ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സ്ഥിതി ഗതികള്‍ അനുദിനം മോശമായ സാഹചര്യത്തില്‍ ഏതു സാഹചര്യത്തെയും നേരിടാന്‍ വ്യോമസേന തയാറായി . തയാര്‍ എടുപ്പുകളുടെ ഭാഗമായി വ്യോമസേന യുദ്ധാഭ്യാസത്തിനൊരുങ്ങി. രാജസ്ഥാനിലെ ഇന്ത്യ- പാക് അതിര്‍ത്തിയോട് ചേര്‍ന്ന് യുദ്ധാഭ്യാസം നടത്തുവാന്‍ വ്യോമസേന തയാര്‍ എടുപ്പുകള്‍ തുടങ്ങി . ബുധനാഴ്ച രാത്രി ഒമ്പതു മണിക്കും വ്യാഴാഴ്ച രാവിലെ മൂന്നു മണിക്കുമായാണ് അഭ്യാസപ്രകടനങ്ങള്‍ നടത്താന്‍ ഉള്ള തീരുമാനം കൈക്കൊണ്ടത് . കൊമേർഷ്യൽ വിമാനങ്ങളിലെ വൈമാനികര്‍ക്ക് വ്യോമസേന നോട്ടാം മുന്നറിയിപ്പ് പുറപ്പെടുവിച്ചു .യുദ്ധാഭ്യാസ സമയത്ത് അതിര്‍ത്തിയോട് ചേര്‍ന്നുള്ള വിമാനത്താവളങ്ങളില്‍നിന്ന് വിമാനങ്ങള്‍ ടേക്ക് ഓഫ് ചെയ്യുന്നതും ലാന്‍ഡ് ചെയ്യുന്നതും വിലക്കി.രാജ്യവ്യാപകമായി സിവില്‍ ഡിഫന്‍സ് മോക്ക് ഡ്രില്ലുകള്‍ നടത്താനുള്ള നിര്‍ദ്ദേശത്തിന് പുറമെയാണ് വ്യോമസേനയുടെ യുദ്ധാഭ്യാസ്സം.1971-ലാണ് രാജ്യ വ്യാപകമായി മോക്ക് ഡ്രില്‍ നടന്നത്. ഇതിന് ശേഷം ഇന്ത്യയും പാകിസ്താനും തമ്മില്‍ യുദ്ധമുണ്ടായിരുന്നു.ഇതിനു ശേഷം നാളെ ( മേയ് 7 ന് )രാജ്യവ്യാപകമായി മോക്ക് ഡ്രില്‍ നടക്കും .രാജ്യത്തെ 300 കേന്ദ്രങ്ങളില്‍ പരിശീലനം നടക്കും.കേരളത്തിലെ പതിനാലു ജില്ലകളിലും മോക്ക് ഡ്രില്‍ നടക്കും.തന്ത്രപ്രധാനമായ കേന്ദ്രങ്ങളെയാണ് സിവില്‍ ഡിഫന്‍സ് ജില്ലകളായി പരിഗണിച്ചത് . ആണവനിലയങ്ങള്‍, എണ്ണ ശുദ്ധീകരണശാലകള്‍, ക്രൂഡ് ഓയില്‍ സംഭരണകേന്ദ്രങ്ങള്‍, തന്ത്രപ്രധാനമായ സാമ്പത്തിക- പൊതു നിര്‍മിതികളുള്ള സ്ഥലങ്ങള്‍ തുടങ്ങിയവ ഉള്ള സ്ഥലങ്ങളാണ് സിവില്‍ ഡിഫന്‍സ് ജില്ലകള്‍.

ജനങ്ങള്‍ക്ക് ഉള്ള അതീവ സുരക്ഷാ രീതികള്‍ ആണ് മോക്ക് ഡ്രില്ലുകളിലൂടെ അവതരിപ്പിക്കുന്നത്‌ . യുദ്ധം ഉണ്ടായാല്‍ അത് നേരിടുന്ന സുരക്ഷാ മാര്‍ഗങ്ങള്‍ ആണ് അവതരിപ്പിക്കുന്നത്‌ .എന്ത് നടപടികള്‍ക്കും സൈന്യത്തിന് തീരുമാനിക്കാന്‍ ഉള്ള പൂര്‍ണ്ണ അധികാരം നല്‍കിയിട്ടുണ്ട് . സൈനിക മേധാവികള്‍ ആണ് തീരുമാനം എടുത്തു കേന്ദ്ര സര്‍ക്കാരിനെയും ഇന്ത്യന്‍ പ്രസിഡന്‍റ് എന്നിവരെ അറിയിക്കേണ്ടത് . ഏതു സാഹചര്യവും നേരിടാന്‍ ഇന്ത്യയുടെ മൂന്നു സൈനിക വിഭാഗവും തയാര്‍ എടുത്തു .