കാലാവസ്ഥാ അറിയിപ്പ്:കാലവർഷം മെയ് 27 ന് കേരളത്തിലെത്താൻ സാധ്യത

2025 ലെ തെക്ക് പടിഞ്ഞാറൻ മൺസൂൺ (കാലവർഷം) മെയ് 27 ന് കേരളത്തിലെത്താൻ സാധ്യതയെന്ന്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) അറിയിച്ചു. 4 ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ ആവാനുള്ള (model error) സാധ്യത കണക്കാക്കുന്നുണ്ട്.

This year, the southwest monsoon is likely to set over Kerala on 27th May with a model error of ± 4 days.

ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട്

മഞ്ഞ അലർട്ട് : കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്

ഇന്നും നാളെയും (10/05/2025 & 11/05/2025) തൃശൂർ ജില്ലയിൽ താപനില 38°C വരെയും; കോട്ടയം, കൊല്ലം, പാലക്കാട് ജില്ലകളിൽ 37°C വരെയും പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ 36°C വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, ഇന്നും നാളെയും (10/05/2025 & 11/05/2025) ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

MAXIMUM TEMPERATURE WARNING – YELLOW ALERT

Yellow Alert : Kollam, Pathanamthitta, Alappuzha, Kottayam, Ernakulam,Thrissur, Palakkad, Malappuram, Kozhikode, Kannur & Kasaragod

Maximum temperatures are very likely to be around 38 ̊C at Isolated places in the Thrissur district, 37 ̊C in Kottayam, Kollam & Palakkad districts; 36 ̊C in Pathanamthitta, Alappuzha, Ernakulam, Malappuram, Kozhikode, Kannur & Kasaragod districts of Kerala on 2025 May 10 & 11.

Hot & Humid weather is very likely to prevail over these districts except in hilly areas on 2025 May 10 & 11 due to high temperature and humidity.