പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വിദൂരദൃശ്യസംവിധാനത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യയുടെ ശക്തിയും സംയമനവും രാജ്യം കണ്ടതായി അദ്ദേഹം പറഞ്ഞു. ഓരോ ഇന്ത്യൻ പൗരന്റെയും പേരിൽ രാജ്യത്തിന്റെ കരുത്തുറ്റ സായുധ സേനകൾക്കും, രഹസ്യാന്വേഷണ ഏജൻസികൾക്കും, ശാസ്ത്രജ്ഞർക്കും അദ്ദേഹം അഭിവാദ്യം അർപ്പിച്ചു. ഓപ്പറേഷൻ സിന്ദൂറിന്റെ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിൽ ഇന്ത്യയുടെ ധീരരായ സൈനികർ പ്രകടിപ്പിച്ച അചഞ്ചലമായ ധൈര്യം പ്രധാനമന്ത്രി എടുത്തുകാട്ടി. അവരുടെ ധീരത, അതിജീവനശേഷി, അജയ്യമായ മനോഭാവം എന്നിവ അദ്ദേഹം ഉയർത്തിക്കാട്ടി. സമാനതകളില്ലാത്ത ഈ ധീരത അദ്ദേഹം രാജ്യത്തെ ഓരോ അമ്മയ്ക്കും, സഹോദരിക്കും, മകൾക്കും സമർപ്പിച്ചു.
ഏപ്രിൽ 22നു പഹൽഗാമിൽ നടന്ന ക്രൂരമായ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച മോദി, അവധിക്കാലം ആഘോഷിക്കുന്ന നിരപരാധികളായ സാധാരണക്കാരെ അവരുടെ കുടുംബങ്ങളുടെയും കുട്ടികളുടെയും മുന്നിൽ, അവരുടെ വിശ്വാസത്തെക്കുറിച്ചു ചോദ്യം ചെയ്തശേഷം ക്രൂരമായി കൊലപ്പെടുത്തിയ ഭീകരതയുടെ ഭയാനകമായ പ്രകടനമാണിതെന്നു വിശേഷിപ്പിച്ചു. ഇതു വെറും ക്രൂരതയല്ല; മറിച്ച്, രാജ്യത്തിന്റെ ഐക്യം തകർക്കാനുള്ള നീചമായ ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിൽ വ്യക്തിപരമായുള്ള അഗാധ വേദന പ്രകടിപ്പിച്ച അദ്ദേഹം, ഭീകരവാദത്തിനെതിരെ കരുത്തുറ്റ നടപടി ആവശ്യപ്പെടുന്നതിൽ രാഷ്ട്രമാകെ (എല്ലാ പൗരന്മാരും, എല്ലാ സമൂഹങ്ങളും, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും, എല്ലാ രാഷ്ട്രീയ കക്ഷികളും) ഒറ്റക്കെട്ടായി നിന്നതെങ്ങനെയെന്ന് അദ്ദേഹം എടുത്തുകാട്ടി. ഭീകരരെ ഇല്ലാതാക്കാൻ ഗവണ്മെന്റ് സായുധസേനയ്ക്കു പൂർണസ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. രാജ്യത്തെ സ്ത്രീകളുടെ അന്തസ്സിനെ വ്രണപ്പെടുത്താൻ ശ്രമിക്കുന്നതിന്റെ അനന്തരഫലങ്ങൾ ഇപ്പോൾ അവർ പൂർണമായി മനസ്സിലാക്കുന്നുവെന്ന് പ്രഖ്യാപിച്ച്, എല്ലാ ഭീകരസംഘടനകൾക്കും അദ്ദേഹം മുന്നറിയിപ്പു നൽകി.
“ഓപ്പറേഷൻ സിന്ദൂർ എന്നതു വെറുമൊരു പേരല്ല; മറിച്ച്, ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ വികാരങ്ങളുടെ പ്രതിഫലനമാണ്” – നീതിയോടുള്ള അചഞ്ചലമായ പ്രതിജ്ഞയാണിതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അതാണു മെയ് 6-7 തീയതികളിൽ പൂർത്തീകരിക്കപ്പെട്ടതിന് ലോകം സാക്ഷ്യം വഹിച്ചതെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാനിലെ ഭീകരരുടെ ഒളിത്താവളങ്ങളിലും പരിശീലന കേന്ദ്രങ്ങളിലും ഇന്ത്യൻ സായുധ സേന കൃത്യമായ ആക്രമണം നടത്തിയതായും നിർണായകമായ പ്രഹരമേൽപ്പിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ ഇത്രയും ധീരമായ നീക്കം നടത്തുമെന്ന് ഭീകരർ ഒരിക്കലും സങ്കൽപ്പിച്ചിരുന്നില്ലെന്നും, എന്നാൽ ‘രാഷ്ട്രം ആദ്യം’ എന്ന തത്വത്തിൽ ഐക്യപ്പെടുമ്പോൾ, ഉറച്ച തീരുമാനങ്ങൾ എടുക്കുകയും സ്വാധീനം ചെലുത്തുകയും ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളിൽ നടന്ന ഇന്ത്യയുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ അവരുടെ അടിസ്ഥാനസൗകര്യങ്ങൾ മാത്രമല്ല, മനോവീര്യവും തകർത്തുവെന്ന് അദ്ദേഹം പറഞ്ഞു. ബഹാവൽപൂർ, മുരിദ്കെ തുടങ്ങിയ സ്ഥലങ്ങൾ വളരെക്കാലമായി ആഗോള ഭീകരതയുടെ കേന്ദ്രങ്ങളായി പ്രവർത്തിച്ചിരുന്നുവെന്നും, 9/11 യുഎസ് ആക്രമണങ്ങൾ, ലണ്ടൻ ട്യൂബ് ബോംബിങ്, ഇന്ത്യയിൽ പതിറ്റാണ്ടുകളായി നടന്ന ഭീകരാക്രമണങ്ങൾ എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള പ്രധാന ആക്രമണങ്ങളുമായി അവയെ കൂട്ടിയിണക്കുന്നുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യൻ സ്ത്രീകളുടെ അന്തസ്സ് നശിപ്പിക്കാൻ ഭീകരർ തുനിഞ്ഞതിനാൽ, ഇന്ത്യ ഭീകരതയുടെ ആസ്ഥാനം ഇല്ലാതാക്കിയതായി അദ്ദേഹം പ്രഖ്യാപിച്ചു. ഈ ഓപ്പറേഷൻ വഴി നൂറിലധികം അപകടകാരികളായ ഭീകരരെ ഇല്ലാതാക്കാൻ കഴിഞ്ഞു. പതിറ്റാണ്ടുകളായി ഇന്ത്യക്കെതിരെ പരസ്യമായി ഗൂഢാലോചന നടത്തിയ പ്രധാന വ്യക്തികൾ ഉൾപ്പെടെ, ഇന്ത്യക്കെതിരെ ഭീഷണി മുഴക്കിയവരെ അതിവേഗം നിർവീര്യമാക്കിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ കൃത്യവും ശക്തവുമായ ആക്രമണങ്ങൾ പാകിസ്ഥാനെ കടുത്ത അത് നിരാശയിലേക്കു തള്ളിവിട്ടെന്നു മോദി പറഞ്ഞു. ഭീകരവാദത്തിനെതിരായ ആഗോള പോരാട്ടത്തിൽ പങ്കുചേരുന്നതിനുപകരം പാകിസ്ഥാൻ അശ്രദ്ധമായ നടപടി സ്വീകരിച്ചു. ഇന്ത്യൻ സ്കൂളുകൾ, കോളേജുകൾ, ഗുരുദ്വാരകൾ, ക്ഷേത്രങ്ങൾ, സാധാരണക്കാരുടെ വീടുകൾ എന്നിവയ്‌ക്കെതിരെ ആക്രമണം നടത്തി. സൈനിക താവളങ്ങൾ ലക്ഷ്യമിട്ടും ആക്രമണം നടത്തിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഡ്രോണുകളും മിസൈലുകളും ഇന്ത്യയുടെ നൂതന വ്യോമ പ്രതിരോധ സംവിധാനങ്ങൾക്ക് മുന്നിൽ വൈക്കോൽകൂനപോലെ തകർന്നപ്പോൾ, ഈ ആക്രമണം പാകിസ്ഥാന്റെ ദുർബലതകളെ തുറന്നുകാട്ടിയതെങ്ങനെയെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ആകാശത്ത് അവരെ നിർവീര്യമാക്കി. ഇന്ത്യയുടെ അതിർത്തികളിൽ ആക്രമണം നടത്താൻ പാകിസ്ഥാൻ തയ്യാറായപ്പോൾ, പാകിസ്ഥാന്റെ കേന്ദ്രത്തിൽ ഇന്ത്യ നിർണായകമായ പ്രഹരം ഏൽപ്പിച്ചു എന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ഡ്രോണുകളും മിസൈലുകളും വളരെ കൃത്യമായ ആക്രമണങ്ങൾ നടത്തി, വളരെക്കാലമായി അവർ വീമ്പിളക്കിയിരുന്ന പാകിസ്ഥാൻ വ്യോമതാവളങ്ങൾക്ക് കനത്ത നാശനഷ്ടം വരുത്തി. ഇന്ത്യയുടെ പ്രതികരണത്തിന്റെ ആദ്യ മൂന്ന് ദിവസത്തിനുള്ളിൽ, പാകിസ്ഥാൻ പ്രതീക്ഷിച്ചതിലും വളരെ വലിയ നാശനഷ്ടങ്ങൾ നേരിട്ടു. ഇന്ത്യയുടെ ആക്രമണാത്മക പ്രത്യാക്രമണങ്ങളെത്തുടർന്ന്, വർധിച്ചുവരുന്ന പിരിമുറുക്കങ്ങളിൽനിന്ന് മോചനം നേടാൻ ആഗോള സമൂഹത്തോട് അഭ്യർഥിച്ച പാകിസ്ഥാൻ, സംഘർഷം ലഘൂകരിക്കാനുള്ള വഴികൾ തേടാൻ തുടങ്ങി. കനത്ത നഷ്ടങ്ങൾ നേരിട്ടശേഷം, മെയ് 10ന് ഉച്ചകഴിഞ്ഞ് പാകിസ്ഥാൻ സൈന്യം ഇന്ത്യയുടെ ഡിജിഎംഒയെ സമീപിച്ചുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. അപ്പോഴേക്കും, ഇന്ത്യ വലിയ തോതിൽ ഭീകരരുടെ അടിസ്ഥാനസൗകര്യങ്ങൾ തകർക്കുകയും പ്രധാന ഭീകരരെ ഇല്ലാതാക്കുകയും പാകിസ്ഥാന്റെ ഭീകര കേന്ദ്രങ്ങളെ നാശത്തിലേക്ക് നയിക്കുകയും ചെയ്തിരുന്നു. ഇന്ത്യയ്‌ക്കെതിരായ എല്ലാ ഭീകരവാദ പ്രവർത്തനങ്ങളും സൈനിക ആക്രമണങ്ങളും അവസാനിപ്പിക്കുമെന്ന് പാകിസ്ഥാൻ അഭ്യർഥനയിൽ ഉറപ്പ് നൽകിയതായി ശ്രീ മോദി ചൂണ്ടിക്കാട്ടി. ഈ പ്രസ്താവനയുടെ വെളിച്ചത്തിൽ, ഇന്ത്യ സ്ഥിതിഗതികൾ അവലോകനം ചെയ്യുകയും പാകിസ്ഥാന്റെ ഭീകരവാദികൾക്കും സൈനിക സ്ഥാപനങ്ങൾക്കുമെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിക്കുകയും ചെയ്തു. ഈ താൽക്കാലികനീക്കം നിഗമനമല്ലെന്ന് അദ്ദേഹം ആവർത്തിച്ചു. വരും ദിവസങ്ങളിൽ പാകിസ്ഥാന്റെ ഓരോ നീക്കവും ഇന്ത്യ തുടർന്നും വിലയിരുത്തും. ഭാവിപ്രവർത്തനങ്ങൾ അതിന്റെ പ്രതിജ്ഞാബദ്ധതകൾക്ക് അനുസൃതമാണെന്ന് ഉറപ്പാക്കും.
ഇന്ത്യയുടെ സായുധ സേനകളായ കരസേന, വ്യോമസേന, നാവികസേന, അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്), അർദ്ധസൈനിക വിഭാഗങ്ങൾ എന്നിവ എല്ലായ്‌പ്പോഴും ദേശീയ സുരക്ഷ ഉറപ്പാക്കി അതീവ ജാഗ്രത പാലിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. “ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയുടെ സ്ഥാപിത നയമാണ് ഓപ്പറേഷൻ സിന്ദൂർ. ഇന്ത്യയുടെ തന്ത്രപരമായ സമീപനത്തിൽ ഇതു നിർണായകമായ മാറ്റം അടയാളപ്പെടുത്തുന്നു” – അദ്ദേഹം പ്രഖ്യാപിച്ചു, ഈ ഓപ്പറേഷൻ ഒരു പുതിയ മാനദണ്ഡവും ഭീകരവാദ വിരുദ്ധ നടപടികളിൽ സാധാരണമെന്ന പുതിയ നിലയും കൊണ്ടുവന്നെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സുരക്ഷാ സിദ്ധാന്തത്തിന്റെ മൂന്ന് പ്രധാന സ്തംഭങ്ങൾ പ്രധാനമന്ത്രി വിശദീകരിച്ചു: ഒന്നാമതായി, നിർണായകമായ പ്രതികാരം- ഇന്ത്യയ്‌ക്കെതിരായ ഏതൊരു ഭീകരാക്രമണത്തിനും ശക്തവും ദൃഢവുമായ പ്രതികരണമുണ്ടാകും. ഇന്ത്യ സ്വന്തം നിബന്ധനകളിൽ തിരിച്ചടിക്കും. ഭീകര കേന്ദ്രങ്ങളെ അവരുടെ വേരുകളിൽ ലക്ഷ്യം വയ്ക്കും. രണ്ടാമത്തേത് ആണവഭീഷണിയോടു സഹിഷ്ണുത കാട്ടില്ല; ആണവ ഭീഷണികളാൽ ഇന്ത്യ ഭയപ്പെടില്ല. ഈ വ്യാജഭീഷണി മുഴക്കി പ്രവർത്തിക്കുന്ന ഭീകരരുടെ ഏതൊരു സുരക്ഷിത താവളവും കൃത്യവും നിർണായകവുമായ ആക്രമണങ്ങൾ നേരിടേണ്ടിവരും. മൂന്നാമത്തെ സ്തംഭം ഭീകരതയെ പിന്തുണയ്ക്കുന്നവരെയും ഭീകരരെയും വേർതിരിക്കാതിരിക്കുക എന്നതാണ്; ഭീകരരുടെ നേതാക്കളെയും അവർക്ക് അഭയം നൽകുന്ന ഗവണ്മെന്റുകളെയും പ്രത്യേക സ്ഥാപനങ്ങളായി ഇന്ത്യ ഇനി കാണില്ല. ഓപ്പറേഷൻ സിന്ദൂരിനിടെ, ലോകം വീണ്ടും പാകിസ്ഥാന്റെ അസ്വസ്ഥതയുണ്ടാക്കുന്ന യാഥാർഥ്യത്തിന് സാക്ഷ്യം വഹിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൊല്ലപ്പെട്ട ഭീകരരുടെ ശവസംസ്കാര ചടങ്ങുകളിൽ മുതിർന്ന പാകിസ്ഥാൻ സൈനിക ഉദ്യോഗസ്ഥർ പരസ്യമായി പങ്കെടുത്തു. ഇത് ഭരണകൂടം സഹായിക്കുന്ന ഭീകരതയിൽ പാകിസ്ഥാന്റെ ആഴത്തിലുള്ള പങ്കാളിത്തം എടുത്തുകാട്ടുന്നു. ഏതൊരു ഭീഷണിയിൽ നിന്നും പൗരന്മാരെ സംരക്ഷിക്കാൻ ഇന്ത്യ നിർണായക നടപടികൾ തുടർന്നും സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു.
