പ്രായപൂർത്തിയാകാത്ത മൂന്നു സഹോദരിമാരെ ബലാത്സംഗം ചെയ്ത പതിനേഴുകാരനെതിരെ നിയമ നടപടി.കഴിഞ്ഞ വർഷം വേനലവധിക്കാലത്ത് 13,12,9 വയസ്സുള്ള സഹോദരിമാരെയാണ് വീട്ടിൽവച്ച് പതിനേഴുകാരൻ ബലാത്സംഗം ചെയ്തത്.
മൂഴിയാർ പൊലീസ് പതിനേഴുകാരനെ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കി. തുടർന്ന് കൊല്ലം ജുവനൈൽ ഹോമിലേക്കു മാറ്റി. കോന്നിയിൽ പഠിക്കുന്ന കുട്ടികൾ വേനലവധിക്കാലത്ത് വീട്ടിലെത്തിയപ്പോഴായിരുന്നു ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത്.
അമ്മ ജോലിയ്ക്കായി പുറത്തു പോകുമ്പോഴായിരുന്നു പീഡനം.കൗൺസിലിങ്ങിനിടെ മൂത്തകുട്ടി പീഡനവിവരം വെളിപ്പെടുത്തിയതിനെ തുടർന്ന് അധികൃതർ ശിശുക്ഷേമ സമിതിക്ക് വിവരം കൈമാറി. പിന്നീട് മൂഴിയാർ പൊലീസിനെ അറിയിക്കുകയും കേസ് റജിസ്റ്റർ ചെയ്യുകയുമായിരുന്നു.മൂന്ന് പെൺകുട്ടികളുടെയും മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷമാണ് മൂഴിയാർ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്.