വേവ്സ് 2025 – ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ചിലെ “തീം മ്യൂസിക് മത്സര” വിഭാഗത്തിലെ വിജയികളെ പ്രഖ്യാപിച്ചു

ഇന്ത്യൻ സംഗീത വ്യവസായവുമായി സഹകരിച്ച്, കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം ഇന്ന് വേവ്സ് – ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ച് പരമ്പരയിലെ 32 മത്സരങ്ങളിൽ ഒന്നായ തീം മ്യൂസിക് മത്സര വിഭാഗത്തിലെ വിജയികളെ പ്രഖ്യാപിച്ചു. പ്രഥമ ലോക ദൃശ്യ വിനോദ ഉച്ചകോടി (WAVES 2025), 2025 മെയ് 01 മുതൽ 04 വരെ മുംബൈയിൽ നടക്കും.

ഇന്ത്യയുടെ വൈവിധ്യമാർന്ന സംഗീത പ്രതിഭകളെ ഉയർത്തിക്കാട്ടുന്നതിനായി രൂപകൽപ്പന ചെയ്ത മത്സരത്തിൽ രാജ്യത്തുടനീളമുള്ള നൂറുകണക്കിന് എൻട്രികൾ ലഭിച്ചു. സൃഷ്ടികളുടെ മൗലികത, സംഗീതാത്മകത, വേവ്സ് പ്രമേയവുമായുള്ള പൊരുത്തപ്പെടുത്തൽ എന്നിവയുടെ കർശനമായ വിലയിരുത്തലിനുശേഷം ജൂറി, ആറ് വിജയികളെ തിരഞ്ഞെടുത്തു.

ജൂറിയിൽ ഇന്ത്യൻ സംഗീത വ്യവസായത്തിൽ നിന്നുള്ള പ്രശസ്തർ ഉൾപ്പെടുന്നു: സോമേഷ് കുമാർ മാത്തൂർ – ഹിന്ദുസ്ഥാനി ക്ലാസിക്കൽ ഗായകൻ; സാന്ദീപ് ബച്ചു – പിന്നണി ഗായകനും ടോളിവുഡ് നടനും; ഗുൽരാജ് സിംഗ് -ബോളിവുഡ് സംഗീതസംവിധായകനും സംഗീത നിർമ്മാതാവും.

തീം മ്യൂസിക് മത്സരത്തിലെ വിജയികൾ

സ്ഥാനം
പേര്
നഗരം സംസ്ഥാനം
വിജയി
കുനാൽ കുന്ദു & അല്ലപ്പ് സർദാർ

കൊൽക്കത്ത

പശ്ചിമ ബംഗാൾ
ആദ്യറണ്ണർ അപ്പ്

വിവേക് ദുബെ
മുംബൈ
മഹാരാഷ്ട്ര
രണ്ടാം റണ്ണർ അപ്പ്
ഭവഗണേഷ് തമ്പിരാൻ

കോയമ്പത്തൂർ
തമിഴ്നാട്
മൂന്നാം റണ്ണർ അപ്പ്
ജയനന്ദൻ ആർ
ചെന്നൈ
തമിഴ്നാട്
നാലാം റണ്ണർഅപ്പ്
ജയനന്ദൻ ആർ
(രണ്ടാം സംവിധാനം)

ചെന്നൈ
തമിഴ്നാട്
അഞ്ചാം റണ്ണർ അപ്പ്
ദീപ് രാജേഷ് ദബാരെ
പൂനെ
മഹാരാഷ്ട്ര

വേവ്സിനെക്കുറിച്ച്:

2025 മെയ് 1 മുതൽ 4 വരെ മുംബൈയിൽ മാധ്യമ & വിനോദ (എം & ഇ) മേഖലയിലെ ഒരു നാഴികക്കല്ലായ പ്രഥമ ദൃശ്യ, ശ്രവ്യ, വിനോദ ഉച്ചകോടി (വേവ്സ്) നടത്താൻ കേന്ദ്ര ഗവൺമെന്റ് ഒരുങ്ങുന്നു. വ്യവസായ വിദഗ്ധർ, നിക്ഷേപകർ, ഉള്ളടക്ക സ്രഷ്ടാക്കൾ, നൂതനാശയ വിദഗ്ധർ തുടങ്ങിയവരെ ആഗോള മാധ്യമ& വിനോദ മേഖലയുമായി ബന്ധിപ്പിക്കാനും സഹകരണം വളർത്താനും സംഭാവന നൽകാനുമുള്ള ആത്യന്തിക വേദി വേവ്സ് – വാഗ്ദാനം ചെയ്യുന്നു.

ഇന്ത്യയെ ഒരു ആഗോള സർഗ്ഗാത്മക ശക്തികേന്ദ്രമായി മാറ്റുക എന്ന വീക്ഷണത്തോടെ സർഗ്ഗാത്മകത, നൂതനാശയം, ലോക വേദിയിൽ സ്വാധീനം എന്നിവയിൽ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കാൻ WAVES ലക്ഷ്യമിടുന്നു. ഉച്ചകോടി ഇന്ത്യയുടെ സർഗ്ഗാത്മക ശക്തിയെ സമ്പന്നമാക്കും. ഉള്ളടക്ക സൃഷ്ടി, ബൗദ്ധിക സ്വത്തവകാശം, സാങ്കേതിക നൂതനാശയം എന്നിവയ്ക്കുള്ള കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെടുത്തും. പ്രക്ഷേപണം,അച്ചടി മാധ്യമങ്ങൾ , ടെലിവിഷൻ, റേഡിയോ, സിനിമകൾ, ആനിമേഷൻ, വിഷ്വൽ ഇഫക്റ്റുകൾ, ഗെയിമിംഗ്, കോമിക്സ്, ശബ്ദവും സംഗീതവും, പരസ്യങ്ങൾ, ഡിജിറ്റൽ, സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകൾ, ജനറേറ്റീവ് എ ഐ, ഓഗ്‌മെന്റഡ് റിയാലിറ്റി (AR), വെർച്വൽ റിയാലിറ്റി (VR), എക്സ്റ്റെൻഡഡ് റിയാലിറ്റി (XR) എന്നിവയാണ് ഉച്ചകോടി ശ്രദ്ധ കേന്ദ്രീകരിക്കുന്ന വ്യവസായങ്ങളും മേഖലകളും.