യുദ്ധക്കളത്തിൽ ഇന്ത്യ തുടർച്ചയായി പാകിസ്ഥാനെ പരാജയപ്പെടുത്തിയെന്നും ഓപ്പറേഷൻ സിന്ദൂർ രാജ്യത്തിന്റെ സൈനിക ശക്തിക്ക് പുതിയ മാനം നൽകിയെന്നും പറഞ്ഞ ശ്രീ മോദി, മരുഭൂമിയിലും പർവതപ്രദേശങ്ങളിലുമുള്ള യുദ്ധങ്ങളിൽ ഇന്ത്യയുടെ ശ്രദ്ധേയമായ കഴിവ് എടുത്തുകാണിച്ചു. അതോടൊപ്പം നവയുഗ യുദ്ധത്തിലും രാജ്യം മികവു കാട്ടി. ഓപ്പറേഷനിൽ, ഇന്ത്യയിൽ നിർമ്മിച്ച പ്രതിരോധ ഉപകരണങ്ങളുടെ ഫലപ്രാപ്തി നിർണായകമായി തെളിയിക്കപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. 21-ാം നൂറ്റാണ്ടിലെ യുദ്ധത്തിൽ കരുത്തുറ്റ ശക്തിയായി ഇന്ത്യയിൽ നിർമിച്ച പ്രതിരോധ സംവിധാനങ്ങളുടെ വരവിന് ലോകം ഇപ്പോൾ സാക്ഷ്യം വഹിക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഭീകരതയ്‌ക്കെതിരായ എല്ലാത്തരം പോരാട്ടത്തിലും ഇന്ത്യയുടെ ഏറ്റവും വലിയ ശക്തി ഐക്യമാണെന്ന് അടിവരയിട്ട പ്രധാനമന്ത്രി, ഈ യുഗം യുദ്ധത്തിന്റെ യുഗമല്ലെന്നും എന്നാൽ, അത് ഭീകരതയുടെ യുഗമാകില്ലെന്നും ആവർത്തിച്ചു. “ഭീകരതയ്‌ക്കെതിരായ സഹിഷ്ണുതാരഹിതനയമാണ് മെച്ചപ്പെട്ട ലോകത്തിന്റെ ഉറപ്പ്” – അദ്ദേഹം പ്രഖ്യാപിച്ചു.
പാകിസ്ഥാൻ സൈന്യവും ഗവണ്മെന്റും ഭീകരവാദദത്തെ തുടർച്ചയായി പരിപോഷിപ്പിച്ചെന്നു ശ്രീ മോദി പറഞ്ഞു. അത്തരം പ്രവർത്തനങ്ങൾ ഒടുവിൽ പാകിസ്ഥാന്റെ പതനത്തിലേക്ക് നയിക്കുമെന്ന് മുന്നറിയിപ്പ് നൽകി. പാകിസ്ഥാൻ അതിജീവനത്തിനായി പരിശ്രമിക്കുകയാണെങ്കിൽ, അത് ഭീകരരുടെ അടിസ്ഥാനസൗകര്യങ്ങൾ തകർക്കണം. സമാധാനത്തിലേക്ക് മറ്റ് മാർഗങ്ങളില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഭീകരതയും ചർച്ചകളും ഒരുമിച്ചു കൊണ്ടുപോകാനാകില്ല. ഭീകരതയും വ്യാപാരവും സമാന്തരമായി കൊണ്ടുപോകാൻ കഴിയില്ല. രക്തത്തിനും വെള്ളത്തിനും ഒരുമിച്ച് ഒഴുകാനാകില്ല എന്ന് പ്രസ്താവിച്ച്, ഇന്ത്യയുടെ ഉറച്ച നിലപാട് അദ്ദേഹം ഊട്ടിയുറപ്പിച്ചു. പാകിസ്ഥാനുമായുള്ള ഏത് ചർച്ചയും ഭീകരവാദത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും പാകിസ്ഥാനുമായുള്ള ഏത് ചർച്ചയും പാക് അധിനിവേശ കശ്മീരിനെ (പിഒകെ) കേന്ദ്രീകരിച്ചായിരിക്കുമെന്നുമുള്ള ഇന്ത്യയുടെ ദീർഘകാല നയം അദ്ദേഹം ആഗോള സമൂഹത്തെ അഭിസംബോധന ചെയ്ത് ആവർത്തിച്ചു.
ബുദ്ധപൂർണ്ണിമയുടെ വേളയിൽ, പ്രധാനമന്ത്രി ശ്രീബുദ്ധന്റെ ഉപദേശങ്ങളെക്കുറിച്ച് ഓർമ്മിപ്പിച്ചു. സമാധാനത്തിലേക്കുള്ള പാത ശക്തിയാൽ നയിക്കപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യത്വം സമാധാനത്തിലേക്കും സമൃദ്ധിയിലേക്കും പുരോഗമിക്കണമെന്ന് പറഞ്ഞ അദ്ദേഹം, ഓരോ ഇന്ത്യക്കാരനും അന്തസ്സോടെ ജീവിക്കാനും വികസിത ഭാരതം എന്ന സ്വപ്നം സാക്ഷാത്കരിക്കാനും കഴിയുമെന്ന് വ്യക്തമാക്കി. സമാധാനം നിലനിർത്തണമെങ്കിൽ ഇന്ത്യ ശക്തമായിരിക്കണമെന്നും ആവശ്യമുള്ളപ്പോൾ ആ ശക്തി പ്രയോഗിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. സമീപകാല സംഭവങ്ങൾ ഇന്ത്യയുടെ തത്വങ്ങൾ സംരക്ഷിക്കുന്നതിൽ ദൃഢനിശ്ചയം പ്രകടമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഉപസംഹരിക്കവേ, ഇന്ത്യൻ സായുധ സേനയുടെ വീര്യത്തെ അദ്ദേഹം വീണ്ടും അഭിവാദ്യം ചെയ്യുകയും ഇന്ത്യയിലെ ജനങ്ങളുടെ ധൈര്യത്തിനും ഐക്യത്തിനും വേണ്ടിയുള്ള ആഴത്തിലുള്ള ആദരം പ്രകടിപ്പിക്കുകയും ചെയ്തു.
പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്തതിന്റെ മലയാള വിവർത്തനം
നമ്മളെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തിന്റെ ശക്തിയും സംയമനവും കണ്ടു. ഞാൻ ആദ്യമായി ഭാരതത്തിലെ പരാക്രമശാലികളായ സൈനികർക്ക്, സായുധസേനാ വിഭാഗങ്ങളെ, നമ്മുടെ ശാസ്ത്രജ്ഞരെയും ഓരോ ഭാരതീയരുടേയും പേരിൽ സല്യൂട്ട് ചെയ്യുകയാണ്. നമ്മുടെ വീരസൈനികർ ഓപ്പറേഷൻ സിന്ദൂറിന്റെ ലക്ഷ്യപ്രാപ്തിക്കായി അതിരുകളില്ലാത്ത ധൈര്യം പ്രകടിപ്പിച്ചു. ഞാൻ അവരുടെ ധീരതയെ-സാഹസത്തെ-പരാക്രമശൈലിയെ ആദരിക്കുന്നു. അതിനായി ഇന്ന് സമർപ്പിക്കുന്നു. നമ്മുടെ രാജ്യത്തെ ഓരോ അമ്മമാർക്കും രാജ്യത്തെ ഓരോ പെൺമക്കൾക്കും ഈ പരാക്രമത്തെ ഇന്ന് സമർപ്പിക്കുന്നു.
സുഹൃത്തുക്കളേ,
ഏപ്രിൽ 22ന് പഹൽഗാമിൽ തീവ്രവാദികൾ കാട്ടിയ കാടത്തം രാജ്യത്തെയും ലോകത്തെയും വേദനയിലാഴ്ത്തി. അവധിക്കാലം ആഘോഷിക്കാനെത്തിയ നിർദോഷികളായ സാധാരണ പൗരൻമാരെ മതം ചോദിച്ച് അവരുടെ കുടുംബാംഗങ്ങൾക്ക് മുന്നിൽ വെച്ച് ക്രൂരമായി കൊലപ്പെടുത്തി. ഇത് ഭീകരവാദികളുടെ ബീഭത്സമായ മുഖമായിരുന്നു, ക്രൂരതയായിരുന്നു. ഇത് രാജ്യത്തിന്റെ സദ്ഭാവനയെ ഇല്ലാതാക്കാനുള്ള ശക്തമായ പരിശ്രമമായിരുന്നു. എന്നെ സംബന്ധിച്ച് ഇത് വ്യക്തിപരമായി വളരെയധികം വേദനിപ്പിച്ചു. ഈ ഭീകരവാദ ആക്രമണത്തിന് ശേഷം രാജ്യം മുഴുവൻ-ഓരോ പൗരനും-മുഴുവൻ സമൂഹവും-ഓരോ വിഭാഗവും-ഓരോ രാഷ്ട്രീയ പാർട്ടിയും-ഒരേ സ്വരത്തിൽ തീവ്രവാദികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവുമായി മുന്നോട്ടുവന്നു. ഞങ്ങൾ തീവ്രവാദികളെ ഇല്ലാതാക്കാൻ ഭാരതീയ സൈനികർക്ക് പൂർണമായ അധികാരം നൽകി. ഇന്ന് ഓരോ തീവ്രവാദിയും-ഓരോ തീവ്രവാദി സംഘടനയും ഇത് മനസിലാക്കിയിട്ടുണ്ട്. അതായത് നമ്മുടെ സഹോദരിമാരുടെ-പെൺമക്കളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ചാൽ അവസ്ഥ എന്താകുമെന്ന്.
സുഹൃത്തുക്കളേ,
ഓപ്പറേഷൻ സിന്ദൂർ കേവലം ഒരു പേര് മാത്രമല്ല, ഇത് രാജ്യത്തെ കോടാനുകോടി ആളുകളുടെ ഭാവനകളുടെ പ്രതിബിംബമാണ്. ഓപ്പറേഷൻ സിന്ദൂർ നീതിക്ക് വേണ്ടിയുള്ള അഖണ്ഡമായ പ്രതിജ്ഞയാണ്. മെയ് 6ആം തീയതി അർധരാത്രി, മെയ് 7ന് അതിരാവിലെ, ലോകം ഈ പ്രതിജ്ഞയുടെ ഫലപ്രാപ്തി തിരിച്ചറിഞ്ഞു. ഭാരതീയ സൈനികർ പാകിസ്ഥാന്റെ തീവ്രവാദി കേന്ദ്രങ്ങളിൽ, അവരുടെ പരിശീലന കേന്ദ്രങ്ങളിൽ അവരുടെ പരിശീലന കേന്ദ്രങ്ങളിൽ ശക്തിയായ ആക്രമണം നടത്തി. തീവ്രവാദികൾ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല, ഭാരതം ഇത്ര ശക്തമായ തീരുമാനം കൈക്കൊള്ളുമെന്ന് എന്നാൽ ഇന്ന് രാജ്യം ഒരുമിച്ച് നിൽക്കുന്നു. രാഷ്ട്രം പ്രഥമം എന്ന ഭാവനയിൽ ഉറച്ച് നിൽക്കുന്നു. എല്ലാത്തിനും മുകളിൽ രാഷ്ട്രം എന്ന ചിന്തക്ക് പ്രാധാന്യം നൽകുന്നു. ശക്തമായ, ഉറച്ച തീരുമാനം കൈക്കൊള്ളുന്നു.അതിന്റെ ഫലവും കാണുന്നു. പാകിസ്ഥാന്റെ തീവ്രവാദ കേന്ദ്രങ്ങളിൽ ഭാരതീയ മിസൈലുകൾ ആക്രമിച്ചപ്പോൾ, ഭാരതീയ ഡ്രോണുകൾ ആക്രമിച്ചപ്പോൾ അത് തീവ്രവാദ സംഘടനകളുടെ കെട്ടിടങ്ങൾ മാത്രമല്ല തകർത്തത്. അവരുടെ ആവേശത്തെയും അത് ഇല്ലാതാക്കി. ബഹാവൽപൂർ, മുരിദ്കെ തുടങ്ങിയ തീവ്രവാദ കേന്ദ്രങ്ങൾ ഇവയെല്ലാം ഒരുതരത്തിൽ ആഗോള തീവ്രവാദത്തിന്റെ സർവകലാശാലകളാണ്. ലോകത്താകമാനം നടന്ന തീവ്രവാദ ആക്രമണങ്ങൾ- 9/11 ആയാലും ലണ്ടൻ ട്യൂബ് ബോംബിംഗുകൾ അല്ലെങ്കിൽ ഭാരതത്തിന് നേരെ ദശകങ്ങളായി നടന്ന വലിയ തീവ്രവാദ ആക്രമണങ്ങൾ ആയാലും അതിന്റെയെല്ലാം അടിസ്ഥാന വേര് ഒരു തരത്തിൽ ഈ തീവ്രവാദ കേന്ദ്രങ്ങളായിരുന്നു. തീവ്രവാദികൾ നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ചു. അതിനാൽ ഭാരതം ഭീകര തീവ്രവാദത്തിന്റെ ഈ ഹെഡ് ക്വാട്ടേഴ്‌സ് അടിച്ച് തകർത്തു. ഭാരതത്തിന്റെ ഈ ആക്രമണങ്ങളിൽ നൂറിലധികം ഭീകരന്മാർ കൊല്ലപ്പെട്ടു. ഭീകരവാദത്തിന്റെ ശക്തി കേന്ദ്രങ്ങൾ കഴിഞ്ഞ രണ്ടര – മൂന്ന് ദശകങ്ങളായി പാകിസ്ഥാനിൽ പരസ്യമായി ചുറ്റി തിരിഞ്ഞിരുന്നവർ.. അവർ ഭാരതത്തിനെതിരായി പ്രവർത്തിച്ച് വന്നിരുന്നു. അവരെ ഭാരതം ഒരു ആക്രമണത്തിലൂടെ ഇല്ലാതാക്കി.
