വിവിധ തസ്തികകളിൽ നിയമനം

അടൽ വയോ അഭ്യുദയ് യോജനയുടെ ഭാഗമായി സാമൂഹ്യ നീതി വകുപ്പിനു കീഴിൽ തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന നാഷണൽ ഹെൽപ് ഫോർ സീനിയർ സിറ്റിസൺസ് പദ്ധതിയിൽ പ്രോജ്ക്ട് മാനേജർ, ഫീൽഡ് റെസ്പോൺസ് ലീഡർ, ഐ.ടി ലീഡർ / ക്വാളിറ്റി ലീഡർ, അഡ്മിൻ/ ഫിനാൻസ് ഓഫീസർ തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷിക്കാം.

താത്പര്യമുള്ള ഉദ്യോഗാർഥികൾ നിശ്ചിത ഫോമിലുള്ള അപേക്ഷയിൽ ഫോട്ടോ, യോഗ്യത, പ്രവർത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മേയ് 21ന് രാവിലെ 9.30ന് സാമൂഹ്യനീതി ഡയറക്ടറേറ്റ്, അഞ്ചാംനില, വികാസ് ഭവൻ, പി.എം.ജി, തിരുവനന്തപുരം-33 വിലാസത്തിൽ അഭിമുഖത്തിന് ഹാജരാകണം. വിശദവിവരങ്ങളും അപേക്ഷാഫോമും സാമൂഹ്യനീതി വകുപ്പിന്റെ  www.swd.kerala.gov.in ൽ ലഭിക്കും. ഫോൺ: 0471-2306040.

 

അഭിമുഖം

വർക്കല ഗവ. ജില്ലാ ആയുർവേദ ആശുപത്രിയിലേക്ക് ആയുർവേദ തെറാപ്പിസ്റ്റ്, പഞ്ചകർമ അസിസ്റ്റന്റ് തസ്തികകളിൽ നിയമനത്തിന് മെയ് 21 ന് അഭിമുഖം നടത്തും. പത്താം ക്ലാസും ആയുർവേദ തെറാപ്പിസ്റ്റ് സർട്ടിഫിക്കറ്റ് കോഴ്സ് വിജയവുമാണ് യോഗ്യത.

താൽപര്യമുള്ള പുരുഷ ഉദ്യോഗാർഥികൾ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കെട്ടിടത്തിന്റെ രണ്ടാം നിലയിലെ കോൺഫറൻസ് ഹാളിൽ 5 രൂപയുടെ കോർട്ട് ഫീസ് സ്റ്റാമ്പ് പതിച്ച അപേക്ഷയും അസൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഹാജരാകണം. ആയുർവേദ തെറാപ്പിസ്റ്റ് അഭിമുഖം രാവിലെ 10.30 നും പഞ്ചകർമ അസിസ്റ്റന്റ് അഭിമുഖം രാവിലെ 11.30 നും നടക്കും.

 

ടെലിമെഡിസിൻ നെറ്റ്‌വർക്ക്‌ മാനേജർ

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ നാഷണൽ മെഡിക്കൽ കോളേജ് നെറ്റ്‌വർക്കിന്റെ റീജിയണൽ റിസോഴ്സ് സൗത്ത് സെന്റർ II (NMCN) പ്രോജക്ടിൽ ടെലിമെഡിസിൻ നെറ്റ്‌വർക്ക്‌ മാനേജറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു.

എം.എസ്‌സി ബയോടെക്നോളജി/ മെഡിക്കൽ ഇൻഫർമാറ്റിക്സ് ആണ് യോഗ്യത. പ്രവൃത്തി പരിചയവും പിഎച്ച്ഡിയും ഉണ്ടായിരിക്കണം. 90,000 രൂപയാണ് പ്രതിമാസ വേതനം. ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മേൽ വിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മെയ് 30 ന് രാവിലെ 11 ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം.

 

ആർസിസിയിൽ നിയമനം

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ കരാറടിസ്ഥാനത്തിൽ ഫിസിഷ്യൻ / ഇന്റെൻസിവിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മേയ് 31 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് :www.rcctvm.gov.in   

കോളേജ് സൈക്കോളജിസ്റ്റ് ഒഴിവ്

ജീവനി കോളേജ് മെന്റൽ ഹെൽത്ത് അവെയർനെസ് പ്രോഗ്രാം പദ്ധതിയുടെ ഭാഗമായി തലശ്ശേരി കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവ. കോളേജിൽ സൈക്കോളജിസ്റ്റിന്റെ ഒരു ഒഴിവുണ്ട്. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത.

താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം മെയ് 23 ന് രാവിലെ 10 ന് അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: https://govtcollegetly.ac.in/. ഫോൺ: 9188900210.