വേവ്സ് മീഡിയ രജിസ്ട്രേഷൻ അന്തിമ ഘട്ടത്തിലേക്ക്: അപേക്ഷ സമർപ്പിക്കാനുള്ള അവസരം ഇനി 5 ദിവസങ്ങൾ കൂടി മാത്രം

I.അപേക്ഷിക്കാനുള്ള ആവശ്യകതകൾ:

✅സർക്കാർ നൽകിയ ഐഡി (ഡ്രൈവിംഗ് ലൈസൻസ്, ആധാർ, പാൻ, പാസ്‌പോർട്ട് മുതലായവ)

✅ പാസ്‌പോർട്ട് വലുപ്പത്തിലുള്ള ഫോട്ടോ

✅ വർക്ക് സാമ്പിളുകൾ (ലിങ്കുകൾ, സ്‌ക്രീൻഷോട്ടുകൾ അല്ലെങ്കിൽ ക്ലിപ്പിംഗുകൾ – 10 പീസുകൾ)

✅ വിസ രേഖ (അന്താരാഷ്ട്ര അപേക്ഷകർക്ക് മാത്രം)

✅ മാധ്യമ അഫിലിയേഷന്റെ തെളിവ്

ജോലി ചെയ്യുന്നുണ്ടെങ്കിൽ: സ്ഥാപന ഐഡി + എഡിറ്ററുടെ കത്ത്/ PIB അല്ലെങ്കിൽ സംസ്ഥാന അക്രഡിറ്റേഷൻ കാർഡ്

ഫ്രീലാൻസറാണെങ്കിൽ: സ്വയം സാക്ഷ്യപ്പെടുത്തിയ കത്ത് ( ഉണ്ടെങ്കിൽ PIB/സംസ്ഥാന അക്രഡിറ്റേഷൻ കാർഡ് കൂടി ഉൾപ്പെടുത്തി അയക്കുക

*പിഐബി അല്ലെങ്കിൽ സംസ്ഥാന അക്രഡിറ്റേഷൻ കാർഡ് പോലുള്ള അധിക സഹായ രേഖകൾ നൽകുന്നത് നിങ്ങളുടെ അപേക്ഷയ്ക്ക് ഗുണകരമാകും

ഇവ തയ്യാറായിക്കഴിഞ്ഞാൽ, https://app.wavesindia.org/register/media എന്ന ലിങ്ക് വഴി സമർപ്പിക്കാം

ആശയക്കുഴപ്പമുണ്ടെങ്കിൽ pibwaves.media[at]gmail[dot]com എന്ന വിലാസത്തിൽ ഞങ്ങൾക്ക് എഴുതുക
(വിഷയം: “വേവ്സ് മീഡിയ അക്രഡിറ്റേഷൻ “അന്വേഷണം”). ഞങ്ങൾ നിങ്ങളെ സഹായിക്കും.

II.നിങ്ങൾക്ക് യോഗ്യതയുണ്ടോ അല്ലെങ്കിൽ എന്താണ് അപ്‌ലോഡ് ചെയ്യേണ്ടതെന്ന് ഇപ്പോഴും ഉറപ്പില്ലേ? നിങ്ങൾക്കായി മീഡിയ അക്രഡിറ്റേഷൻ നയം ഞങ്ങൾ കൃത്യമായി വിവരിക്കുന്നു. ഒറ്റനോട്ടത്തിൽ ഇതാ.

മാധ്യമ വിഭാഗം ആവശ്യമായ രേഖകൾ:
1.•അംഗീകൃത മാധ്യമ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ (ലേഖകൻ/റിപ്പോർട്ടർ/ഫോട്ടോഗ്രാഫർ/ക്യാമറപേഴ്‌സൺ)

✅ സ്ഥാപന ഐഡിയും എഡിറ്ററുടെ ശുപാർശ കത്തും
അല്ലെങ്കിൽ
PIB അല്ലെങ്കിൽ സംസ്ഥാന അക്രഡിറ്റേഷൻ കാർഡ്
✅ ഗവൺമെന്റ് ഐഡി
✅ 10 വർക്ക് സാമ്പിളുകൾ (ബൈലൈനുകൾ അല്ലെങ്കിൽ നിങ്ങളുടെ പ്രവർത്തനത്തിലേക്കുള്ള ലിങ്കുകൾ)
✅ ഫോട്ടോ
✅ സാധുവായ വിസ രേഖ (അന്താരാഷ്ട്ര അപേക്ഷകർക്ക് മാത്രം)
2.ഫ്രീലാൻസർമാർ

✅ സ്വയം സാക്ഷ്യപ്പെടുത്തിയ കത്ത്
✅ PIB അല്ലെങ്കിൽ സംസ്ഥാന അക്രഡിറ്റേഷൻ കാർഡ് (അഭികാമ്യം)
✅ 10 വർക്ക് സാമ്പിളുകൾ (ബൈലൈനുകൾ അല്ലെങ്കിൽ നിങ്ങളുടെ പ്രവർത്തനത്തിലേക്കുള്ള ലിങ്കുകൾ)
✅ ഗവൺമെന്റ് ഐഡി

✅ ഫോട്ടോ
✅ സാധുവായ വിസ രേഖ (അന്താരാഷ്ട്ര അപേക്ഷകർക്ക് മാത്രം)

*PIB അല്ലെങ്കിൽ സംസ്ഥാന അക്രഡിറ്റേഷൻ കാർഡ് പോലുള്ള അധിക സഹായ രേഖകൾ നൽകുന്നത് പരിശോധന വേഗത്തിലാക്കുകയും നിങ്ങളുടെ അപേക്ഷയ്ക്ക് ഗുണകരമാവുകയും ചെയ്യും.

III.രജിസ്ട്രേഷൻ അവസാന തീയതി

2025 ഏപ്രിൽ 15-ന് രാത്രി 11:59 (IST) ന് മുമ്പ് അപേക്ഷിക്കുക

അംഗീകൃത പ്രതിനിധികളെ ഇമെയിൽ വഴി അറിയിക്കുകയും പുതുക്കിയ തത്സമയ വിവരങ്ങൾക്ക് ഒരു പ്രത്യേക വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് ചേർക്കുകയും ചെയ്യും.

❌ ഇരട്ട രജിസ്ട്രേഷൻ അനുവദനീയമല്ല. നിങ്ങളുടെ പ്രാഥമിക വർക്ക് പ്രൊഫൈലിനെ അടിസ്ഥാനമാക്കി ഒരു വിഭാഗം മാത്രം തിരഞ്ഞെടുക്കുക.

അക്രഡിറ്റേഷന് ശേഷം തത്സമയ വിവരങ്ങൾക്കായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരുക

ചില പരിപാടികൾ ഔദ്യോഗിക സംഘങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയേക്കാം അല്ലെങ്കിൽ അവർക്ക്പ്രത്യേക അവകാശങ്ങൾ ഉണ്ടായിരിക്കാം. ഈ വിവരങ്ങൾ മുൻകൂട്ടി അറിയിക്കും

പത്രസമ്മേളനങ്ങളിലും പ്രദർശനങ്ങളിലും എല്ലാ അംഗീകൃത മാധ്യമങ്ങൾക്കും പങ്കെടുക്കാം

അപേക്ഷ നിരസിക്കുന്നത് ഒഴിവാക്കാൻ എല്ലാ വിവരങ്ങളും കൃത്യവും പൂർണ്ണവുമായിരിക്കണം.

വേവ്സിൽ പങ്കെടുക്കാനുള്ള നിങ്ങളുടെ അവസരം നഷ്ടപ്പെടുത്താതിരിക്കൂ !!!