സുഹൃത്തുക്കളെ….
ഭാരതത്തിന്റെ ഈ പ്രവർത്തനത്തിലൂടെ പാകിസ്ഥാൻ കടുത്ത നിരാശയിലകപ്പെട്ടു. നിരാശയുടെ പടുകുഴിയിലകപ്പെട്ടു. ഇതിനിടയിൽ അവർ ഒരു ദുഃസ്സാഹസം കാട്ടി. ഭാരതം ഭീകര വാദത്തിനെതിരെ കൈകൊണ്ട നടപടിക്കെതിരായി പാകിസ്ഥാൻ ഭാരതത്തെ ആക്രമിക്കാൻ ആരംഭിച്ചു. പാകിസ്ഥാൻ നമ്മുടെ സ്കൂളുകളും കോളേജുകളും, ഗുരുദ്വാരകളും, ക്ഷേത്രങ്ങളും, സാധാരണക്കാരുടെ വീടുകളും ലക്ഷ്യം വച്ചു. പാകിസ്ഥാൻ നമ്മുടെ സൈനിക കേന്ദ്രങ്ങൾ ലക്‌ഷ്യം വച്ചു. എന്നാൽ ഇവിടെയും പാകിസ്ഥാൻ സ്വയം പരാജയപ്പെട്ടു. പാകിസ്താന്റെ ഡ്രോണുകളും മിസൈലുകളും ഭാരതത്തിന് മുന്നിൽ പുല്കൊടിയെ പോലെ ചിതറിയാത്ത ലോകം കണ്ടു. ഭാരതത്തിന്റെ ശക്തമായ എയർ ഡിഫെൻസ് സിസ്റ്റം, അവയെല്ലാം ആകാശത്ത് വച്ച് തന്നെ നശിപ്പിച്ചു. പാകിസ്ഥാൻ അതിർത്തിയിൽ ആക്രമണം നടത്തുന്നതിനും തയ്യാറായി. എന്നാൽ, ഭാരതം പാകിസ്ഥാന്റെ നെഞ്ചിന് നേരെ നിറയൊഴിച്ചു. ഭാരതീയ ഡ്രോണുകളും ഭാരതീയ മിസൈലുകളും ശക്തമായി തിരിച്ചടിച്ചു. പാകിസ്ഥാൻ വായു സേനയുടെ ബസുകൾക്ക് കേടുപാടുകൾ വരുത്തി. ഇതിൽ പാകിസ്ഥാൻ അഹങ്കരിച്ചിരുന്നു. ഭാരതം ആദ്യത്തെ മൂന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ പാകിസ്ഥാനിൽ വരുത്തിയ നാശം, അത് അവർ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അതിനാൽ ഭാരതത്തിന്റെ ശക്തമായ ആക്രമണത്തിന് ശേഷം – പാകിസ്ഥാൻ രക്ഷാമാർഗം ചിന്തിച്ച് തുടങ്ങി. പാകിസ്ഥാൻ – ലോകത്താകമാനം ആക്രമണം ലഘൂകരിക്കുന്നതിനുള്ള മാർഗം തേടി. വളരെ അധികം നാശ നഷ്ടങ്ങൾ ഉണ്ടായ ശേഷം നിർബന്ധിതമായി മെയ് പത്തിന് ഉച്ചയ്ക്ക് പാകിസ്ഥാൻ സൈന്യം നമ്മുടെ DGMO യുമായി ബന്ധപ്പെട്ടു. അതിനിടയിൽ നാം തീവ്രവാദത്തിൻറെ അടിസ്ഥാന കേന്ദ്രങ്ങളെ വലിയ രീതിയിൽ നശിപ്പിച്ചു. ഭീകരവാദികളെ മൃത്യുവിൻറെ മാർഗ്ഗത്തിലേയ്ക്ക് നയിച്ചു. പാകിസ്ഥാന്റെ നെഞ്ചിൽ തഴച്ച് വളർന്ന തീവ്രവാദ കേന്ദ്രങ്ങളെ നാം നിലംപരിശാക്കി. അതിനാൽ പാകിസ്ഥാന്റെ ഭാഗത്ത് നിന്നും അഭ്യർഥന വരാൻ തുടങ്ങി. പാകിസ്ഥാൻ ഇത് പറഞ്ഞപ്പോൾ-ഇനി അവരുടെ ഭാഗത്ത് നിന്നും ഭീകരവാദ പ്രവർത്തനങ്ങളും ആക്രമണവും ഉണ്ടാകില്ലെന്ന് പറഞ്ഞപ്പോൾ ഭാരതം അതിനെക്കുറിച്ച് ചിന്തിച്ചു. ഞാൻ വീണ്ടും ആവത്തിക്കുകയാണ്, നാം പാകിസ്ഥാന്റെ തീവ്രവാദ-സൈനിക കേന്ദ്രങ്ങൾക്കെതിരെ സ്വീകരിച്ച മറുപടി നടപടികൾ ഇപ്പോൾ കേവലം നിർത്തിവെച്ചിരിക്കുകയാണ്. വരും ദിവസങ്ങളിൽ നാം പാകിസ്ഥാന്റെ ഓരോ ചുവടും പ്രത്യേകം നിരീക്ഷിക്കും-അളക്കും. അവർ സ്വീകരിക്കുന്ന നടപടികൾ എന്താണെന്ന് നിരീക്ഷിക്കും.
സുഹൃത്തുക്കളേ,
ഭാരതത്തിന്റെ മൂന്ന് സൈനിക വിഭാഗങ്ങൾ-നമ്മുടെ എയഫോഴ്സ്-നമ്മുടെ ആർമി-നമ്മുടെ നേവി-നമ്മുടെ ബോർഡർ സെക്യൂരിറ്റി ഫോഴ്സ്-BSF-ഭാരതീയ അധസൈനിക വിഭാഗങ്ങൾ ഇവരെല്ലാം ജാഗരൂകരാണ്.
