ജവഹർ ബാലഭവനിലെ നഴ്സറി ക്ലാസുകൾ ജൂൺ 2 മുതൽ
കേരള സ്റ്റേറ്റ് ജവഹർ ബാലഭവനിൽ 2025-2026 അധ്യയന വർഷത്തെ നഴ്സറി (ഡേകെയർ, എൽ കെ ജി, യു കെ ജി) ക്ലാസുകൾ ജൂൺ 2 മുതൽ ആരംഭിക്കും. വാഹന സൗകര്യം ലഭ്യം. കൂടുതൽ വിവരങ്ങൾക്ക് ബാലഭവൻ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0471 2316477, 8590774386.
സർവീസിലുള്ള അധ്യാപകർക്കായി പ്രത്യേക കെ-ടെറ്റ്
2025 മെയ് 29, 30 തീയതികളിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന സർവീസിലുള്ള അധ്യാപകർക്കായുള്ള പ്രത്യേക കെ-ടെറ്റ് പരീക്ഷ സാങ്കേതിക കാരണങ്ങളാൽ മാറ്റി വെച്ചു. പുതുക്കിയ പരീക്ഷാ തീയതി, ഹാൾടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാകുന്ന തീയതി എന്നിവ പിന്നീട് അറിയിക്കും. വിവരങ്ങൾhttps://ktet.kerala.gov.in, https://pareekshabhavan.kerala.gov.inഎന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
സ്‌കൂൾ വർഷാരംഭം; പ്രവർത്തന പുരോഗതി മുഖ്യമന്ത്രി വിലയിരുത്തി
സ്‌കൂൾ വർഷാരംഭ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പുരോഗതി മുഖ്യമന്ത്രി പിണറായി വിജയൻ വിലയിരുത്തി. ഈ വർഷത്തെ സംസ്ഥാന പ്രവേശനോത്സവം ആലപ്പുഴ കലവൂർ ഹയർ സെക്കൻഡറി സ്‌കൂളിൽ ജൂൺ 2 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. അന്നേ ദിവസം സംസ്ഥാനത്തെ എല്ലാ സ്‌കൂളിലും പ്രവേശനോൽസവ ചടങ്ങുകൾ നടക്കും.
സ്‌കൂൾ തുറക്കും മുൻപ് തന്നെ എല്ലാ സ്‌കൂളുകളുടെയും ഫിറ്റ്നസ് പരിശോധിച്ച് ഉറപ്പ് വരുത്തണമെന്ന് മുഖ്യമന്ത്രി കർശന നിർദ്ദേശം നൽകി. സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഘടകങ്ങൾ ഉൾച്ചേർന്ന് നവീകരിച്ച അക്കാദമിക്ക് മാസ്റ്റർ പ്ലാൻ ജൂൺ 15 നകം പൂർത്തികരിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശം നൽകി.
സ്‌കൂൾ ബസുകൾക്കും കുട്ടികളെ എത്തിക്കുന്ന സ്വകാര്യ വാഹനങ്ങൾക്കും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഉറപ്പ് വരുത്തണം. ഇതോടൊപ്പം ഡ്രൈവർമാർക്ക് ബോധവൽകരണവും നൽകണം. പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാവണം സ്‌കൂൾ വാഹനങ്ങളിലെ ജീവനക്കാരെ നിയമിക്കേണ്ടത്.
സ്‌കൂൾ പരിസരത്ത് ട്രാഫിക്ക് പോലീസിന്റെ സേവനം ഉറപ്പാക്കണം. സ്‌കൂൾ തുറക്കും മുൻപ് കാടുകൾ വെട്ടിത്തെളിച്ച് ശുചീകരണ നടപടികൾ പൂർത്തീകരിക്കണം. പാചകപ്പുര, ശുചിമുറി, കൈകഴുകുന്ന സ്ഥലം എന്നിവ വൃത്തിയുള്ളതായിരിക്കണം. ബെഞ്ച് , ഡസ്‌ക് എന്നിവ ഉപയോഗയോഗ്യമാക്കണം.
