നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് നെടുംപറമ്പില്‍ ക്രഡിറ്റ് സിന്‍ഡിക്കേറ്റ് ഗ്രൂപ്പ് ആന്റ് അലൈയിഡ് ഫേംസ്, ജി ആന്റ് ജി ഫിനാന്‍സ്, കേരള ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെ സ്ഥാവര ജംഗമ വസ്തുക്കള്‍ ബഡ്‌സ് ആക്ട് പ്രകാരം പ്രൊവിഷണല്‍ അറ്റാച്ച്‌മെന്റ് നടത്തിയതായി പത്തനംതിട്ട ജില്ലാ കലക്ടര്‍
അറിയിച്ചു.

പത്തനംതിട്ട ജില്ലയില്‍ ആണ് ഏറ്റവും കൂടുതല്‍ നിക്ഷേപതട്ടിപ്പുകള്‍ നടന്നത് . കോന്നി വകയാര്‍ പോപ്പുലര്‍ ഫിനാന്‍സ് ആണ് ഏറ്റവും കൂടുതല്‍ പണം തട്ടിയത് .രണ്ടായിരം കോടി രൂപയുടെ തട്ടിപ്പ് ഉണ്ടെന്നു ആണ് വിവിധ അന്വേഷണ സംഘങ്ങളുടെ പ്രാഥമിക കണ്ടെത്തല്‍ .

നെടുംപറമ്പില്‍ ക്രഡിറ്റ് സിന്‍ഡിക്കേറ്റ് ഗ്രൂപ്പ് ലക്ഷങ്ങള്‍ കവര്‍ന്നു . ജി ആന്റ് ജി ഫിനാന്‍സ്, കേരള ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് എന്നിവയും തട്ടിപ്പ് നടത്തി . കേരള ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് കേരള സര്‍ക്കാരിന്‍റെ സ്ഥാപനത്തോടുള്ള പേര് ഇട്ടതിനാല്‍ സര്‍ക്കാര്‍ സ്ഥാപനം ആണെന്ന് വിശ്വസിച്ചു ലക്ഷങ്ങള്‍ നിക്ഷേപിച്ചവര്‍ വരെ ഉണ്ട് .