വേവ്സിനെക്കുറിച്ച്:
2025 മെയ് 1 മുതൽ 4 വരെ മുംബൈയിൽ മാധ്യമ & വിനോദ (എം & ഇ) മേഖലയിലെ ഒരു നാഴികക്കല്ലായ പ്രഥമ ദൃശ്യ, ശ്രവ്യ, വിനോദ ഉച്ചകോടി (വേവ്സ്) നടത്താൻ കേന്ദ്ര ഗവൺമെന്റ് ഒരുങ്ങുന്നു. വ്യവസായ വിദഗ്ധർ, നിക്ഷേപകർ, ഉള്ളടക്ക സ്രഷ്ടാക്കൾ, നൂതനാശയ വിദഗ്ധർ തുടങ്ങിയവരെ ആഗോള മാധ്യമ& വിനോദ മേഖലയുമായി ബന്ധിപ്പിക്കാനും സഹകരണം വളർത്താനും സംഭാവന നൽകാനുമുള്ള ആത്യന്തിക വേദി വേവ്സ് – വാഗ്ദാനം ചെയ്യുന്നു.

ഇന്ത്യയെ ഒരു ആഗോള സർഗ്ഗാത്മക ശക്തികേന്ദ്രമായി മാറ്റുക എന്ന വീക്ഷണത്തോടെ സർഗ്ഗാത്മകത, നൂതനാശയം, ലോക വേദിയിൽ സ്വാധീനം എന്നിവയിൽ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കാൻ WAVES ലക്ഷ്യമിടുന്നു. ഉച്ചകോടി ഇന്ത്യയുടെ സർഗ്ഗാത്മക ശക്തിയെ സമ്പന്നമാക്കും. ഉള്ളടക്ക സൃഷ്ടി, ബൗദ്ധിക സ്വത്തവകാശം, സാങ്കേതിക നൂതനാശയം എന്നിവയ്ക്കുള്ള കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെടുത്തും. പ്രക്ഷേപണം,അച്ചടി മാധ്യമങ്ങൾ , ടെലിവിഷൻ, റേഡിയോ, സിനിമകൾ, ആനിമേഷൻ, വിഷ്വൽ ഇഫക്റ്റുകൾ, ഗെയിമിംഗ്, കോമിക്സ്, ശബ്ദവും സംഗീതവും, പരസ്യങ്ങൾ, ഡിജിറ്റൽ, സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകൾ, ജനറേറ്റീവ് എ ഐ, ഓഗ്‌മെന്റഡ് റിയാലിറ്റി (AR), വെർച്വൽ റിയാലിറ്റി (VR), എക്സ്റ്റെൻഡഡ് റിയാലിറ്റി (XR) എന്നിവയാണ് ഉച്ചകോടി ശ്രദ്ധ കേന്ദ്രീകരിക്കുന്ന വ്യവസായങ്ങളും മേഖലകളും.

WAVES XR ക്രിയേറ്റർ ഹാക്കത്തോൺ വിജയികളിലൂടെ സ്ക്കൂളുകളിലേക്കും, ചികിത്സാലയങ്ങളിലേക്കും, വീടുകളിലേക്കും XR നൂതനാശയങ്ങൾ എത്തുന്നു
വിജയിക്കുന്ന അഞ്ച് ടീമുകൾ WAVE ഉച്ചകോടിയിൽ സ്വന്തം XR പദ്ധതികൾ പ്രദർശിപ്പിക്കും.

ഇമ്മേഴ്‌സീവ് സയൻസ് ലാബുകൾ മുതൽ ക്രോസ്-പ്ലാറ്റ്‌ഫോം വാർ ഗെയിമുകൾ വരെ, ഇന്ത്യയുടെ എക്‌സ്റ്റെൻഡഡ് റിയാലിറ്റി (XR) മേഖലയിലെ മുൻനിര നൂതനാശയ സംരംഭകരുടെ കൂട്ടായ്മ, നാം എങ്ങനെ പഠിക്കുന്നു, സുഖപ്പെടുത്തുന്നു, സാധങ്ങൾ വാങ്ങുന്നു, യാത്ര ചെയ്യുന്നു എന്നതിനെ പുനർനിർവ്വചിക്കുന്നു! വേവ്‌ലാപ്‌സുമായി സഹകരിച്ച് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം സംഘടിപ്പിക്കുന്ന ലോക ദൃശ്യ ശ്രാവ്യ വിനോദ ഉച്ചകോടിയുടെ (WAVES) ഭാഗമായി ആരംഭിച്ച ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ച് (CIC) സീസൺ-1 ന്റെ ഭാഗമായ XR ക്രിയേറ്റർ ഹാക്കത്തോണിന്റെ വിജയികളെ പ്രഖ്യാപിച്ചു. ഇമ്മേഴ്‌സീവ് സാങ്കേതികവിദ്യയിൽ ഇന്ത്യയുടെ സാന്നിധ്യം ത്വരിതപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഹാക്കത്തോണിൽ അഞ്ച് പ്രമേയധിഷ്ഠിത വിഭാഗങ്ങളുണ്ടായിരുന്നു – ആരോഗ്യ സംരക്ഷണം-ഫിറ്റ്‌നസ് ആൻഡ് വെൽനെസ്സ്, വിദ്യാഭ്യാസ പരിവർത്തനം, ഇമ്മേഴ്‌സീവ് ടൂറിസം, ഡിജിറ്റൽ മീഡിയ ആൻഡ് എന്റർടൈൻമെന്റ്, ഇ-കൊമേഴ്‌സ്-ചില്ലറ വില്പന മേഖലയിലെ പരിവർത്തനം എന്നിവ.

ഇന്ത്യയിലുടനീളമുള്ള 2,200-ലധികം പേർ ഹാക്കത്തോണിൽ രജിസ്റ്റർ ചെയ്തു. ത്രിതല മൂല്യനിർണ്ണയത്തിന് ശേഷം, വിവിധ നഗരങ്ങളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ, പ്രൊഫഷണലുകൾ, സംരംഭകർ എന്നിവരെ പ്രതിനിധീകരിച്ച് അഞ്ച് ടീമുകളെ വിജയികളായി പ്രഖ്യാപിച്ചു. YouTube ലൈവ് സ്ട്രീമിലൂടെ വെർച്വലായി സംഘടിപ്പിച്ച ‘വിന്നേഴ്സ്’ സെറിമണിയിലാണ് വിജയിയെ പ്രഖ്യാപിച്ചത്.

വിജയിച്ച ടീമുകളെയും അവരുടെ XR പ്രോജക്റ്റുകളെയും സംബന്ധിച്ച സംക്ഷിപ്ത വിവരണം

1) ‘വിദ്യാഭ്യാസ പരിവർത്തനം’ എന്ന വിഷയത്തിലെ വിജയി XR റണ്ണേഴ്‌സ്, അവരുടെ പ്രോജക്റ്റ് ‘Eduscape XR’

ഐഐടി ഖരഗ്പൂരിലെ വിദ്യാർത്ഥികൾ വികസിപ്പിച്ചെടുത്ത വിആർ അധിഷ്ഠിത പ്ലാറ്റ്‌ഫോമായ ‘Eduscape XR, ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ഹാൻഡ്-ട്രാക്കിംഗും നിർമ്മിത ബുദ്ധി അധിഷ്ഠിത പ്രതികരണങ്ങളും ഉപയോഗിച്ച് യാഥാർത്ഥ്യത്തോടടുത്ത് നിൽക്കുന്നതും ആഴത്തിലുള്ളതുമായ പരീക്ഷണ നിരീക്ഷണങ്ങൾ നടത്താൻ വിദ്യാർത്ഥികളെ സഹായിക്കുന്നു. പല സ്ക്കൂളുകളിലും കോളേജുകളിലും ലബോറട്ടറി അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ഇത് പരിഹരിക്കുന്നു. “രാജ്യത്തിന്റെ പല ഭാഗങ്ങളിലും, വിദ്യാർത്ഥികൾ യഥാർത്ഥ പരീക്ഷണങ്ങൾ നടത്താതെ ശാസ്ത്രം പഠിക്കേണ്ടി വരുന്നു. അതിൽ ഒരു പരിവർത്തനം സൃഷ്ടിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു. വെർച്വൽ റിയാലിറ്റി പ്ലാറ്റ്‌ഫോമിൽ STEM പ്രാക്ടിക്കലുകൾ നൽകിക്കൊണ്ട് വിദ്യാഭ്യാസത്തിൽ വിപ്ലവം സൃഷ്ടിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്,” സാഹിൽ പട്ടേലൈനും ശൗര്യ ബരൻവാളിനും ഒപ്പം സംഘത്തെ നയിച്ച വേദാന്ത ഹസ്ര വ്യക്തമാക്കി.

2) ‘ആരോഗ്യ സംരക്ഷണം, ഫിറ്റ്‌നസ് ആൻഡ് വെൽനെസ്’ എന്ന പ്രമേയത്തിലെ വിജയി ടീം കോഗ്നിഹാബ്, അവരുടെ പ്രോജക്റ്റ് കോഗ്നിഹാബ്.

ലേസി ഐ (ആംബ്ലിയോപിയ), പക്ഷാഘാതം, ഉത്കണ്ഠ എന്നിവയിൽ നിന്ന് കരകയറാൻ സഹായിക്കുന്ന XR-അധിഷ്ഠിത പുനരധിവാസ പരിഹാരങ്ങൾ കോഗ്നിഹാബ് വാഗ്ദാനം ചെയ്യുന്നു. “യഥാർത്ഥ മെഡിക്കൽ ക്രമീകരണങ്ങളിലെ ഫലങ്ങളിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ ഹാക്കത്തോൺ നമ്മുടെ സമീപനത്തിന് മൂർച്ച കൂട്ടാനും പുതിയ പങ്കാളികളിലേക്ക് എത്താനും ഞങ്ങളെ സഹായിച്ചു,” സംഘത്തെ നയിച്ച ഋഷഭ് കപൂർ പറഞ്ഞു. XR-അധിഷ്ഠിത ആരോഗ്യ സാങ്കേതികവിദ്യയിൽ വിദഗ്ദ്ധനായ പിന്റു കുമാർ അടക്കമുള്ളവർ സംഘത്തിൽ ഉൾപ്പെടുന്നു.

3) ‘ഇമ്മേഴ്‌സീവ് ടൂറിസം’ എന്ന പ്രമേയത്തിലെ വിജയികൾ ടീം LumeXR, അവരുടെ പ്രോജക്റ്റ് ‘ഇമ്മേഴ്‌സീവ് ട്രാവൽ ഗൈഡ്’

LumeXR ഒരു മിക്സഡ്-റിയാലിറ്റി ടൂറിസം ഗൈഡ് വികസിപ്പിച്ചെടുത്തു. ലക്ഷ്യസ്ഥാനങ്ങൾ വെർച്വലായി പര്യവേക്ഷണം ചെയ്യാൻ ഇത് ഉപയോക്താക്കളെ സഹായിക്കുന്നു. ഈ അനുഭവത്തിനായി ഒരു 3D മാപ്പ് ഇന്റർഫേസ്, ഡ്രോൺ-ഷോട്ട് ഫോട്ടോഗ്രാമെട്രി, എംബഡഡ് വീഡിയോ സ്റ്റോറികൾ എന്നിവ പ്രയോജനപ്പെടുത്തുന്നു. ഇത് യാത്രാ ആസൂത്രണത്തെ കൂടുതൽ ആകർഷകവും കാര്യക്ഷമവുമാക്കുന്നു. പരമ്പരാഗത ബ്രോഷറുകൾക്കോ വീഡിയോകൾക്കോ ഉപരിയായി XR-അധിഷ്ഠിത പ്രിവ്യൂകൾ വാഗ്ദാനം ചെയ്യാനും പ്ലാറ്റ്‌ഫോം ടൂറിസം ബ്രാൻഡുകളെ പ്രാപ്തമാക്കുന്നു. “ഇത് വെറുമൊരു യാത്രാ ആപ്പ് അല്ല – ഇത് ആഴത്തിലുള്ള സാംസ്കാരിക കഥാകഥനമാണ്. നമ്മുടെ പ്രോജക്റ്റിന്റെ സഹായത്തോടെ, ഉപയോക്താക്കൾക്ക് ഇപ്പോൾ ബുക്ക് ചെയ്യുന്നതിന് മുമ്പ് തന്നെ ലക്ഷ്യസ്ഥാനത്തെ ‘അനുഭവവേദ്യമാക്കാൻ’ കഴിയും,” LumeXR സംഘത്തെ നയിക്കുന്ന സാവിയോ പറഞ്ഞു.

4) ‘ഇ-കൊമേഴ്‌സ് & റീട്ടെയിൽ ട്രാൻസ്‌ഫോർമേഷൻ’ പ്രമേയത്തിലെ വിജയികൾ ടീം ‘EMO’ പ്രോജക്റ്റ് ‘ഹെവൻ എസ്റ്റേറ്റ്’

തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് AR, 3D എന്നിവയിൽ ഇന്റീരിയർ ഡിസൈനുകൾ ദൃശ്യവത്ക്കരിക്കാൻ ഹെവൻ എസ്റ്റേറ്റ് വീട്ടുടമസ്ഥരെ സഹായിക്കുന്നു. ഉപയോക്തൃ-ഡിസൈനർ സഹകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഇതിന്റെ പ്രത്യേകത. – പരിശോധിച്ച ഇന്റീരിയർ ഡിസൈനർമാർ ഇടപാടുകാരെ സ്വന്തം സ്ഥലത്ത് പ്രിവ്യൂ വീക്ഷിക്കാൻ കഴിയും വിധം ദൃശ്യവത്കൃത ശകലങ്ങൾ അപ്‌ലോഡ് ചെയ്യുന്നു. “വീടുടമസ്ഥർക്കും പ്രൊഫഷണലുകൾക്കും മദ്ധ്യേ യഥാർത്ഥ പാലമാകാൻ ഞങ്ങൾ ആഗ്രഹിച്ചു,” ഹിമാൻഷു മഹ്തോ, അശുതോഷ് മിശ്ര, ഇഷിത ഗ്വാർ എന്നിവരോടൊപ്പം പ്രോജക്റ്റ് നിർമ്മിച്ച EMO സംഘത്തലവൻ ഉത്കർഷ് റായ് പറഞ്ഞു. അവരുടെ ഡിസൈനും ഉപയോക്തൃ അനുഭവവും മെച്ചപ്പെടുത്തിയ ഹാക്കത്തോണിന്റെ മെന്റർഷിപ്പിന് ടീം ‘EMO’ അഭിനന്ദനം അറിയിച്ചു.