സ്‌കൂൾ പരിസരത്തെ അപകട ഭീഷണിയുള്ള മരങ്ങളും മരച്ചില്ലകളും വെട്ടി മാറ്റണം. കുടിവെള്ള സ്രോതസ്സുകൾ വൃത്തിയാക്കി ശുദ്ധമായ കുടിവെള്ളം ഉറപ്പ് വരുത്തണം. റെയിൽവേ ക്രോസിന് സമീപത്തെ സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് അപകടകരഹിതമായി ട്രാക്ക് മുറിച്ചു കടക്കാനുള്ള സംവിധാനം ഏർപ്പെടുത്തണം. മെന്റർ ടീച്ചർമാരെ സ്‌കൂൾ തുറക്കും മുൻപ് നിയമിക്കണം. പാഠപുസ്തകങ്ങൾ യൂണിഫോം എന്നിവ എല്ലാ വിദ്യാർത്ഥികളുടെ പക്കലും എത്തി എന്ന് ഉറപ്പാക്കണം.
യോഗത്തിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്, ഭക്ഷ്യ വകുപ്പ് മന്ത്രി ജി. ആർ അനിൽ, ചീഫ് സെക്രട്ടറി ഡോ.എ ജയതിലക് അടക്കമുള്ള മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

ജവഹർ ബാലഭവനിലെ റഗുലർ ക്ലാസ്സുകൾ ജൂൺ 3 മുതൽ
കേരള സ്റ്റേറ്റ് ജവഹർ ബാലഭവനിൽ 2025-26 അധ്യയന വർഷത്തെ കുട്ടികൾക്കും മുതിർന്നവർക്കുമുള്ള റഗുലർ ക്ലാസുകൾ ജൂൺ മൂന്നിന് ആരംഭിക്കും. സംഗീതം, നൃത്തം, കളരിപ്പയറ്റ്, കരാട്ടേ, റോളർസ്‌കേറ്റിംഗ്, യോഗ, അബാക്കസ്, എയ്‌റോമോഡലിംഗ്, സ്‌പോക്കൺ ഇംഗ്ലീഷ്, സംഗീത – വാദ്യ ഉപകരണങ്ങൾ തുടങ്ങി വൈവിധ്യമാർന്ന 28 വിഷയങ്ങളാണുള്ളത്. ഒരു കുട്ടിക്ക് 3 വിഷയങ്ങൾ തെരഞ്ഞെടുക്കാം. ആഴ്ചയിൽ രണ്ടു ദിവസം വീതമുള്ള മൂന്നു ബാച്ചുകളായാണ് ക്ലാസുകൾ. വാഹന സൗകര്യം ലഭ്യം. പ്രവേശനം തുടരുന്നു. കൂടുതൽ വിവരങ്ങൾക്ക്: 0471-2316477, 8590774386.
കോഴ്‌സുകൾക്ക് അപേക്ഷിക്കാം
സ്വാശ്രയ കോളേജുകളായ കാസർകോഡ് മാർത്തോമ കോളേജ് ഓഫ് സ്‌പെഷ്യൽ എഡ്യൂക്കേഷൻ, കോഴിക്കോട് എ.ഡബ്ല്യൂ.എച്ച് കോളേജ് ഓഫ് സ്‌പെഷ്യൽ എഡ്യൂക്കേഷൻ, തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (NISH) എന്നീ സ്ഥാപനങ്ങൾ നടത്തുന്ന, 202425 വർഷത്തെ മാസ്റ്റർ ഓഫ് സയൻസ് ഇൻ ഓഡിയോളജി (M.Sc Aud), മാസ്റ്റർ ഓഫ് സയൻസ് ഇൻ സ്പീച്ച് ലാംഗ്വേജ് പത്തോളജി M.Sc.(SLP), എന്നീ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് സർക്കാർ ഉത്തരവു മുഖേന അംഗീകരിച്ച പ്രോസ്‌പെക്ടസ് പ്രകാരം അപേക്ഷ ക്ഷണിച്ചു.
