കേരള വനം വകുപ്പ്, കേന്ദ്ര സാഹിത്യ അക്കാദമിയുമായി സഹകരിച്ച് പുതു തലമുറയിലെ എഴുത്തുകാരില്‍ പാരിസ്ഥിതികബോധം വളര്‍ത്തുന്നതിനും വനം-വന്യജീവി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കുന്നതിനുമായി ത്രിദിന പരിസ്ഥിതി പഠന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു.

ക്യാമ്പുകളില്‍ പങ്കെടുക്കുന്നതിനായി 35 വയസ്സില്‍ താഴെയുള്ള എഴുത്തുക്കാരില്‍ നിന്നും ജൂലൈ 28 മുതല്‍ അപേക്ഷകള്‍ ക്ഷണിച്ചു. ആഗസ്റ്റ് 12 വൈകിട്ട് 5 മണിക്കുള്ളില്‍ ഓണ്‍ലൈന്‍ ആയോ തപാല്‍ മാര്‍ഗമോ അപേക്ഷകള്‍ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ക്ക് www.forest.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. അപേക്ഷാഫോറത്തി നൊപ്പം ഒരു സാഹിത്യ സൃഷ്ടി കൂടി ഉള്‍പ്പെടുത്തണം.

തപാലില്‍ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ ഡയറക്ടര്‍, ഫോറസ്ട്രി ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, വനം വകുപ്പാസ്ഥാനം, വഴുതക്കാട്, തിരുവനന്തപുരം- 695014 എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്നവരെ ക്യാമ്പിന്റെ സ്ഥലവും തീയതിയും സംബന്ധിച്ചുള്ള അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2529145 എന്ന നമ്പരില്‍ ബന്ധപ്പെടാം.