കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനു കീഴിലുള്ള തിരുവനന്തപുരം റീജിയണൽ പാസ്പോർട്ട് ഓഫീസിൽ മൊബൈൽ പാസ്പോർട്ട് സേവാ വാൻ ഇന്ന് പ്രവർത്തനം ആരംഭിച്ചു. തിരുവനന്തപുരം ജില്ലാ കളക്ടർ അനുകുമാരിയും തിരുവനന്തപുരം റീജിയണൽ പാസ്പോർട്ട് ഓഫീസർ ജീവ മരിയ ജോയും ചേർന്ന് ഉദ്ഘാടനം ചെയ്തു.
2025 ജൂലൈ 11, 15, 16, 17 തീയതികളിൽ കുടപ്പനക്കുന്നിൽ ജില്ലാ കളക്ടറേറ്റിലും തുടർന്ന് ജൂലൈ 21-23 തീയതികളിൽ വർക്കല പോസ്റ്റ് ഓഫീസിലും ജൂലൈ 29-31 തീയതികളിൽ കരുനാഗപ്പള്ളി പോസ്റ്റ് ഓഫീസിലും വാൻ വിന്യസിക്കും.
ഈ പ്രദേശങ്ങളിൽ താമസിക്കുന്ന അപേക്ഷകർക്ക് www.passportindia.gov.in എന്ന വെബ്സൈറ്റ് വഴി മൊബൈൽ പാസ്പോർട്ട് സേവാ വാനിനായി അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യാനും ആവശ്യമായ രേഖകൾ സഹിതം അനുവദിച്ച അപ്പോയിന്റ്മെന്റ് സ്ലോട്ടുകൾ അനുസരിച്ച് റിപ്പോർട്ട് ചെയ്യാനും കഴിയും. കൂടുതൽ വിവരങ്ങൾക്ക്, തിരുവനന്തപുരം ആർപിഒയെയെ 0471-2470225 എന്ന നമ്പറിലോ [email protected] എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടുക.