തെക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിൽ ഉണ്ടായ 6.0 തീവ്രത രേഖപ്പെടുത്തിയ വൻ ഭൂചലനത്തില്‍ 800ൽ അധികംപേർ മരണപ്പെട്ടു . മരണ സംഖ്യ ഉയര്‍ന്നേക്കാം എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ രാജ്യാന്തര മാധ്യമങ്ങളോട് പറഞ്ഞു . മൂവായിരത്തിലേറെ ആളുകള്‍ക്ക് ചെറുതും വലുതുമായ പരിക്ക് ഉണ്ട് .
നുർ ഗാൽ, സാവ്‌കി, വാട്പുർ, മനോഗി, ചപ ദാര ജില്ലകളിലാണ് കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് . 10 കി.മീ. ആഴത്തിലാണ് ഭൂകമ്പം ഉണ്ടായിരിക്കുന്നതെന്ന് ജർമൻ റിസർച് ഫോർ ജിയോസയൻസസ് (ജിഎഫ്സെഡ്) കണ്ടെത്തി . രക്ഷാ പ്രവര്‍ത്തനം നടന്നു വരുന്നു .