business100news.com: കേരള സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ്ന്‍റെ കോന്നി പെരിഞ്ഞോട്ടക്കൽ സി എഫ് ആർ ഡി യുടെ കോളേജ് ഓഫ് ഇൻഡിജീനീയസ് ഫുഡ് ടെക്നോളജിയിൽ റാങ്ക് നേട്ടം

ഈ കഴിഞ്ഞ ആറാം സെമസ്റ്റർ ബിരുദ പരീക്ഷയിൽ എം ജി യൂണിവേഴ്സിറ്റിയിലെ ആദ്യ പത്ത് റാങ്കിൽ ഒമ്പത്തും നേടി ആണ് കോളേജ് ഉജ്ജ്വല വിജയം നേടിയത് . കോളേജിൽ നിന്നും പരീക്ഷ എഴുതിയ 40 കുട്ടികളിൽ നിന്നും ആണ് ഈ അഭിമാന നേട്ടം കൈവരിച്ചത്.

മഹാത്മാഗാന്ധി സർവകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോന്നി സി എഫ് ആര്‍ ഡി കോളേജിലെ ബി എസ് സി ഫുഡ്‌ ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ ആദ്യ പത്തു റാങ്കില്‍ ഒന്‍പതും നേടി അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചു .

ആയിഷാ ഹുസൈന് ആണ് ഒന്നാം റാങ്ക് , ദേവ പ്രസാദ് രണ്ടാം റാങ്കു നേടി എസ് അമിതയ്ക്ക് ആണ് മൂന്നാം റാങ്ക് , ജുസ്ന അഗസ്ത്യന്‍ നാലാം റാങ്കു നേടി ,അപര്‍ണ്ണ ബി സുദീപ് അഞ്ചാം റാങ്ക് കരസ്ഥമാക്കി . അഹ്സന ഫാത്തിമ ആറാം റാങ്കു നേടി . സി എന്‍ ആയിഷ മോള്‍ക്ക് ആണ് ഏഴാം റാങ്ക് , മുഹമ്മദ്‌ ഉവൈസ് ഒന്‍പതാം റാങ്ക് നേടി ,പത്താം റാങ്ക് എഫ് യു സഫയ്ക്ക് ആണ് .
ഇതേ വിഷയത്തില്‍ കൊത്തമംഗലം ഇന്ദിര ഗാന്ധി കോളേജ് ഓഫ് ആര്‍ട്സ് ആണ്ട് സയന്‍സിലെ എല്‍ പൂജ ലക്ഷ്മിയ്ക്ക് ആണ് എട്ടാം റാങ്ക് .

കോന്നി സി എഫ് ആര്‍ ഡി കോളേജിലെ സി എഫ് റ്റി കെ കോളേജ് കേരളത്തിന്‌ തന്നെ മാതൃകയാണ് .വിവിധ ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ ആണ് കോന്നിയില്‍ പഠിക്കുന്നത് .

ഭക്ഷ്യ സാങ്കേതികവിദ്യ, ഭക്ഷ്യ ശാസ്ത്രം, ഭക്ഷ്യ ഉൽപാദനം, സംസ്കരണം, സംരക്ഷണം എന്നിവയിൽ ഉൾപ്പെട്ടിരിക്കുന്ന പ്രക്രിയകൾ എന്നിവയെക്കുറിച്ച് വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന ബിരുദ പ്രോഗ്രാമാണ് ബാച്ചിലർ ഓഫ് സയൻസ് ഇൻ ഫുഡ് ടെക്നോളജി (ബി.എസ്‌സി.). ഭക്ഷ്യ സുരക്ഷ, ഭക്ഷ്യ ഘടന, നിയന്ത്രണങ്ങൾ തുടങ്ങിയ വിഷയങ്ങൾ ബി.എസ്‌സി. ഭക്ഷ്യ സാങ്കേതികവിദ്യ കോഴ്‌സ് ഉൾക്കൊള്ളുന്നു.

ബി.എസ്‌സി. ഫുഡ് ടെക്നോളജിയുടെ ഈ പാഠ്യപദ്ധതി രൂപപ്പെടുത്തിയതിന്റെ പ്രധാന ലക്ഷ്യം വിദ്യാർത്ഥികൾക്ക് വിഷയത്തെക്കുറിച്ചുള്ള സമഗ്രമായ ധാരണ നൽകുക എന്നതാണ്, പ്രധാന ഉള്ളടക്കം, കഴിവ്, മൂല്യാധിഷ്ഠിതം, കഴിവ് വർദ്ധിപ്പിക്കൽ എന്നിവയ്ക്ക് ഗണ്യമായ പ്രാധാന്യം നൽകുക എന്നതാണ്. സിലബസ് ഭക്ഷ്യ സാങ്കേതികവിദ്യയ്ക്ക് അർഹമായ പ്രാധാന്യം നൽകിയിട്ടുണ്ട്, ഭക്ഷ്യ വ്യവസായ മേഖലയിലെ പരിഹാരത്തിനായി ശാസ്ത്രം, എഞ്ചിനീയറിംഗ് അടിസ്ഥാനകാര്യങ്ങൾ, ഗണിതശാസ്ത്ര ആശയങ്ങൾ എന്നിവയെക്കുറിച്ചുള്ള അറിവ് പ്രയോഗിക്കാൻ ഭക്ഷ്യ സാങ്കേതികവിദ്യ സഹായിക്കുന്നു.

ഫുഡ് ടെക് ബിരുദധാരികൾക്ക് മാർക്കറ്റിംഗ്, ഫുഡ് ടെക്നോളജി, ഫുഡ് ഓഡിറ്റിംഗ്, മാനുഫാക്ചറിംഗ് കോർപ്പറേഷനുകൾ, ലോജിസ്റ്റിക്സ് ബ്രാഞ്ചുകൾ, ഗവേഷണ വികസന കേന്ദ്രങ്ങൾ, ലോഡ്ജുകളും റെസ്റ്റോറന്റുകളും, സ്കൂളുകൾ, സർവകലാശാലകൾ തുടങ്ങിയ മേഖലകളിൽ നിരവധി തൊഴിലവസരങ്ങൾ ലഭിക്കും. എഫ്‌സി‌ഐ, എഫ്‌എസ്‌എസ്‌എ‌ഐ, ബി‌ഐ‌എസ്, ഐ‌സി‌എ‌ആർ തുടങ്ങിയ ഇന്ത്യയിലെ സർക്കാർ മേഖലകളിലും അവർക്ക് വിപുലമായ അവസരങ്ങളുണ്ട്.