പാക്കിസ്ഥാനിലും പാക്ക് അധിനിവേശ കശ്മീരിലുമായി ഒൻപതിടങ്ങളിലെ ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യൻ സൈന്യത്തിന്റെ മിന്നൽ മിസൈലാക്രമണം.‘ഓപ്പറേഷൻ‌ സിന്ദൂർ’ എന്ന പേരിട്ട ദൗത്യം സേന നടത്തി.കര, വ്യോമ, നാവികസേനകൾ സംയുക്തമായാണ് ആക്രമണം നടത്തിയത് .

 

മുരിദ്കെ, ബഹാവല്‍പുര്‍, മുസാഫറബാദ്, കോട്‌ലി, മുറിഡ്‌കെ എന്നിവടങ്ങളിലെ കേന്ദ്രങ്ങളിലാണ് ആക്രമണം .12 ഭീകരർ കൊല്ലപ്പെട്ടെന്നും 55 പേർക്ക് പരുക്കേറ്റെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.ബഹാവല്‍പുര്‍. നീതി നടപ്പാക്കിയെന്ന് സൈന്യം പ്രതികരിച്ചു.പാക്കിസ്ഥാന്റെ സേനാകേന്ദ്രങ്ങളൊന്നും തങ്ങൾ ലക്ഷ്യംവച്ചില്ലെന്നും വിഷയത്തിൽ കൂടുതൽ ആക്രമണപദ്ധതി നിലവിലില്ലെന്നും കേന്ദ്ര സർക്കാർ പത്രക്കുറിപ്പിൽ അറിയിച്ചു.

 

ദീർഘദൂര മിസൈലുകൾ ഉപയോഗിച്ചിട്ടില്ലെന്നാണു വിവരം.അഞ്ചിടത്ത് മിസൈൽ ആക്രമണമുണ്ടായെന്നും മൂന്നു പേർ കൊല്ലപ്പെട്ടെന്നും 12 പേർക്ക് പരുക്കേറ്റെന്നും പാക്കിസ്ഥാൻ സൈന്യം സ്ഥിരീകരിച്ചു.ഇന്ത്യയുടെ തിരിച്ചടിക്കു പിന്നാലെ നിയന്ത്രണരേഖയിൽ പാക്കിസ്ഥാൻ സൈന്യം വെടിവയ്പ്പ് ആരംഭിച്ചു. ഏപ്രിൽ 22 നാണ് കശ്മീർ പഹൽഗാമിലെ ബൈസരൺവാലി വിനോദസഞ്ചാരകേന്ദ്രത്തിൽ പാക്ക് പിന്തുണയോടെ ഭീകരാക്രമണമുണ്ടായത്.26 ഇന്ത്യക്കാർ അന്നു കൊല്ലപ്പെട്ടു.