സാമ്പത്തിക നഷ്ടങ്ങൾ തടയുന്നതിനുള്ള ഒരു തന്ത്രമായി വാക്സിനേഷൻ പ്രയോജനപ്പെടുത്തണമെന്ന് പൗൾട്രി വ്യവസായ പ്രതിനിധികൾ ഗവൺമെന്റിനോട് ആവശ്യപ്പെട്ടു. നിലവിൽ ലഭ്യമായ HPAI വാക്സിനുകൾ, വൈറസ് വിമുക്തമാക്കി പ്രതിരോധശേഷി നൽകുന്നില്ല, മറിച്ച് വൈറസ് വ്യാപനം കുറയ്ക്കുക മാത്രമാണ് ചെയ്യുന്നതെന്ന് ശാസ്ത്ര വിദഗ്ധർ എടുത്തുപറഞ്ഞു.

പൗൾട്രി വാക്സിൻ നിർമ്മാതാക്കൾ, പൗൾട്രി അസോസിയേഷനുകൾ, ICAR-NIHSAD, ICAR-IVRI, ICAR-CARI, ICAR-NIVEDI, ICAR- ഡയറക്ടറേറ്റ് ഓഫ് പൗൾട്രി റിസർച്ച് തുടങ്ങിയ ഗവൺമെന്റ്& ഗവേഷണ സ്ഥാപന പ്രതിനിധികൾ, പ്രമുഖ മൃഗാരോഗ്യസംരക്ഷണ വിദഗ്ധർ, പൗൾട്രി വ്യവസായ മേഖലയിലെ പ്രമുഖർ എന്നിവർ യോഗത്തിൽ പങ്കെടുത്തു

ഇന്ത്യയിലെ പക്ഷിപ്പനിയും നിലവിലെ അവസ്ഥയും

പക്ഷികളെ ബാധിക്കുന്ന, ചിലപ്പോൾ സസ്തനികളിലേക്ക് പകരുന്ന ഒരു പകർച്ചവ്യാധിയാണ് ഏവിയൻ ഇൻഫ്ലുവൻസ അഥവാ പക്ഷിപ്പനി . 2006 ൽ ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയതിനുശേഷം, നിരവധി സംസ്ഥാനങ്ങളിൽ വർഷം തോറും ഈ പകർച്ചവ്യാധി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ വർഷം, വൈറസ് ക്രോസ്-സ്പീഷീസ് വ്യാപനം കാണിക്കുന്നു. ഇത് കോഴികളെ മാത്രമല്ല, ചില പ്രദേശങ്ങളിലെ കാട്ടുപക്ഷികളെയും വലിയ പൂച്ചകളെയും പോലും ബാധിക്കുന്നു. നിലവിൽ, രാജ്യത്ത് ജാർഖണ്ഡ്, തെലങ്കാന, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ സജീവമായ ആറ് പകർച്ചവ്യാധി മേഖലകളുണ്ട്.

HPAI-യിലെ നിലവിലെ സ്ഥിതി (2025 ജനുവരി 1 മുതൽ ഏപ്രിൽ 4 വരെ)

ആഭ്യന്തര പൗൾട്രി മേഖല
Parameter

Details

States Affected

Maharashtra, Chhattisgarh, Jharkhand, Andhra Pradesh, Madhya Pradesh, Telangana, Karnataka, Bihar (Total: 8 states)

Total Number of Epicentres

34

Active Epicentres

6 (3 States – Jharkhand (Bokaro and Pakur), Telangana (Ranga Reddy, Nalagonda and Yadadri Bhuvanagiri & Chhattisgarh (Baikunthpur, Korea)

ബാധിക്കപ്പെട്ട പൗൾട്രി ഇതര ജീവിവർഗങ്ങൾ (2025 ജനുവരി 1 മുതൽ ഏപ്രിൽ 4 വരെ)
Name of the State