സജിക്കൽ സ്ട്രൈക്ക് – എയർ സ്ട്രൈക്ക് എന്നിവക്ക് ശേഷം ഇപ്പോൾ ഓപ്പറേഷൻ സിന്ദൂർ തീവ്രവാദത്തിനെതിരായ ഭാരതത്തിന്റെ നീതിയാണ്. ഓപ്പറേഷൻ സിന്ദൂർ തീവ്രവാദത്തിനെതിരായ യുദ്ധത്തിൽ ഒരു അതിര് നിശ്ചയിച്ചിരിക്കുകയാണ്. പുതിയ അതിര്. ന്യൂ നോർമൽ നിശ്ചയിച്ചിരിക്കുകയാണ്. ആദ്യം- ഭാരതം തീവ്രവാദത്തിനെതിരായി ശക്തമായ മറുപടി നൽകി. നാം നമ്മുടെ രീതിയിൽ -നമ്മുടെ തീരുമാനങ്ങളിൽ മറുപടി നൽകുക തന്നെ ചെയ്യും. തീവ്രവാദത്തിന്റെ വേരുകൾ പിഴുതെറിയാൻ നാം ഓരോ സ്ഥലത്തും കടന്നുചെന്ന് ശക്തമായ നടപടി സ്വീകരിക്കും. രണ്ടാമത്-ഒരിക്കലും ആരിൽ നിന്നുമുള്ള ന്യൂക്ലിയർ ബ്ലാക്മെയിലിംഗ് ഭാരതം സഹിക്കില്ല. ന്യൂക്ലിയർ ബ്ലാക്മെയിലിംഗിന്റെ തണലിൽ വളർന്ന ഭീകരവാദ കേന്ദ്രങ്ങൾ ഭാരതം ശക്തമായി നശിപ്പിച്ചു. മൂന്നാമത്- തീവ്രവാദികളെ പിന്തുണക്കുന്ന സർക്കാരിനെയും തീവ്രവാദികളെയും നാം വ്യത്യസ്തമായി കാണുന്നില്ല. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ലോകം പാകിസ്ഥാന്റെ യാദാർഥ്യം തിരിച്ചറിഞ്ഞു. മരണപ്പെട്ട തീവ്രവാദികളുടെ സംസ്കാരച്ചടങ്ങ്-അതിൽ വലിയ വലിയ പാകിസ്ഥാൻ സൈനിക ഓഫീസർമാർ പങ്കെടുത്തു. സ്റ്റേറ്റ് സ്പോൺസേർഡ് ടെററിസത്തിന് ഇത് ഉത്തമ ഉദാഹരണമാണ്. നാം ഭാരതത്തിന്റെ, നമ്മുടെ ദേശവാസികളുടെ-രക്ഷക്കായി അപകടത്തിൽ നിന്നും മോചിപ്പിക്കാനായി തുടർച്ചയായി ശക്തമായ നടപടികൾ സ്വീകരിക്കും.
സുഹൃത്തുക്കളേ,
യുദ്ധമൈതാനത്ത് നാം ഓരോ തവണയും പാകിസ്ഥാനെ പരാജയപ്പെടുത്തിയിട്ടുണ്ട്. ഇപ്രാവശ്യം ഓപ്പറേഷൻ സിന്ദൂർ പുതിയ മാതൃകയാണ്. നാം മരുഭൂമിയിലും, പർവ്വതത്തിലും സ്വന്തം ശക്തി, ശക്തമായി പ്രകടിപ്പിക്കുന്നു. ഒപ്പം ന്യൂ ഏജ് വാർഫെയറിനും സ്വന്തം ശക്തി തെളിയിക്കുന്നു. ഈ ഓപ്പറേഷന് ശേഷം നാം മെയ്ഡ് ഇൻ ഇന്ത്യ ആയുധങ്ങളുടെ ശക്തി തിരിച്ചറിയുന്നു. അത് ലോകം കണ്ടു. 21-ാം നൂറ്റാണ്ടിലെ വാർഫെയറിൽ മെയ്ഡ് ഇൻ ഇന്ത്യ പ്രതിരോധ ഉപകരണങ്ങളുടെ സമയം വന്നു വഴിഞ്ഞു.
സുഹൃത്തുക്കളേ,
ഇങ്ങനെ തീവ്രവാദത്തിനെതിരായി നാം ഒത്തുചേരുന്നതാണ് നമ്മുടെ ഐക്യം. അതാണ് നമ്മുടെ ഏറ്റവും വലിയ ശക്തി. തീർച്ചയായും ഈ യുഗം യുദ്ധത്തിന്റേതല്ല. എന്നാൽ ഈ യുഗം തീവ്രവാദ അതിനാൽ പാകിസ്ഥാന്റെ ഭാഗത്ത് നിന്നും അഭ്യർഥന വരാൻ തുടങ്ങി. പാകിസ്ഥാൻ ഇത് പറഞ്ഞപ്പോൾ-ഇനി അവരുടെ ഭാഗത്ത് നിന്നും ഭീകരവാദ പ്രവർത്തനങ്ങളും ആക്രമണവും ഉണ്ടാകില്ലെന്ന് പറഞ്ഞപ്പോൾ ഭാരതം അതിനെക്കുറിച്ച് ചിന്തിച്ചു. ഞാൻ വീണ്ടും ആവത്തിക്കുകയാണ്, നാം പാകിസ്ഥാന്റെ തീവ്രവാദ-സൈനിക കേന്ദ്രങ്ങൾക്കെതിരെ സ്വീകരിച്ച മറുപടി നടപടികൾ ഇപ്പോൾ കേവലം നിർത്തിവെച്ചിരിക്കുകയാണ്. വരും ദിവസങ്ങളിൽ നാം പാകിസ്ഥാന്റെ ഓരോ ചുവടും പ്രത്യേകം നിരീക്ഷിക്കും-അളക്കും. അവർ സ്വീകരിക്കുന്ന നടപടികൾ എന്താണെന്ന് നിരീക്ഷിക്കും.
സുഹൃത്തുക്കളേ,
ഭാരതത്തിന്റെ മൂന്ന് സൈനിക വിഭാഗങ്ങൾ-നമ്മുടെ എയഫോഴ്സ്. നമ്മുടെ ആർമി-നമ്മുടെ നേവി-നമ്മുടെ ബോർഡർ സെക്യൂരിറ്റി ഫോഴ്സ്-BSF-ഭാരതീയ അധസൈനിക വിഭാഗങ്ങൾ ഇവരെല്ലാം ജാഗരൂകരാണ്. സജിക്കൽ സ്ട്രൈക്ക് – എയർ സ്ട്രൈക്ക് എന്നിവക്ക് ശേഷം ഇപ്പോൾ ഓപ്പറേഷൻ സിന്ദൂർ തീവ്രവാദത്തിനെതിരായ ഭാരതത്തിന്റെ നീതിയാണ്. ഓപ്പറേഷൻ സിന്ദൂർ തീവ്രവാദത്തിനെതിരായ യുദ്ധത്തിൽ ഒരു അതിര് നിശ്ചയിച്ചിരിക്കുകയാണ്. പുതിയ അതിര്. ന്യൂ നോർമൽ നിശ്ചയിച്ചിരിക്കുകയാണ്. ആദ്യം- ഭാരതം തീവ്രവാദത്തിനെതിരായി ശക്തമായ മറുപടി നൽകി. നാം നമ്മുടെ രീതിയിൽ -നമ്മുടെ തീരുമാനങ്ങളിൽ മറുപടി നൽകുക തന്നെ ചെയ്യും. തീവ്രവാദത്തിന്റെ വേരുകൾ പിഴുതെറിയാൻ നാം ഓരോ സ്ഥലത്തും കടന്നുചെന്ന് ശക്തമായ നടപടി സ്വീകരിക്കും. രണ്ടാമത്-ഒരിക്കലും ആരിൽ നിന്നുമുള്ള ന്യൂക്ലിയർ ബ്ലാക്മെയിലിംഗ് ഭാരതം സഹിക്കില്ല. ന്യൂക്ലിയർ ബ്ലാക്മെയിലിംഗിന്റെ തണലിൽ വളർന്ന ഭീകരവാദ കേന്ദ്രങ്ങൾ ഭാരതം ശക്തമായി നശിപ്പിച്ചു. മൂന്നാമത്- തീവ്രവാദികളെ പിന്തുണക്കുന്ന സർക്കാരിനെയും തീവ്രവാദികളെയും നാം വ്യത്യസ്തമായി കാണുന്നില്ല. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ലോകം പാകിസ്ഥാന്റെ യാദാർഥ്യം തിരിച്ചറിഞ്ഞു. മരണപ്പെട്ട തീവ്രവാദികളുടെ സംസ്കാരച്ചടങ്ങ്-അതിൽ വലിയ വലിയ പാകിസ്ഥാൻ സൈനിക ഓഫീസർമാർ പങ്കെടുത്തു. സ്റ്റേറ്റ് സ്പോൺസേർഡ് ടെററിസത്തിന് ഇത് ഉത്തമ ഉദാഹരണമാണ്.
നാം ഭാരതത്തിന്റെ, നമ്മുടെ ദേശവാസികളുടെ-രക്ഷക്കായി അപകടത്തിൽ നിന്നും മോചിപ്പിക്കാനായി തുടർച്ചയായി ശക്തമായ നടപടികൾ സിവീകരിക്കും.
സുഹൃത്തുക്കളേ,
യുദ്ധമൈതാനത്ത് നാം ഓരോ തവണയും പാകിസ്ഥാനെ പരാജയപ്പെടുത്തിയിട്ടുണ്ട്. ഇപ്രാവശ്യം ഓപ്പറേഷൻ സിന്ദൂർ പുതിയ മാതൃകയാണ്. നാം മരുഭൂമിയിലും, പർവ്വതത്തിലും സ്വന്തം ശക്തി, ശക്തമായി പ്രകടിപ്പിക്കുന്നു. ഒപ്പം ന്യൂ ഏജ് വാർഫെയറിനും സ്വന്തം ശക്തി തെളിയിക്കുന്നു. ഈ ഓപ്പറേഷന് ശേഷം നാം മെയ്ഡ് ഇൻ ഇന്ത്യ ആയുധങ്ങളുടെ ശക്തി തിരിച്ചറിയുന്നു. അത് ലോകം കണ്ടു. 21ാം നൂറ്റാണ്ടിലെ വാർഫെയറിൽ മെയ്ഡ് ഇൻ ഇന്ത്യ പ്രതിരോധ ഉപകരണങ്ങളുടെ സമയം വന്നു വഴിഞ്ഞു.
സുഹൃത്തുക്കളേ,
ഇങ്ങനെ തീവ്രവാദത്തിനെതിരായി നാം ഒത്തുചേരുന്നതാണ് നമ്മുടെ ഐക്യം. അതാണ് നമ്മുടെ ഏറ്റവും വലിയ ശക്തി. തീർച്ചയായും ഈ യുഗം യുദ്ധത്തിന്റേതല്ല. എന്നാൽ ഈ യുഗം തീവ്രവാദ ത്തിന്റേതുമല്ല. തീവ്രവാദത്തിനെതിരായി സീറോ ടോളറൻസ് എന്നതാണ് ഒരു മികച്ച മാർഗം ലോകത്തിൻറെ ഗ്യാരന്റി.
സുഹൃത്തുക്കളെ..
പാകിസ്ഥാൻ സേന – പാകിസ്ഥാൻ സർക്കാർ എങ്ങനെയാണോ തീവ്രവാദത്തെ പരിപോക്ഷിപ്പിക്കുന്നത്- അത് ഒരു ദിവസം പാകിസ്ഥാനെ തന്നെ ഇല്ലാതാക്കും. പാകിസ്ഥാന് രക്ഷപ്പെടണമെന്നുണ്ടെങ്കിൽ അവർ തീവ്രവാദത്തെ തുടച്ച് നീക്കണം. ഇതല്ലാതെ സമാധാനത്തിന് മറ്റൊരു മാർഗമില്ല. ഭാരതത്തിന്റെ അഭിപ്രായം വ്യക്തമാണ്. തീവ്രവാദവും – സംഭാഷണവും ഒരുമിച്ച് മുന്നോട്ട് പോകില്ല. തീവ്രവാദവും വ്യാപാരവും ഒരുമിച്ച് പോകില്ല. വെള്ളവും രക്തവും ഒരുമിച്ച് ഒഴുകില്ല. എനിക്ക് ലോകത്തോട് പറയാനുള്ളത് നമ്മുടെ നീതിയുടെ പ്രഖ്യാപനം പാകിസ്താനുമായി സംസാരിക്കുന്നുണ്ടെങ്കിൽ അത് തീവ്രവാദത്തിന് എതിരായി. പാകിസ്ഥാനുമായി സംസാരിക്കുന്നെങ്കിൽ അത് പാക് occupied kashmir നെ പറ്റിയായിരിക്കും.
പ്രിയ ദേശവാസികളെ,
ഇന്ന് ബുദ്ധ പൂർണിമ. ഭഗവാൻ ബുദ്ധൻ നമുക്ക് സമാധാനത്തിന്റെ മാർഗം കാട്ടിത്തന്നു. സമാധാനത്തിന്റെ മാർഗവും ശക്തി പകരുന്നു. മാനവ – സമാധാനം – സമൃദ്ധി എന്നിവ കൊണ്ടുവരും. ഓരോ ഭാരതീയനും സമാധാനത്തോടെ ജീവിക്കണം. വികസിത ഭാരതമെന്ന സ്വപനം പൂര്തത്തീകരിക്കണം. അതിനായി ഭാരതം കൂടുതൽ ശാക്തീകരിക്കേണ്ടത് ആവശ്യമാണ്. ആവശ്യമുണ്ടെങ്കിൽ ഈ ശക്തി പ്രയോജനപ്പെടുത്താം. കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ ഭാരതം അതാണ് ചെയ്തത്. ഒരിക്കൽ കൂടി ഭാരതീയ സൈനികർക്ക് – സായുധ സെനങ്ങൾക്ക്ക് അഭിവാദ്യങ്ങൾ. നാം ഭാരതീയയുടെ ഐക്യം ഒരുമ എന്നിവയെ ഞാൻ നമിക്കുന്നു.