5) ‘ഡിജിറ്റൽ മീഡിയ & എന്റർടൈൻമെന്റ്’ എന്ന പ്രമേയത്തിലെ വിജയികൾ ടീംYouth Buzz, പ്രോജക്റ്റ് ‘ഇമ്മേഴ്‌സീവ് വാർഫെയർ സിമുലേറ്റർ’

വിആർ (വെർച്വൽ റിയാലിറ്റി) ഹെഡ്‌സെറ്റുകളിലും മൊബൈലിലും കളിക്കാവുന്ന മൾട്ടിപ്ലെയർ യുദ്ധ ഗെയിമായ ‘ദി ഗെയിം ഓഫ് ഡൈമൻഷൻസ്’ Youth Buzz സൃഷ്ടിയാണ്. ഇത് ഒരു ഇമ്മേഴ്‌സീവ് ഗെയിംപ്ലേ വാഗ്ദാനം ചെയ്യുന്നു. “പ്ലാറ്റ്‌ഫോമുകളിൽ യാഥാർത്ഥ്യത്തോടടുത്ത നിൽക്കുന്ന ഗെയിമിംഗ് അനുഭവം നൽകാൻ ഞങ്ങൾ ആഗ്രഹിച്ചു,” സംഘത്തെ നയിച്ച മോഹിത് കുമാർ ശർമ്മ പറഞ്ഞു. അനീഷ് ഡോംബാലെ, എ ശിവം രാജ്, യാഷ് സാധുഖാൻ എന്നിവരാണ് സംഘാംഗങ്ങൾ.

കൂടുതൽ XR നൂതനാശയ സംരംഭകരും വരുന്നത് ടയർ 2, 3 നഗരങ്ങളിൽ നിന്ന്

ചെങ്കൽപേട്ട്, മണിപ്പാൽ, വെരാവൽ എന്നിവയുൾപ്പെടെ ടയർ 2, 3 നഗരങ്ങളിൽ നിന്നുള്ള 66% പേർ ഹാക്കത്തോണിൽ പങ്കെടുത്തു. 17 മുതൽ 35 വയസ്സ് വരെ പ്രായമുള്ളവരായിരുന്നു അവർ. 40 ഫൈനലിസ്റ്റുകളിൽ 53% വിദ്യാർത്ഥികളും 33% പ്രൊഫഷണലുകളും 14% സ്വയം തൊഴിൽ ചെയ്യുന്ന സംരംഭകരും ആയിരുന്നു. ഫൈനലിസ്റ്റുകളിൽ 19% വനിതകളായിരുന്നു എന്നത് ശ്രദ്ധേയമാണ് – XR നൂതനാശയ മേഖലയിലെ വളരുന്ന ലിംഗ സമത്വത്തിന്റെ ശക്തമായ സൂചനയാണിത്.

വേവ്‌ലാപ്‌സ്, കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം, രണ്ട് മുൻനിര XR സമൂഹങ്ങളായ BharatXR, XDG എന്നിവയുടെ പിന്തുണയോടെ, ഫൈനലിസ്റ്റുകൾ ഇപ്പോൾ ലോക വേദിയിലേക്ക് ചുവടുവെക്കുകയാണ് – ക്ലാസ് മുറികളിലും ഹോസ്റ്റലുകളിലും ഹോം സ്റ്റുഡിയോകളിലും ജനിച്ച ആശയങ്ങൾ ഉടൻ തന്നെ ആഗോള ഉപയോക്താക്കളിലേക്ക് എത്തിയേക്കാം. വിജയികളെ പ്രഖ്യാപിച്ചുകഴിഞ്ഞെങ്കിലും, XR ക്രിയേറ്റർ ഹാക്കത്തോൺ ഇതുവരെ അവസാനിച്ചിട്ടില്ല. 2025 മെയ് 1 മുതൽ 4 വരെ മുംബൈയിൽ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം സംഘടിപ്പിക്കുന്ന ഒരു ആഗോള ദൃശ്യ, ശ്രാവ്യ, വിനോദ പരിപാടിയായ വേവ്‌സ് ഉച്ചകോടിയിൽ അവരുടെ പ്രോജക്ടുകൾ പ്രദർശിപ്പിക്കാൻ അഞ്ച് ടീമുകളും തയ്യാറെടുക്കുകയാണ്.

“XR ക്രിയേറ്റർ ഹാക്കത്തോൺ നൂതനാശയങ്ങളെ പരിപോഷിപ്പിക്കുക മാത്രമല്ല – അത് ഒരു പുതിയ ഡിജിറ്റൽ ഇന്ത്യയ്ക്കുള്ള അടിത്തറ പാകുകയും ചെയ്യുന്നു. ഈ പരിഹാരങ്ങൾ നാം എങ്ങനെ പഠിക്കുന്നു, സുഖപ്പെടുത്തുന്നു, സാധങ്ങൾ വാങ്ങുന്നു, യാത്ര ചെയ്യുന്നു എന്നതിനെ പുനർനിർവ്വചിക്കുന്നു.” വേവ്‌ലാപ്‌സിന്റെ സ്ഥാപകനും സിഇഒയുമായ അശുതോഷ് കുമാർ പറഞ്ഞു.

വേവ്സിനെക്കുറിച്ച്:

2025 മെയ് 1 മുതൽ 4 വരെ മുംബൈയിൽ മാധ്യമ & വിനോദ (എം & ഇ) മേഖലയിലെ ഒരു നാഴികക്കല്ലായ പ്രഥമ ദൃശ്യ, ശ്രവ്യ, വിനോദ ഉച്ചകോടി (വേവ്സ്) നടത്താൻ കേന്ദ്ര ഗവൺമെന്റ് ഒരുങ്ങുന്നു. വ്യവസായ വിദഗ്ധർ, നിക്ഷേപകർ, ഉള്ളടക്ക സ്രഷ്ടാക്കൾ, നൂതനാശയ വിദഗ്ധർ തുടങ്ങിയവരെ ആഗോള മാധ്യമ& വിനോദ മേഖലയുമായി ബന്ധിപ്പിക്കാനും സഹകരണം വളർത്താനും സംഭാവന നൽകാനുമുള്ള ആത്യന്തിക വേദി വേവ്സ് – വാഗ്ദാനം ചെയ്യുന്നു.

ഇന്ത്യയെ ഒരു ആഗോള സർഗ്ഗാത്മക ശക്തികേന്ദ്രമായി മാറ്റുക എന്ന വീക്ഷണത്തോടെ സർഗ്ഗാത്മകത, നൂതനാശയം, ലോക വേദിയിൽ സ്വാധീനം എന്നിവയിൽ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കാൻ WAVES ലക്ഷ്യമിടുന്നു. ഉച്ചകോടി ഇന്ത്യയുടെ സർഗ്ഗാത്മക ശക്തിയെ സമ്പന്നമാക്കും. ഉള്ളടക്ക സൃഷ്ടി, ബൗദ്ധിക സ്വത്തവകാശം, സാങ്കേതിക നൂതനാശയം എന്നിവയ്ക്കുള്ള കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെടുത്തും. പ്രക്ഷേപണം,അച്ചടി മാധ്യമങ്ങൾ , ടെലിവിഷൻ, റേഡിയോ, സിനിമകൾ, ആനിമേഷൻ, വിഷ്വൽ ഇഫക്റ്റുകൾ, ഗെയിമിംഗ്, കോമിക്സ്, ശബ്ദവും സംഗീതവും, പരസ്യങ്ങൾ, ഡിജിറ്റൽ, സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകൾ, ജനറേറ്റീവ് എ ഐ, ഓഗ്‌മെന്റഡ് റിയാലിറ്റി (AR), വെർച്വൽ റിയാലിറ്റി (VR), എക്സ്റ്റെൻഡഡ് റിയാലിറ്റി (XR) എന്നിവയാണ് ഉച്ചകോടി ശ്രദ്ധ കേന്ദ്രീകരിക്കുന്ന വ്യവസായങ്ങളും മേഖലകളും.

