business100news.com:കനത്ത മഴയെ തുടർന്ന് ടെക്സാസിലുണ്ടായ മിന്നൽപ്രളയത്തിൽ മരണം 24 ആയി. ദുരന്തത്തിൽ സമ്മർ ക്യാമ്പിൽ പങ്കെടുക്കാനെത്തിയ 23 പെൺകുട്ടികളടക്കം നിരവധി പേരെ കാണാതായി.നൂറിലേറെപ്പേരെ കാണാതായി .മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന.
കെർ കൗണ്ടിയിലുണ്ടായ കനത്തമഴയിൽ ഗ്വാഡലൂപ്പെ നദി കരകവിഞ്ഞു. ഒൻപത് രക്ഷാപ്രവർത്തകരുടെ സംഘവും 14 ഹെലികോപ്ടറുകളും 12 ഡ്രോണുകളും രക്ഷാപ്രവർത്തനത്തിനായി രംഗത്തുണ്ട്. 237 പേരെ വിവിധയിടങ്ങളിൽനിന്നായി ഇതുവരെ രക്ഷപ്പെടുത്തിയതായി അധികൃതർ പ്രതികരിച്ചു.