നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും പണം തട്ടിയെടുക്കുകയും ചെയ്യുന്നതിന്റെ പേരിൽ മൊബൈൽ കണക്ഷൻ വിച്ഛേദിക്കുമെന്ന് ഭീഷണിപ്പെടുത്തി TRAI ഉദ്യോഗസ്ഥരായി വേഷമിടുന്ന തട്ടിപ്പുകാർ ടെലിഫോൺ കോളുകളിലൂടെയോ സന്ദേശങ്ങളിലൂടെയോ ഉപഭോക്താക്കളെ ലക്ഷ്യം വയ്ക്കുന്നതായി റിപ്പോർട്ടുകൾ വന്നിട്ടുണ്ട്.

ഇക്കാര്യത്തിൽ, സന്ദേശങ്ങളിലൂടെയോ മറ്റു മാർഗ്ഗങ്ങളിലൂടെയോ മൊബൈൽ നമ്പർ വിച്ഛേദിക്കുന്നത് സംബന്ധിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തുന്നില്ലെന്ന് അറിയിക്കുന്നു. അത്തരം ആവശ്യങ്ങൾക്കായി ഉപഭോക്താക്കളുമായി ബന്ധപ്പെടാൻ TRAI ഒരു മൂന്നാം കക്ഷി ഏജൻസിയെയും അധികാരപ്പെടുത്തിയിട്ടില്ല. അതിനാൽ, TRAI-യിൽ നിന്നാണെന്ന് അവകാശപ്പെടുകയും മൊബൈൽ നമ്പർ വിച്ഛേദിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ഏതെങ്കിലും തരത്തിലുള്ള ആശയവിനിമയം (കോൾ, സന്ദേശം അല്ലെങ്കിൽ അറിയിപ്പ്) ഒരു വഞ്ചനാശ്രമമായി കണക്കാക്കി , അവ സ്വീകരിക്കാതിരിക്കുക.

ബില്ലിംഗ്, KYC, ദുരുപയോഗം തുടങ്ങിയ കാരണങ്ങളാലുള്ള മൊബൈൽ നമ്പർ വിച്ഛേദനം അതത് ടെലികോം സേവനദാതാവ് (TSP) ആണ് ചെയ്യുന്നത്. പൗരന്മാർ പരിഭ്രാന്തരാകരുതെന്നും വഞ്ചകരുടെ ഇരകളാകാൻ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശിക്കുന്നു. അത്തരം കോളുകൾ ബന്ധപ്പെട്ട ടിഎസ്പിയുടെ അംഗീകൃത കോൾ സെന്ററുകളുമായോ ഉപഭോക്തൃ സേവന കേന്ദ്രങ്ങളുമായോ ബന്ധപ്പെട്ട് പുനഃപരിശോധിക്കാനും നിർദ്ദേശിക്കുന്നു.

സൈബർ കുറ്റകൃത്യങ്ങൾക്കും സാമ്പത്തിക തട്ടിപ്പുകൾക്കുമായി ടെലികോം റിസോഴ്‌സുകളുടെ ദുരുപയോഗം തടയുന്നതിന്, ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിലെ സഞ്ചാർ സാഥി പ്ലാറ്റ്‌ഫോമിലെ ചക്ഷു സംവിധാനം വഴി സംശയാസ്പദമായ വഞ്ചനാപര ആശയവിനിമയങ്ങൾ റിപ്പോർട്ട് ചെയ്യാൻ പൗരന്മാരെ പ്രോത്സാഹിപ്പിക്കുന്നു. ഈ പ്ലാറ്റ്‌ഫോം https://sancharsaathi.gov.in/sfc/ എന്ന ലിങ്കിൽ ലഭിക്കും . ഇത്തരം സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയായവർ, നിയുക്ത സൈബർ ക്രൈം ഹെൽപ്പ്‌ലൈൻ നമ്പറായ ‘1930’ അല്ലെങ്കിൽ https://cybercrime.gov.in/ എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി സംഭവം റിപ്പോർട്ട് ചെയ്യണം.