 

പ്രോജക്ട് ഫെല്ലോ ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ ജൂൺ 30 വരെ കാലാവധിയുള്ള ഗവേഷണ പദ്ധതിയായ ഡിസൈൻ ആൻഡ് കോൺഡക്ട് ഓഫ് ഫോറസ്ട്രി ട്രെയിനിംഗ് പ്രോഗ്രാംസിൽ പ്രോജക്ട് ഫെല്ലോ താൽക്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിനായി ജൂൺ 2 ന് രാവിലെ 10 ന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ വച്ച് അഭിമുഖം നടത്തുന്നു.

 

ഫീഡ് അനലിസ്റ്റ് ഒഴിവ്

സസ്ഥാനത്തെ ഒരു സർക്കാർ സ്ഥാപനത്തിൽ ഫീഡ് അനലിസ്റ്റ് തസ്തികയിൽ ഒരു താൽക്കാലിക ഒഴിവ് നിലവിലുണ്ട്. പ്രായപരിധി 18-41 വയസ് (01.01.2025 ന് 41 വയസ് കവിയാൻ പാടില്ല).

വെറ്ററിനറി സയൻസ്/ ബയോ കെമിസ്ട്രി/ കെമിസ്ട്രി/ അനിമൽ ന്യൂട്രീഷ്യൻ ഡിഗ്രി/ കേന്ദ്രസർക്കാർ/ കാർഷിക സർവകലാശാല എന്നിവയിൽ നിന്നും ഫീഡ് അനാലിസിസ് കോഴ്സ് പൂർത്തിയാക്കിയിട്ടുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി മെയ് 24 നകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

 

സൗണ്ട് എൻജിനിയർ താൽക്കാലിക ഒഴിവ്

സംസ്ഥാനത്തെ ഒരു സർക്കാർ കോളേജിൽ സൗണ്ട് എനജിനിയർ തസ്തികയിൽ ഒരു താൽക്കാലിക ഒഴിവ് നിലവിലുണ്ട്. പ്രായപരിധി 18-41 വയസ് (01.01.2025 ന് 41 വയസ് കവിയാൻ പാടില്ല).

സൗണ്ട് എൻജിനിയറിങ്ങിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമയും റെക്കോഡിങ് സ്റ്റുഡിയോയിൽ ഒരു വർഷം പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി മെയ് 24 നകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

 

ഗസ്റ്റ് അദ്ധ്യാപക അഭിമുഖം

ആറ്റിങ്ങൽ സർക്കാർ കോളേജിൽ മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്സ്, അറബിക്, പൊളിറ്റിക്കൽ സയൻസ്, ഫിസിക്‌സ് വിഭാഗങ്ങളിൽ 2025-26 അധ്യയന വർഷത്തേക്കുള്ള ഗസ്റ്റ് അധ്യാപക നിയമനത്തിന് അഭിമുഖം നടത്തും.

 

കോളേജ് വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള മാത്തമാറ്റിക്‌സ് വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ മേയ് 21ന് രാവിലെ 10നും, സ്റ്റാറ്റിസ്റ്റിക് വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ ഉച്ചയ്ക്ക് 1.30-നും, അറബിക് വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ 22ന് രാവിലെ 10നും, പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ ഉച്ചയ്ക്ക് 1.30-നും ഫിസിക്സ് വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ 26ന് രാവിലെ 10.30നും അസൽ സർട്ടിഫിക്കറ്റുകൾ സഹിതം (പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ ആയത് ഉൾപ്പെടെ) പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം.

 

അഭിമുഖം
ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റിൽ ക്ലർക്ക് തസ്തികയിൽ കരാർ നിയമനത്തിന് മേയ് 21ന് അഭിമുഖം നടത്തും.

 

എസ്.എസ്.എൽ.സിയാണ് യോഗ്യത. പ്രവർത്തിപരിചയം അഭികാമ്യം. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം രാവിലെ 10ന് ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റിൽ ഹാജരാകണം. വിലാസം:ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ്, ആഞ്ജനേയ, ടി.സി.9/1023(1), ഗ്രൗണ്ട് ഫ്ലോർ, ശാസ്തമംഗലം, തിരുവനന്തപുരം.

 

ഗസ്റ്റ് അധ്യാപക അഭിമുഖം

2025-26 അധ്യയന വർഷത്തിൽ കാഞ്ഞിരംകുളം ഗവൺമെന്റ് കോളേജിൽ ഫിസിക്‌സ്, കമ്പ്യൂട്ടർ സയൻസ് വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.

കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം ഡെപ്യുട്ടി ഡയറക്ടറേറ്റിൽ ഗസ്റ്റ് ലക്ചറർ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അർഹരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

താൽപര്യമുള്ളവർ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകൾ എന്നിവ സ്‌കാൻ ചെയ്ത് [email protected] ഇമെയിലിൽ മെയ് 23 വൈകിട്ട് 5 മണിക്ക് മുൻപായി അപേക്ഷ സമർപ്പിക്കണം.

