ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ ഉണ്ടായ ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടൂ. വെടിവെപ്പില്‍ ഇരുപത് പേര്‍ക്ക് പരുക്കേറ്റു. ഭീകരാക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി ശക്തമായി അപലപിച്ചു. ആഭ്യന്തര മന്ത്രി അമിത്ഷാ കശ്മീരില്‍ എത്തി. 2019 ന് ശേഷമുള്ള ഏറ്റവും വലിയ ഭീകരക്രമണമാണ് ജമ്മു കശ്മീരില്‍ ഉണ്ടായിരിക്കുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ലഷ്‌കര്‍-ഇ-തൊയ്ബയുടെ പ്രാദേശിക സംഘടനയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) ഏറ്റെടുത്തിട്ടുണ്ട്.പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയുമെന്ന് സൂചന. കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്‍ (65) കൊല്ലപ്പെട്ടുവെന്നാണ് വിവരം. കുടുംബത്തോടൊപ്പം വിനോദസഞ്ചാരത്തിന് പോയതായിരുന്നു രാമചന്ദ്രന്‍.ഭാര്യയുടെയും കുടുംബത്തിന്റെയും മുന്നില്‍ വച്ചായിരുന്നു രാമചന്ദ്രന്‍ മരിച്ചത്.ഇടപ്പള്ളി മങ്ങാട്ട് റോഡിലാണ് ഇവര്‍ താമസിക്കുന്നത്. ഇന്നലെയാണ് ഇവര്‍ ഹൈദരാബാദില്‍ നിന്ന് കശ്മീരിലേക്ക് പോയത്. 15ഓളം പേര്‍ സംഘത്തിലുണ്ടായിരുന്നുവെന്നാണ് വിവരം.കൊച്ചിയിലെ നേവി ഉദ്യോഗസ്ഥന്‍ ലെഫ്റ്റനന്റ് വിനയ് നര്‍വാളും ഭീകരാക്രമണത്തില്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. കൊച്ചിയിലെ ഉദ്യോഗസ്ഥന്‍ ആയിരുന്നു ഹരിയാന സ്വദേശിയായ വിനയ് നര്‍വാള്‍