ഇന്നൊവേറ്റ് 2 എഡ്യൂക്കേറ്റിന്റെ മികച്ച 10 ഫൈനലിസ്റ്റുകള്‍: ഹാൻഡ്ഹെൽഡ് ഉപകരണങ്ങളുടെ രൂപകൽപ്പനാ മത്സര വിജയികളെ വേവ്‌സ് 2025നു മുന്നോടിയായി പ്രഖ്യാപിച്ചു

ഇന്ത്യാ ഡിജിറ്റല്‍ ഗെയിമിംഗ് സൊസൈറ്റി (IDGS) ഇന്നൊവേറ്റ് 2 എഡ്യൂക്കേറ്റ്: ഹാൻഡ്ഹെൽഡ് ഉപകരണങ്ങളുടെ രൂപകല്‍പ്പനാ മത്സരത്തിലെ 10 ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു. അടുത്ത മാസം നടക്കുന്ന ലോക ശ്രവ്യ- ദൃശ്യ വിനോദ ഉച്ചകോടി (വേവ്‌സ്-WAVES) 2025 ന്റെ ഭാഗമായി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയവുമായി സഹകരിച്ച് IDGS സംഘടിപ്പിക്കുന്ന ഈ മത്സരം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, ഗെയിമിംഗ് മേഖലകളെ സമന്വയിപ്പിച്ച് വിപ്ലവകരമായ പഠനാനുഭവങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്നതും വഴിത്തിരിവാകുന്നതുമായ ആശയങ്ങളും ഉപകരണങ്ങളും രൂപകല്‍പ്പന ചെയ്യുന്നതു പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിടുന്നു.

ലോകമെമ്പാടുമുള്ള വിദ്യാര്‍ത്ഥികള്‍, ഡിസൈനര്‍മാര്‍, സ്റ്റാര്‍ട്ട്അപ്പുകള്‍, സാങ്കേതികവിദ്യയില്‍ താത്പര്യമുള്ളവര്‍ എന്നിവരെ വൈവിധ്യമാര്‍ന്ന ഉപഭോക്തൃ വിഭാഗങ്ങള്‍ക്കായി വിനോദവും വിദ്യാഭ്യാസവും സമന്വയിപ്പിച്ച് കൈയ്യില്‍ കൊണ്ടു നടക്കാവുന്ന പുതുതലമുറ ഉപകരണങ്ങള്‍ വിഭാവനം ചെയ്യാന്‍ ക്ഷണിക്കുന്നതായിരുന്നു വേവ്‌സ് 2025 ക്രിയേറ്റ് ഇന്‍ ഇന്ത്യ ചലഞ്ചിന്റെ ഒരു പ്രധാന സംരംഭമായി ആരംഭിച്ച ഇന്നൊവേറ്റ്2എഡ്യൂക്കേറ്റ് മത്സരം.

രജിസ്റ്റര്‍ ചെയ്ത 1856 നൂതനാശയങ്ങളില്‍ നിന്ന് വ്യവസായ പ്രമുഖര്‍, സാങ്കേതിക വിദഗ്ധര്‍, അദ്ധ്യാപകര്‍, ഡിസൈനര്‍മാര്‍ എന്നിവരടങ്ങുന്ന വിദഗ്ധ ജൂറിമാരുടെ പാനല്‍ കര്‍ശന വിലയിരുത്തലിനു ശേഷമാണ് 10 ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചത്. എരുഡിഷോ സഹസ്ഥാപകന്‍ ശ്രീ ഇന്ദ്രജിത്ത് ഘോഷ്; ഹുയോണിലെ ഇന്ത്യ ആന്‍ഡ് സാര്‍ക്ക് കണ്‍ട്രി മാനേജര്‍ ശ്രീ രാജീവ് നഗര്‍, സ്‌ക്വിഡ് അക്കാഡമിയുടെ സഹസ്ഥാപകനും പ്രൊഡക്ട് മേധാവിയുമായ ശ്രീ ജെഫ്രി ക്രേ എന്നിവരടങ്ങിയതായരുന്നു ജൂറി.

10 ഫൈനലിസ്റ്റുകള്‍ ഇവരാണ്:

1. കര്‍ണ്ണാട പര്‍വ്വ-കോഡ് ക്രാഫ്റ്റ് ജൂണിയര്‍ (കര്‍ണ്ണാടക)

2. വിദ്യാര്‍ത്ഥി – കുട്ടികള്‍ക്കായുള്ള സ്മാര്‍ട്ട് ലേണിംഗ് ടാബ്‌ലറ്റ്: ഒരു ഇന്ററാക്ടീവ് ആന്‍ഡ് അഡാപ്റ്റീവ് എഡ്യൂക്കേഷണല്‍ കമ്പാനിയന്‍ (കര്‍ണ്ണാടക, ആന്ധ്രാപ്രദേശ്)

3. ടെക് ടൈറ്റന്‍സ്-ഇന്ററാക്ടീവ് റൈറ്റിംഗ് അസിസ്റ്റന്‍സുള്ള സ്മാര്‍ട്ട് ഹാര്‍ഡ്‌റൈറ്റിംഗ് ലേണിംഗ് ഉപകരണം (തമിഴ്‌നാട്)

4.പ്രോട്ടോമൈന്‍ഡ്‌സ്-എഡ്യൂസ്പാര്‍ക്ക് (ഡല്‍ഹി, കേരളം, യുപി, ബീഹാര്‍)

5. അപെക്‌സ് അച്ചീവേഴ്സ് – ബോഡ്മാസ് ക്വസ്റ്റ്: ഗെയിമിഫൈഡ് മാത്ത് ലേണിംഗ് ഫോര്‍ സ്മാര്‍ട്ടര്‍ എഡ്യൂക്കേഷന്‍ (തമിഴ്‌നാട്)

6. സയന്‍സ്‌വേഴ്‌സ്-ഇമ്പരറ്റീവ് ഓഫ് ഇന്ററാക്ടീവ് എഡ്യൂക്കേഷണല്‍ ഹാന്‍ഡ്‌ഹെല്‍ഡ് ഡിവൈസസ് ഫോര്‍ ചില്‍ഡ്രന്‍ (ഇന്തോനേഷ്യ)

7. വി20- വിഫിറ്റ് -ഇന്ററാക്ടീവ് ലേണിംഗ് ത്രൂ പ്ലേ (തമിഴ്‌നാട്)

