അഖിലേന്ത്യാ തലത്തിൽ ഡിജിലോക്കറിലും ഇ-ഡിസ്ട്രിക്റ്റ് പ്ലാറ്റ്‌ഫോമുകളിലുമായി ഇ-ഗവൺമെന്റ് സേവനങ്ങളുടെ സംയോജനം പ്രാപ്തമാക്കുന്നതിലൂടെ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് (MeitY) കീഴിലുള്ള ദേശീയ ഇ-ഗവണൻസ് ഡിവിഷൻ (NeGD) മറ്റൊരു സുപ്രധാന നാഴികക്കല്ല് കൈവരിച്ചു. ഈ നേട്ടത്തോടെ, 36 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പൗരന്മാർക്ക് എപ്പോൾ വേണമെങ്കിലും എവിടെ നിന്നും ഏകദേശം 2,000 ഡിജിറ്റൽ സേവനങ്ങൾ സുഗമമായി പ്രയോജനപ്പെടുത്താൻ കഴിയും.
ഈ സംയോജിത സേവനങ്ങളിൽ, സർട്ടിഫിക്കറ്റുകൾ, ക്ഷേമ പദ്ധതികൾ, യൂട്ടിലിറ്റി പേയ്‌മെന്റുകൾ, മറ്റ് അവശ്യ സൗകര്യങ്ങൾ എന്നിവയുൾപ്പെടെ പൗരന്മാരുടെ വിവിധ ആവശ്യങ്ങൾ അടങ്ങിയിരിക്കുന്നു. ഇത് സൗകര്യം, കാര്യക്ഷമത, സേവന വിതരണത്തിൽ സുതാര്യത എന്നിവ ഉറപ്പാക്കുന്നു. ഡിജിറ്റൽ ഇന്ത്യ പരിപാടിയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിലും കടലാസ് രഹിതമായ ഭരണസംവിധാനം , മൊബൈൽ ഗവേണൻസ് എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലും സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്ക് (SDG-കൾ) നേരിട്ട് സംഭാവന ചെയ്യുന്നതിലും ഈ നേട്ടം ഒരു പ്രധാന കുതിച്ചുചാട്ടത്തെ അടയാളപ്പെടുത്തുന്നു.
പരസ്പര പ്രവർത്തനക്ഷമത, ഡാറ്റ സുരക്ഷ, വിവിധ പങ്കാളികളുടെ ഏകോപനം തുടങ്ങിയ വെല്ലുവിളികളെ വിജയകരമായി അഭിസംബോധന ചെയ്തുകൊണ്ട് ഇന്ത്യയുടെ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങളിലെ ശക്തമായ സ്തംഭമായി ഡിജിലോക്കർ മാറിയിരിക്കുന്നു. അതിന്റെ നൂതനവും സുസ്ഥിരവുമായ ചട്ടക്കൂട്- സുഗമമായ ലഭ്യത, ഉൾപ്പെടുത്തൽ, വിശ്വാസ്യത എന്നിവ പ്രാപ്‌തമാക്കുകയും, വിശ്വസനീയമായ ഡിജിറ്റൽ സേവനങ്ങൾ നൽകി രാജ്യത്തുടനീളമുള്ള പൗരന്മാരെ ശാക്തീകരിക്കുകയും ചെയ്യുന്നു.
ഈ വിപുലീകരണത്തോടെ, വിവിധ സംസ്ഥാനങ്ങളിൽ പൗരന്മാർക്ക് ലഭ്യമായ ഇ- സേവനങ്ങളുടെ കണക്കുകൾ ഇപ്രകാരമാണ്. മഹാരാഷ്ട്ര – 254, ഡൽഹി- 123, കർണാടക- 113, അസം- 102, ഉത്തർപ്രദേശ്- 86, കേരളം-77 ജമ്മു കശ്മീർ-77, ആന്ധ്രാപ്രദേശ് -76 ഗുജറാത്ത്- 64 തമിഴ്‌നാട്-63, ഗോവ- 63, ഹരിയാന- 60, ഹിമാചൽ പ്രദേശ്- 58. രാജ്യത്തുടനീളമുള്ള പൗരന്മാർക്ക് നിലവിൽ ആകെ 1,938 സേവനങ്ങൾ ലഭ്യമാണ്.
ഈ വിജയത്തിന്റെ അടിസ്ഥാനത്തിൽ, AI- അധിഷ്ഠിത സമീപനത്തിലൂടെ നൂതന സാങ്കേതികവിദ്യകൾ സ്വീകരിച്ചുകൊണ്ട് ഇ-ഗവൺമെന്റ് സേവനങ്ങളുടെ പോർട്ട്‌ഫോളിയോ കൂടുതൽ വികസിപ്പിക്കാൻ എൻ ഇ ജി ഡി പദ്ധതിയിടുന്നു. സംസ്ഥാന തലത്തിൽ അവബോധം ശക്തിപ്പെടുത്തുന്നതിനായി ഘടനാപരമായ പരിശീലന പരിപാടികളും ശില്പശാലകളും നടത്തും. അതേസമയം തുടർച്ചയായ നവീകരണം, ഉൾപ്പെടുത്തൽ വർദ്ധിപ്പിക്കുകയും സേവനങ്ങളുടെ വിതരണം രാജ്യത്തിന്റെ എല്ലാ കോണിലും ഉറപ്പാക്കുകയും ചെയ്യും.
സംസ്ഥാനങ്ങളിലും/കേന്ദ്രഭരണ പ്രദേശങ്ങളിലും സേവനങ്ങൾ ലഭ്യമാണ്.
നമ്പർ
സംസ്ഥാനങ്ങള്‍/കേന്ദ്രഭരണ പ്രദേശങ്ങള്‍
സേവനങ്ങളുടെ എണ്ണം
1
ആൻഡമാൻ & നിക്കോബാർ
48
2
ആന്ധ്രാപ്രദേശ്
76
3
അരുണാചൽ പ്രദേശ്
20
4
അസം
102
5
ബീഹാർ
30
6
ചണ്ഡീഗഡ്
42
7
ഛത്തീസ്ഗഡ്
40
8
ദാദ്ര നഗർ ഹവേലി, ദാമൻ ദിയു
18
9
ഡല്‍ഹി
123
10
ഗോവ
63
11
ഗുജറാത്ത്
64
12
ഹരിയാന
60
13
ഹിമാചല്‍ പ്രദേശ്
58
14
ജമ്മു & കാശ്മീർ
77
15
ഝാര്‍ഖണ്ഡ്
25
16
കര്‍ണ്ണാടക
113
17
കേരളം
77
18
ലഡാക്ക്
8
19
ലക്ഷദ്വീപ്
15
20
മധ്യപ്രദേശ്
51
21
മഹാരാഷ്ട്ര
254
22
മണിപ്പൂര്‍
16
23
മേഘാലയ
46
24
മിസോറാം
19
25
നാഗാലാന്‍റ്
19
26
ഒഡിഷ
37
27
പുതുച്ചേരി
5
28
പഞ്ചാബ്
33
29
രാജസ്ഥാന്‍
44
30
സിക്കിം
30
31
തമിഴ്നാട്
63
32
തെലങ്കാന
33
33
ത്രിപുര
18
34
ഉത്തര്‍പ്രദേശ്
86
35
ഉത്തരാഘണ്ഡ്
34
36
പശ്ചിമ ബംഗാൾ
57
ആകെ
1938