 

കമ്മ്യൂണിറ്റി നഴ്സ് നിയമനം

പൂവാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഗ്രാമ പഞ്ചായത്ത് മുഖേന കരാർ അടിസ്ഥാനത്തിൽ കമ്മ്യൂണിറ്റി നഴ്സിനെ (പാലിയേറ്റീവ് കെയർ) നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

എ എൻ എം/ജെ പി എച്ച് എൻ/ ജി എൻ എം ആണ് യോഗ്യത. മേയ് 29 ന് പൂവാർ ഗ്രാമ പഞ്ചായത്ത് ഹാളിലാണ് അഭിമുഖം.

താൽപര്യമുള്ളവർ വിശദമായ ബയോഡേറ്റ സഹിതം മേയ് 27 വൈകുന്നേരം 5ന് മുൻപായി പൂവാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2210017.

 

ഫാർമസിസ്റ്റ് നിയമനം

പൂവാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എച്ച്എംസി മുഖേന ഒരു ഫാർമസിസ്റ്റിനെ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

ബി ഫാം / ഡി ഫാമും ഫാർമസി കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. പ്രായപരിധി 40 വയസ്. അഭിമുഖം മേയ് 27 ന് നടക്കും.

താൽപര്യമുള്ളവർ വിശദമായ ബയോഡേറ്റ സഹിതം മേയ് 24 വൈകുന്നേരം 5ന് മുൻപായി പൂവാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2210017.

 

അഭിമുഖം

പൂവാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എച്ച്എംസി മുഖേന ഒരു ക്ലീനിംഗ് സ്റ്റാഫിനെ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

യോഗ്യത എസ്.എസ്.എൽ.സി. താൽപര്യമുള്ളവർ വിശദമായ ബയോഡേറ്റ സഹിതം മേയ് 30ന് രാവിലെ 11ന് പൂവാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2210017.

 

അപേക്ഷ ക്ഷണിച്ചു

തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള ഇംപാക്ട് കേരള ലിമിറ്റഡിൽ അർബൻ ഡിസൈനർ തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി മേയ് 26. വിശദ വിവരങ്ങൾക്ക് : https://impactkerala.lsgkerala.gov.in.   

കരാർ നിയമനം

എന്റെ കേരളം പദ്ധതിയിലേക്ക് സിഡിറ്റിൽ കരാർ അടിസ്ഥാനത്തിൽ രണ്ട് വീഡിയോഗ്രാഫർ (പ്രൊഡക്ഷൻ സ്പെഷ്യലിസ്റ്റ്), ഒരു വീഡിയോ എഡിറ്റർ എന്നിവരുടെ ഒഴിവുകളുണ്ട്.

വിശദ വിവരങ്ങൾ www.cdit.orgwww.careers.cdit.org വെബ്സൈറ്റുകളിൽ ലഭ്യമാണ്. ഉദ്യോഗാർത്ഥികൾ www.careers.cdit.org ലൂടെ ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി മേയ് 23.

 

വാക്ക് ഇൻ ഇന്റർവ്യൂ

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ, വനിത ശിശു വികസന വകുപ്പിന്റെ സഹായത്തോടെ, തൃശൂർ ജില്ലയിൽ രാമവർമ്മപുരത്ത് പ്രവർത്തിക്കുന്ന മോഡൽ ഹോം ഫോർ ഗേൾസ്, എൻട്രി ഹോം ഫോർ ഗേൾസ് എന്നീ സ്ഥാപനങ്ങളിൽ ഒഴിവുള്ള സൈക്കോളജിസ്റ്റ്, മൾട്ടി ടാസ്ക് വർക്കർ, ഫീൽഡ് വർക്കർ കം കേസ് വർക്കർ, സെക്യൂരിറ്റി തസ്തികകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.

 

താല്പര്യമുള്ള സ്ത്രീ ഉദ്യോഗാർത്ഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം മെയ് 28 ന് രാവിലെ 10 മണിക്ക് തൃശൂർ രാമവർമ്മപുരം മോഡൽ ഹോം ഫോർ ഗേൾസിൽ വച്ച് നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം.

 

കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം, 0471 2348666,  www.keralasamakhya.org

 

ആയുഷ് മിഷനിൽ കരാർ നിയമനം

നാഷണൽ ആയുഷ് മിഷൻ കേരളം പ്രോക്യൂർമെന്റ് ഓഫീസർ, ഡാറ്റാ പ്രോഗ്രാമർ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് www.nam.kerala.gov.in സന്ദർശിക്കുക. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂൺ 1. ഫോൺ: 0471-2474550.