8. വാരിയേഴ്‌സ്-മഹാശാസ്ത്ര (ഡല്‍ഹി)

9. കിഡ്ഡിമൈത്രി-ഒരു ഹാന്‍ഡ്‌ഹെല്‍ഡ് മാത്തമാറ്റിക്കല്‍ ഗെയിമിംഗ് കണ്‍സോള്‍ (മുംബൈ, ഒഡീഷ, കര്‍ണ്ണാടക)

10. ഇ-ഗ്രൂട്ട്‌സ്-മാക്രോ കണ്‍ട്രോളര്‍ മാസ്റ്ററി കിറ്റ് (തമിഴ്‌നാട്)

ഗെയിമിഫിക്കേഷന്റെയും സംവേദനാത്മക ഉള്ളടക്കത്തിന്റെയും ശക്തി പ്രയോജനപ്പെടുത്തുന്നതിനൊപ്പം ഇന്ത്യയുടെ സര്‍ഗ്ഗാത്മക, സാങ്കേതിക പ്രതിഭകള്‍ക്ക് യഥാര്‍ത്ഥ വിദ്യാഭ്യാസ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ഉപകരണങ്ങള്‍ എങ്ങനെ രൂപകല്‍പ്പന ചെയ്യാന്‍ കഴിയുമെന്ന് ഈ മത്സരം തെളിയിച്ചിട്ടുണ്ടെന്ന് മത്സരത്തെക്കുറിച്ച് ഇന്ത്യന്‍ ഡിജിറ്റല്‍ ഗെയിമിംഗ് സൊസൈറ്റി പ്രസിഡന്റ് രാജന്‍ നവാനി പറഞ്ഞു.

വേവ്‌സ് ഹാൻഡ്ഹെൽഡ് വീഡിയോ ഗെയിമിംഗ് രൂപകല്‍പ്പന മത്സരം ഗെയിമിംഗിനെ മാത്രമല്ല- ഇന്ത്യയുടെ ഹാര്‍ഡ്‌വേയര്‍ പരിസ്ഥിതിയില്‍ ഒരു പുതിയ തരംഗം സൃഷ്ടിക്കുന്നതിനാണെന്നും ഇന്നൊവേറ്റ് 2 എഡ്യൂക്കേറ്റ് ചലഞ്ചിന്റെ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നോഡല്‍ ഓഫീസര്‍ അശുതോഷ് മൊഹ്‌ല പറഞ്ഞു. ‘ മൈക്രോണ്‍ ട്രോളറുകള്‍ ഉപയോഗപ്പെടുത്തി ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്റെ ലക്ഷ്യങ്ങളുമായി സംയോജിപ്പിച്ച്, സര്‍ഗ്ഗാത്മകതയും സാങ്കേതികവിദ്യയും സമന്വയിപ്പിച്ച് സ്വപ്‌നം കാണാനും രൂപകല്‍പ്പന ചെയ്യാനും നിര്‍മ്മിക്കാനും ഞങ്ങള്‍ യുവ മനസുകളെ പ്രേരിപ്പിക്കുന്നു’ എന്ന് അദ്ദേഹം പറഞ്ഞു.

ചുരുക്കപ്പട്ടികയിലുള്ള 10 ടീമുകള്‍ മുംബൈയില്‍ നടക്കുന്ന വേവ്‌സ് 2025 ല്‍ ഒരു പ്രത്യേക പ്രദര്‍ശനത്തില്‍ അവരുടെ ആശയങ്ങള്‍ അവതരിപ്പിക്കും. മത്സര വിജയികളെ ഗംഭിര സമാപനച്ചടങ്ങില്‍ മന്ത്രാലയം ആദരിക്കും.

ഇന്ത്യന്‍ ഡിജിറ്റല്‍ ഗെയിമിംഗ് സൊസൈറ്റിയെ കുറിച്ച്

ഇന്ത്യയില്‍ വീഡിയോ ഗെയിമിംഗ്, ഇ-സ്‌പോര്‍ട്‌സ്, ഇന്ററാക്ടീവ് മീഡിയ, ഡിജിറ്റല്‍ വിനോദം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും കഴിവുകളുടെ വികസനം, നവീകരണം, വ്യവസായ സഹകരണങ്ങള്‍ എന്നിവ വളര്‍ത്തിയെടുക്കുന്നതിനുള്ള വ്യവസായ സംഘടനയാണ് ഐഡിജിഎസ്.

വേവ്സിനെക്കുറിച്ച്:

2025 മെയ് 1 മുതൽ 4 വരെ മുംബൈയിൽ മാധ്യമ & വിനോദ (എം & ഇ) മേഖലയിലെ ഒരു നാഴികക്കല്ലായ പ്രഥമ ദൃശ്യ, ശ്രവ്യ, വിനോദ ഉച്ചകോടി (വേവ്സ്) നടത്താൻ കേന്ദ്ര ഗവൺമെന്റ് ഒരുങ്ങുന്നു. വ്യവസായ വിദഗ്ധർ, നിക്ഷേപകർ, ഉള്ളടക്ക സ്രഷ്ടാക്കൾ, നൂതനാശയ വിദഗ്ധർ തുടങ്ങിയവരെ ആഗോള മാധ്യമ& വിനോദ മേഖലയുമായി ബന്ധിപ്പിക്കാനും സഹകരണം വളർത്താനും സംഭാവന നൽകാനുമുള്ള ആത്യന്തിക വേദി വേവ്സ് – വാഗ്ദാനം ചെയ്യുന്നു.

ഇന്ത്യയെ ഒരു ആഗോള സർഗ്ഗാത്മക ശക്തികേന്ദ്രമായി മാറ്റുക എന്ന വീക്ഷണത്തോടെ സർഗ്ഗാത്മകത, നൂതനാശയം, ലോക വേദിയിൽ സ്വാധീനം എന്നിവയിൽ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കാൻ WAVES ലക്ഷ്യമിടുന്നു. ഉച്ചകോടി ഇന്ത്യയുടെ സർഗ്ഗാത്മക ശക്തിയെ സമ്പന്നമാക്കും. ഉള്ളടക്ക സൃഷ്ടി, ബൗദ്ധിക സ്വത്തവകാശം, സാങ്കേതിക നൂതനാശയം എന്നിവയ്ക്കുള്ള കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെടുത്തും. പ്രക്ഷേപണം,അച്ചടി മാധ്യമങ്ങൾ , ടെലിവിഷൻ, റേഡിയോ, സിനിമകൾ, ആനിമേഷൻ, വിഷ്വൽ ഇഫക്റ്റുകൾ, ഗെയിമിംഗ്, കോമിക്സ്, ശബ്ദവും സംഗീതവും, പരസ്യങ്ങൾ, ഡിജിറ്റൽ, സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകൾ, ജനറേറ്റീവ് എ ഐ, ഓഗ്‌മെന്റഡ് റിയാലിറ്റി (AR), വെർച്വൽ റിയാലിറ്റി (VR), എക്സ്റ്റെൻഡഡ് റിയാലിറ്റി (XR) എന്നിവയാണ് ഉച്ചകോടി ശ്രദ്ധ കേന്ദ്രീകരിക്കുന്ന വ്യവസായങ്ങളും മേഖലകളും.