നന്ദി
ഭാരത് മാതാ കീ ജയ്
ഭാരത് മാതാ കീ ജയ്
ഭാരത് മാതാ കീ ജയ്
The Prime Minister Shri Narendra Modi addressed the nation via videoconference today. In his address, he remarked that the nation has witnessed both India’s strength and restraint in recent days. He extended his salute to the country’s formidable armed forces, intelligence agencies, and scientists on behalf of every Indian citizen. The Prime Minister highlighted the unwavering courage displayed by India’s brave soldiers in achieving the objectives of Operation Sindoor, acknowledging their valor, resilience, and indomitable spirit. He dedicated this unparalleled bravery to every mother, sister, and daughter of the nation.
Condemning strongly the barbaric terrorist attack in Pahalgam on April 22, stating that it shocked both the nation and the world, Shri Modi described the act as a gruesome display of terror, where innocent civilians enjoying their holidays were brutally killed after being questioned about their faith—right in front of their families and children. He stressed that this was not just an act of cruelty but also a vile attempt to fracture the nation’s harmony. Expressing his deep personal anguish over the attack, he highlighted how the entire nation—every citizen, every community, every section of society, and every political party—stood united in demanding strong action against terrorism. He asserted that the government had given the armed forces full freedom to eliminate the terrorists. He warned all terrorist organizations, declaring that they now fully understand the consequences of attempting to harm the dignity of the nation’s women.
“Operation Sindoor is not just a name but a reflection of the emotions of millions of Indians”, emphasised the Prime Minister, describing it as an unwavering pledge to justice, one that the world witnessed being fulfilled on May 6-7. The Prime Minister highlighted that the Indian armed forces executed precise strikes on terrorist hideouts and training centers in Pakistan, delivering a decisive blow. He remarked that the terrorists never imagined India would make such a bold move, but when the nation stands united with Nation First as its guiding principle, firm decisions are taken and impactful results are delivered. He stated that India’s missile and drone strikes on terrorist hubs in Pakistan shattered not only their infrastructure but also their morale. The Prime Minister pointed out that locations like Bahawalpur and Muridke had long operated as centers of global terrorism, linking them to major attacks worldwide, including 9/11 attacks of US, the London Tube bombings, and decades of terrorist incidents in India. He declared that since terrorists had dared to destroy the dignity of Indian women, India had eliminated the headquarters of terror. The operation resulted in the elimination of over 100 dangerous terrorists, including key figures who had openly plotted against India for decades, he added, affirming that those who orchestrated threats against India had been swiftly neutralized.
Shri Modi stated that India’s precise and forceful strikes had left Pakistan in deep frustration, pushing it into desperation. In its agitation, Pakistan resorted to a reckless act instead of joining the global fight against terrorism—it launched attacks on Indian schools, colleges, gurudwaras, temples, and civilian homes, also targeting military bases, he added. He highlighted how this aggression exposed Pakistan’s vulnerabilities, as its drones and missiles crumbled like straw before India’s advanced air defense systems, which neutralized them in the sky. He remarked that while Pakistan had prepared to strike India’s borders, India delivered a decisive blow to Pakistan’s core. Indian drones and missiles executed highly accurate strikes, severely damaging Pakistani airbases that it had long boasted about. Within the first three days of India’s response, Pakistan suffered destruction far beyond its expectations. Following India’s aggressive countermeasures, Pakistan began seeking ways to de-escalate, appealing to the global community for relief from rising tensions. He revealed that, after suffering severe losses, Pakistan’s military reached out to India’s DGMO on the afternoon of May 10. By then, India had already dismantled large-scale terrorist infrastructure, eliminated key militants, and reduced Pakistan’s terror hubs to ruins. Shri Modi noted that Pakistan, in its appeal, assured that it would cease all terrorist activities and military aggression against India. In light of this statement, India reviewed the situation and decided to temporarily suspend its counter-operations against Pakistan’s terrorist and military installations. He reiterated that this suspension is not a conclusion—India will continue to assess Pakistan’s every move in the coming days, ensuring that its future actions align with its commitments.
The Prime Minister emphasized that India’s armed forces—the Army, Air Force, Navy, Border Security Force (BSF), and paramilitary units—remain on high alert, ensuring national security at all times. “Operation Sindoor is now India’s established policy in the fight against terrorism, marking a decisive shift in India’s strategic approach”, he declared, stating that the operation has set a new standard, a new normal in counter-terrorism measures. The Prime Minister outlined three key pillars of India’s security doctrine; firstly the Decisive Retaliation, when Any terrorist attack on India will be met with a strong and resolute response. India will retaliate on its own terms, targeting terror hubs at their roots. The second is No Tolerance for Nuclear Blackmail; India will not be intimidated by nuclear threats. Any terrorist safe haven operating under this pretext will face precise and decisive strikes. Third pillar being No Distinction Between Terror Sponsors and Terrorists; India will no longer see terrorist leaders and the governments sheltering them as separate entities. He pointed out that during Operation Sindoor, the world once again witnessed Pakistan’s disturbing reality—senior Pakistani military officials openly attending funerals of eliminated terrorists, proving Pakistan’s deep involvement in state-sponsored terrorism. The Prime Minister reaffirmed that India will continue taking decisive steps to safeguard its citizens against any threat.
Asserting that India has consistently defeated Pakistan on the battlefield, and Operation Sindoor has added a new dimension to the nation’s military prowess, Shri Modi highlighted India’s remarkable capability in both desert and mountainous warfare while also establishing superiority in New Age Warfare. He emphasized that during the operation, the effectiveness of Made in India defense equipment was decisively proven. He remarked that the world is now witnessing the arrival of Made in India defense systems as a formidable force in 21st-century warfare.
Underscoring that unity is India’s greatest strength in the fight against all forms of terrorism, the Prime Minister reaffirmed that while this era is not one of war, it cannot be one of terrorism either. “Zero Tolerance against terrorism is the guarantee of a better and safer world”, he declared.
Shri Modi asserted that Pakistan’s military and government have continuously nurtured terrorism, warning that such actions will eventually lead to Pakistan’s own downfall. He declared that if Pakistan seeks survival, it must dismantle its terror infrastructure—there is no other path to peace. He reaffirmed India’s firm stance, stating that terror and talks cannot coexist, terror and trade cannot run parallel, and blood and water cannot flow together. Addressing the global community, he reiterated India’s long-standing policy that any discussions with Pakistan will focus solely on terrorism and any negotiations with Pakistan will center around Pakistan-Occupied Kashmir (PoK).
On the occasion of Buddha Purnima, the Prime Minister reflected on Lord Buddha’s teachings, emphasizing that the path to peace must be guided by strength. He underscored that humanity must progress towards peace and prosperity, ensuring that every Indian can live with dignity and realize the dream of a Viksit Bharat. The Prime Minister asserted that for India to uphold peace, it must be strong, and when necessary, that strength must be exercised. He stated that recent events have demonstrated India’s resolve in safeguarding its principles. Concluding his address, he once again saluted the valor of the Indian armed forces and expressed his deep respect for the courage and unity of the people of India.