ഈ കോഴ്‌സുകൾക്ക് മെഡിക്കൽ റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇൻഡ്യയുടെ അംഗീകാരമുണ്ട്. കേരള ആരോഗ്യ സർവ്വകലാശാലയുടെ അഫിലിയേഷനുമുണ്ട്. എൽ.ബി.എസ് സെന്റർ ഡയറക്ടറുടെ www.lbscentre.kerala.gov.in വെബ്‌സൈറ്റ് വഴി ഓൺലൈനായി മെയ് 28 മുതൽ ജൂൺ 20 വരെ അപേക്ഷിക്കാം. 2025 ജൂൺ 18-ാം തീയതി വരെ കേരളത്തിലെ എല്ലാ ഫെഡറൽ ബാങ്കിന്റെ ശാഖകളിലും വെബ്‌സൈറ്റിലൂടെ ലഭിക്കുന്ന ചെല്ലാൻ ഫോറം ഉപയോഗിച്ചോ അല്ലെങ്കിൽ ഓൺലൈൻ മുഖേനയോ അപേക്ഷാഫീസ് അടയ്ക്കാം.
അപേക്ഷാ ഫീസ് ജനറൽ വിഭാഗത്തിന് 1200 രൂപയും എസ്.സി/എസ്.റ്റി വിഭാഗത്തിന് 600 രൂപയുമാണ്. അംഗീകരിക്കപ്പെട്ട ഏതെങ്കിലും യൂണിവേഴ്‌സിറ്റിയുടെ കീഴിൽ വരുന്നതും റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇൻഡ്യയും കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസ് അല്ലെങ്കിൽ തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും യൂണിവേഴ്‌സിറ്റിയിലുള്ള ഒരു സ്ഥാപനത്തിൽ നിന്നും ബി.എ.എസ്സ്.എൽ.പി കോഴ്‌സ് അല്ലെങ്കിൽ ബി.എസ്.സി സ്പീച്ച് ആൻഡ് ഹിയറിംഗ് കോഴ്‌സ് 55 ശതമാനത്തിൽ കുറയാതെ മാർക്കോടെ പാസ്സായവർക്ക് അപേക്ഷിക്കാം.
ഇവർ ഇന്റേൺഷിപ്പ് പൂർത്തിയാക്കിയ സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. എസ്.സി/എസ്.റ്റി വിഭാഗത്തിലുള്ളവർക്ക് 5 ശതമാനം മാർക്കിളവ് ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.
ഉണർവ് ജൂൺ 5 ന്
വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഊർജ്ജസംരക്ഷണ പാഠങ്ങൾ പകർന്നു നൽകുന്ന ‘ഉണർവ്’ പരിപാടിയുടെ മൂന്നാം പതിപ്പ് ജൂൺ അഞ്ചിന് എനർജി മാനേജ്‌മെന്റ് സെന്ററിൽ ഉദ്ഘാടനം ചെയ്യും. വിദ്യാർത്ഥികളും അധ്യാപകരും എനർജി മാനേജ്‌മെന്റ് സെന്റർ സന്ദർശിച്ച് ഊർജ്ജ സംരക്ഷണ കാര്യങ്ങൾ മനസ്സിലാക്കുന്ന പരിപാടിയാണിത്. ഈ അധ്യയന വർഷം പരിപാടിയിൽ പങ്കെടുക്കുന്നതിന് വിദ്യാലയങ്ങൾക്ക് രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് : www.keralaenergy.gov.in; 8547142494.
എം.ടെക് പ്രവേശനം
2025-26 വർഷത്തെ എം.ടെക് കോഴ്സിലേക്കുള്ള പ്രവേശനത്തിനായി ഓൺലൈൻ അപേക്ഷ സമർപ്പിച്ചിരുന്ന അപേക്ഷകർക്ക് അവരുടെ പ്രൊഫൈൽ, ഗേറ്റ്സ്കോർ, മാർക്ക്/ ഗ്രേഡ് എന്നിവ പരിശോധിക്കുന്നതിനും അപാകതകൾ പരിഹരിക്കുന്നതിനുമുള്ള അവസാന തീയതി മെയ് 30. മാർഗനിർദേശങ്ങൾ dtekerala.co.in/sitelogin, www.dtekerala.gov.in വെബ്സൈറ്റുകളിൽ ലഭിക്കും.