വേവ്സ് 2025: “മേക്ക്‌ ദി വേൾഡ് വെയർ ഖാദി ” മത്സരത്തിന്റെ ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു
‘ഖാദിയുടെ പുനരാവിഷ്കാരം’- പരസ്യപ്രചാരണത്തിനായി ലഭിച്ച 750-ലേറെ എൻട്രികളിൽ മികച്ചവയെ വേവ്സ് ആദരിക്കുന്നു

മെയ് 1 മുതൽ 4 വരെ മുംബൈയിൽ സംഘടിപ്പിച്ചിട്ടുള്ള വേവ്സ് ഉച്ചകോടി 2025 ന്റെ ഭാഗമായി നടക്കുന്ന 32 ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ചുകളിൽ ഒന്നായ- ‘ലോകത്തെ ഖാദി ധരിക്കാൻ പ്രേരിപ്പിക്കുക’
(Make the World Wear Khadi) മത്സരത്തിന്റെ ഫൈനലിസ്റ്റുകളുടെ ചുരുക്കപ്പട്ടിക കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം പ്രഖ്യാപിച്ചു.

ചുരുക്കപ്പട്ടികയിൽ ഇടം നേടിയ മത്സരാർത്ഥികൾ:

ഇമാൻ സെൻഗുപ്ത & സോഹം ഘോഷ് – ഹവാസ് വേൾഡ്‌വൈഡ് ഇന്ത്യ
കാർത്തിക് ശങ്കർ & മധുമിത ബസു – 22 ഫീറ്റ് ട്രൈബൽ
കാജൽ തിർലോത്കർ – ഇന്ററാക്ടീവ് അവന്യൂസ്
തൻമയ് റൗൾ & മന്ദർ മഹാദിക് – ഡിഡിബി മുദ്ര ഗ്രൂപ്പ്
ആകാശ് മേജരി & കജോൾ ജെസ്വാനി – ഡിഡിബി മുദ്ര ഗ്രൂപ്പ്
ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ പ്രതീകത്തിൽ നിന്ന് സുസ്ഥിര ഫാഷൻ രൂപത്തിലേക്ക് ഖാദിയുടെ വികസിച്ചുകൊണ്ടിരിക്കുന്ന സ്വത്വത്തെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ, മത്സരാർത്ഥികൾ തങ്ങളുടെ ആവിഷ്കാരത്തിലൂടെ പ്രതിഫലിപ്പിച്ചു.കാജൽ തിർലോത്കർ ഖാദിയെ “കാലത്തിന്റെ സാക്ഷ്യം… സാവധാനം, തരളമായി,ശ്രദ്ധയോടെ നൂൽക്കുന്നത്” എന്ന് വിശേഷിപ്പിച്ചപ്പോൾ, ദ്രുതഗതിയിലുള്ള ഫാഷൻ രീതികൾ മൂലമുണ്ടാകുന്ന പാരിസ്ഥിതിക നാശത്തെ അഭിസംബോധന ചെയ്യാനുള്ള ഖാദിയുടെ സവിശേഷത എടുത്തുകാണിച്ചുകൊണ്ട് തന്മയ് റൗളും മന്ദർ മഹാദിക്കും ഇതിനെ “ഭാവിയുടെ വസ്ത്രം” എന്ന് വിശേഷിപ്പിച്ചു. ആകാശ് മേജരിയും കജോൾ ജെസ്വാനിയും പാരിസ്ഥിതിക നാശനഷ്ടങ്ങൾ മാറ്റി പരിസ്ഥിതിയെ “പഴയപടിയാക്കാനുള്ള” ഒരു ബദൽ മാർഗമായി ഖാദിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. കാലാവസ്ഥയ്ക്ക് അനുയോജ്യമായ പ്രവർത്തനങ്ങളെ അവരുടെ പരസ്യത്തിൽ പ്രോത്സാഹിപ്പിച്ചു. അതേ സമയം, ഇമാൻ സെൻഗുപ്തയും സോഹം ഘോഷും ഖാദിയുടെ സാമ്പത്തികവും സാംസ്കാരികവുമായ മൂല്യത്തിൽ ശ്രദ്ധയൂന്നി. ആഗോള ഫാഷനിൽ ഏറ്റവും മികച്ച ഗുണമേന്മയോടെ, ഒരു നിശ്ചിത ഉദ്ദേശ്യത്തോടെയുള്ള തിരഞ്ഞെടുപ്പായി ഖാദിയെ അവർ ഉയർത്തിക്കാട്ടി.

ഖാദിയെ സുസ്ഥിരതയുടെയും സ്വത്വബോധത്തിന്റെയും ഒരു ആഗോള ബിംബമായി പുനരാവിഷ്കരിക്കുക എന്ന ലക്ഷ്യത്തോടെ രൂപകൽപ്പന ചെയ്ത മത്സരത്തിൽ, രാജ്യത്തുടനീളമുള്ള ക്രിയേറ്റീവ് പ്രൊഫഷണലുകളിൽ നിന്നും ഏജൻസികളിൽ നിന്നുമായി 750-ലധികം രജിസ്ട്രേഷനുകൾ ലഭിച്ചു. ഖാദിയെ ഒരു തുണിത്തരമായി മാത്രമല്ല, ആഗോളതലത്തിൽ നൂതനാശയത്തിന്റെയും അവബോധ പൂർണമായ ജീവിതത്തിന്റെയും ശക്തമായ പ്രതീകമായി സ്ഥാപിക്കുന്ന പരസ്യങ്ങൾ സൃഷ്ടിക്കുക എന്നതായിരുന്നു മത്സരം.

പരസ്യ വ്യവസായ മേഖലയിലെ പ്രമുഖർ അടങ്ങുന്ന ഒരു ജൂറി, മൗലികത, സാംസ്കാരിക ആഴം, ആഗോള ആകർഷണം, മത്സരത്തിന്റെ പ്രമേയവുമായുള്ള പൊരുത്തപ്പെടുത്തൽ എന്നിവയെ അടിസ്ഥാനമാക്കി എൻട്രികൾ വിലയിരുത്തി. ചുരുക്കപ്പട്ടികയിൽ ഇടം നേടിയ പരസ്യങ്ങൾ, അവയുടെ തന്ത്രപരമായ ചിന്ത, ശ്രദ്ധേയമായ വിവരണങ്ങൾ, ഖാദിയെ ഒരു ആഗോള പ്രസ്ഥാനമാക്കി മാറ്റാനുള്ള കഴിവ് എന്നിവയ്ക്ക് പ്രശംസകൾ നേടി.

വേവ്സ് ഉച്ചകോടി 2025-ൽ അന്തിമ വിജയികളെ പ്രഖ്യാപിക്കും. അവിടെ നയരൂപകർത്താക്കൾ, ആഗോള പ്രതിനിധികൾ, മാധ്യമ, വ്യവസായ പ്രമുഖർ എന്നിവരടങ്ങുന്ന വിശിഷ്ട പ്രേക്ഷകസദസിന് മുന്നിൽ വിജയികളായ പരസ്യങ്ങൾ അവതരിപ്പിക്കപ്പെടും.