business100news.com: ഏറനാട് എക്സ്പ്രസിന് സെപ്റ്റംബർ 3 മുതൽ ശാസ്താംകോട്ടയിൽ സ്റ്റോപ്പ് അനുവദിച്ചതായി കൊടിക്കുന്നില്‍ സുരേഷ് എം പി അറിയിച്ചു . കഴിഞ്ഞ കുറച്ചു നാളുകളായി നടത്തിയ നിരന്തര പരിശ്രമങ്ങൾക്കൊടുവിലാണ് ആലപ്പുഴ വഴി സർവീസ് നടത്തുന്ന ഏറനാട് എക്സ്പ്രസിന് ശാസ്താംകോട്ടയിൽ സ്റ്റോപ്പ് ലഭ്യമാക്കാൻ കാരണമെന്ന് എം പി അറിയിച്ചു .

ഏറെ താമസിയാതെ തന്നെ ശാസ്താംകോട്ടയിൽ മംഗലാപുരം തിരുവനന്തപുരം എക്സ്പ്രസ്, ആലപ്പുഴ വഴി സർവീസ് നടത്തുന്ന മാവേലി എക്സ്പ്രസ് എന്നീ ട്രെയിനുകൾക്കും സ്റ്റോപ്പ് ലഭിക്കുമെന്നാണ് കരുതുന്നത്. ഇന്റർസിറ്റിയുടെ സ്റ്റോപ്പിന് ഉള്ള ശ്രമങ്ങൾ തുടർന്നു വരികയാണ് എന്നും എം പി അറിയിച്ചു .

കഴിഞ്ഞാഴ്ച അനുവദിച്ച 7 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടുകൂടി ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ യാത്രക്കാർക്ക് മികവുറ്റ സൗകര്യങ്ങൾ നൽകുന്ന ഒരു സ്റ്റേഷൻ ആയി മാറും എന്നും
നിലവിൽ അനുവദിക്കപ്പെടുന്ന ഭൂരിപക്ഷം സ്പെഷ്യൽ ട്രെയിനുകൾക്കും യാത്രക്കാരുടെ അഭ്യർത്ഥന മാനിച്ച് സ്റ്റോപ്പ് ഉറപ്പാക്കുവാൻ ഇടപെടൽ നടത്തുന്നുണ്ട് എന്നും കൊടിക്കുന്നില്‍ സുരേഷ് എം പി പറഞ്ഞു