അപേക്ഷ ക്ഷണിച്ചു
ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ തൊഴിലധിഷ്ടിതമായ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ജി.എസ്.ടി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാല ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം.
ഒരു വർഷം ദൈർഘ്യമുള്ള കോഴ്സിൽ 180 മണിക്കൂർ പരിശീലനമാണ് (ക്ലാസ് റൂം ഓൺലൈൻ/ ഓഫ്‌ലൈൻ ഹൈബ്രിഡ്) ഉൾപ്പെടുത്തിയിട്ടുള്ളത്. വിദ്യാർഥികൾ, സർക്കാർ- അർദ്ധസർക്കാർ, പൊതുമേഖലാ ജീവനക്കാർ, പ്രവാസികൾ, റിട്ടയർ ചെയ്തവർ, മുതിർന്ന പൗരന്മാർ എന്നിവർ ഉൾപ്പെട്ട 14 വിഭാഗങ്ങൾക്ക് ഫീസ് ഇളവുണ്ട്. കോഴ്സിന്റെ സിലബസ്, ഫീസ് തുടങ്ങിയ വിവരങ്ങൾ www.gift.res.in ൽ ലഭ്യമാണ്. ഹൈൽപ് ലൈൻ നമ്പർ: 0471 2596970, 9446466224, 9446176506, 9995446032. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി: ജൂൺ 16.
ബിരുദ ഓണേഴ്‌സ് പ്രവേശനം അപേക്ഷ ക്ഷണിച്ചു
ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ മഹാത്മാ ഗാന്ധി സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കോന്നി (0468 2382280, 8547005074), മല്ലപ്പള്ളി (0469 2681426, 8547005033), കടുത്തുരുത്തി (0482 9264177, 8547005049), കാഞ്ഞിരപ്പള്ളി(0482 8206480, 8547005075) പയ്യപ്പാടി (8547005040), മറയൂർ (8547005072), നെടുങ്കണ്ടം (8547005067), പീരുമേട് (0486 9299373, 8547005041), തൊടുപുഴ (0486 2257447, 257811, 8547005047), പുത്തൻവേലിക്കര (0484 2487790, 8547005069) എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന അപ്ലൈഡ് സയൻസ് കോളേജുകളിലേക്ക്, 2025-26 അദ്ധ്യയന വർഷത്തിൽ ബിരുദ ഓണേഴ്‌സ് പ്രോഗ്രാമുകളിൽ, കോളേജുകൾക്ക് നേരിട്ട് അഡ്മിഷൻ നടത്താവുന്ന 50 ശതമാനം സീറ്റുകളിൽ ഓൺലൈൻ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷ www.ihrdadmissions.org വഴി ഓൺലൈനായി സമർപ്പിക്കണം. പൊതു വിഭാഗത്തിലുള്ള വിദ്യാഥികൾക്കു രജിസ്‌ട്രേഷൻ ഫീസ് 250 രൂപയും അധികമായി അപേക്ഷിക്കുന്ന ഓരോ കോളേജിനും 100 രൂപ എന്ന ക്രമത്തിലും അടയ്‌ക്കണം (എസ്.സി/ എസ്.ടി വിഭാഗത്തിന് രജിസ്‌ട്രേഷൻ ഫീസ് 100 രൂപയും അധികമായി അപേക്ഷിക്കുന്ന ഓരോ കോളേജിനും 50 രൂപയും). ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദിഷ്ട അനുബന്ധങ്ങളും രജിസ്‌ട്രേഷൻ ഫീസ് ഓൺലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനത്തിന് തിരഞ്ഞെടുക്കുന്ന കോളേജിൽ അഡ്മിഷൻ സമയത്തു ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.ihrd.ac.in .