ജെസി ഇന്ത്യ സോൺ  ഈ വർഷത്തെ യങ് ടാലന്റ് അവാർഡ് നാലാം ക്ലാസുകാരി ഭവികാലക്ഷ്മിക്ക് ലഭിച്ചു. തിരുവനന്തപുരം കൊല്ലം ആലപ്പുഴ പത്തനംതിട്ട ഇടുക്കി കോട്ടയം തുടങ്ങിയ ജില്ലകളിലെ ജെസിഐ ലോമുകളുടെ പ്രവർത്തന പരിധിയിൽ പ്പെടുന്ന ഘടകമാണ് സോൺ 22.

കഴിഞ്ഞ മൂന്നുദിവസങ്ങളായി കോട്ടയം മരങ്ങാട്ടുപള്ളി ലേബർ ഇന്ത്യ സ്കൂൾ കാമ്പസിൽ നടന്ന ജെ ജെ അക്കാദമിയിലെ പ്രവർത്തനങ്ങളോടൊപ്പം ഭവികയുടെ

മറ്റു മേഖലകളിലെ പ്രവർത്തനങ്ങളുടെ നേട്ടങ്ങളും പരിഗണിച്ചാണ് അവാർഡ്. ഗൗരിത്തം എന്ന തന്റെ ആദ്യ പുസ്തകം ഈയടുത്ത സമയത്ത് പ്രകാശനം ചെയ്തിരുന്നു. കൂടാതെ ശിശുക്ഷേമ സമിതി നടത്തിയ ജില്ലാതല മത്സരങ്ങളിലും സബ്ജില്ലാ സ്കൂൾ കലോത്സവത്തിലും കഥാരചന പ്രസംഗം കവിത തുടങ്ങിയ ഇനങ്ങളിൽ മികച്ച വിജയം കൈവരിച്ചിരുന്നു. ഇതും അവാർഡിന് പരിഗണിച്ചു. ഡോ. എപിജെ അബ്ദുൽ കലാം ബാലപ്രതിഭ പുരസ്കാരം, ഭാരത് സേവക് സമാജ് പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ ഇതിനാലകം ലഭിച്ചിട്ടുണ്ട്.

കോട്ടയത്ത് ജെ ജെ അക്കാദമിയുടെ സമാപന സമ്മേളനത്തിൽ നടന്ന ചടങ്ങിൽ ജെ ജെ വിംഗ് സോൺ പ്രസിഡൻ്റ് റിസാൻ അദ്ധ്യക്ഷൻ ആയിരുന്നു ,ജെസി ഐ സോൺ 22 പ്രസിഡൻ്റ് യെസ്വിൻ അഗസ്റ്റിൻ അവാർഡ് നൽകി. ജെ ജെ വിംഗ് സോൺ ഡയറക്ടർ മെൽവിൻ, ക്യാമ്പ് കോർഡിനേറ്റർ ജസ്റ്റിൻ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.