Species affected

Maharashtra

Tiger, Leopard, Vulture, Crow, Hawk and Egret

Madhya Pradesh

Pet Cat

Rajasthan

Demoiselle crane, Painted Stork

Bihar

Crow

Goa

Jungle Cat

പക്ഷിപ്പനി നിയന്ത്രിക്കുന്നതിനുള്ള സമഗ്ര സമീപനം

രാജ്യത്ത് തീവ്ര രോഗകാരിയായ പക്ഷിപ്പനി (HPAI) നിയന്ത്രിക്കുന്നതിനും പ്രതിരോധിക്കുന്നതിനും ആയി മൃഗസംരക്ഷണ & ക്ഷീരവികസന വകുപ്പ് (DAHD) നിരവധി സംരംഭങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. രോഗം ബാധിച്ച പക്ഷികളെ കൊല്ലുക, സഞ്ചാരം നിയന്ത്രിക്കുക,രോഗം പൊട്ടിപ്പുറപ്പെടുന്നതിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങൾ അണുവിമുക്തമാക്കുക എന്നിവ ഉൾപ്പെടുന്ന കർശനമായ “പരിശോധന നടത്തി കണ്ടെത്തി കൊല്ലൽ” നയമാണ് രാജ്യം പിന്തുടരുന്നത്. ശൈത്യകാലത്ത് പ്രത്യേകിച്ച് ദേശാടന പക്ഷികൾ കൂടുതലായി രോഗസാധ്യത ഉയർത്തുന്ന അവസരങ്ങളിൽ , നിരീക്ഷണവും തയ്യാറെടുപ്പും വർദ്ധിപ്പിച്ചു ക്കൊണ്ട്, നിയന്ത്രണ നടപടികളെക്കുറിച്ച് ദിവസവും റിപ്പോർട്ട് ചെയ്യാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.കോഴി ഇതര ജീവിവർഗങ്ങളിലേക്ക് HPAI നിരീക്ഷണം വ്യാപിപ്പിച്ചതിൽ പരിശോധന നടത്തിയ കന്നുകാലികൾ, ആടുകൾ, പന്നികൾ എന്നിവയിൽ നിന്ന് നെഗറ്റീവ് ഫലങ്ങൾ ലഭിച്ചു. സാധ്യതയുള്ള പകർച്ചവ്യാധികളെ ചെറുക്കാനുള്ള ആഗോള ശ്രമത്തിൽ, H5N1 ഐസൊലേറ്റുകളുടെയും അനുബന്ധ സാമ്പിളുകളുടെയും ഡിഎൻഎ ശ്രേണീകരണ ഡാറ്റ അന്താരാഷ്ട്ര ശൃംഖലകളുമായി ഇന്ത്യ പങ്കിട്ടു. പകർച്ചവ്യാധികൾ നിയന്ത്രിക്കുന്നതിനായി കേന്ദ്ര സംഘങ്ങളെയും ദേശീയ സംയുക്ത പകർച്ചവ്യാധി പ്രതികരണ സംഘത്തെയും വിന്യസിക്കുന്നുണ്ട്., കൂടാതെ സംസ്ഥാന മൃഗസംരക്ഷണ വകുപ്പുകളുമായും ആരോഗ്യ, വന്യജീവി വകുപ്പുകൾ ഉൾപ്പെടെയുള്ള മറ്റ് പ്രധാനപ്പെട്ട അധികാര സ്ഥാപനങ്ങളുമായി പതിവായി ഏകോപന യോഗങ്ങൾ നടത്തുന്നു. പക്ഷിപ്പനി വ്യാപനം നിയന്ത്രിക്കുന്നതിന് ഇന്ത്യ പരിശോധന- കൊന്നൊടുക്കൽ നയം പിന്തുടരുന്നു. കന്നുകാലി ആരോഗ്യ-രോഗ നിയന്ത്രണ പദ്ധതി പ്രകാരം, നഷ്ടം ബാധിച്ച കർഷകർക്ക് കൊന്നൊടുക്കിയ പക്ഷികൾ, നശിപ്പിച്ച മുട്ടകൾ, തീറ്റ എന്നിവയ്ക്ക് ഗവൺമെന്റ് നഷ്ടപരിഹാരം നൽകുന്നു. ഇതിനായുള്ള ചെലവ് കേന്ദ്രവും സംസ്ഥാനങ്ങളും 50:50 അനുപാതത്തിൽ പങ്കിടുന്നു.