ചില വെബ്‌സൈറ്റുകൾ ഇന്ത്യാ ഗവൺമെന്റിന്റെ സ്ഥാപനങ്ങളാണെന്ന് തെറ്റായി അവകാശപ്പെടുകയും മന്ത്രാലയത്തിന്റെ പേരിൽ ഇന്ത്യയിലുടനീളം റിക്രൂട്ട്‌മെന്റിനായി അപേക്ഷകൾ ക്ഷണിക്കുകയും ചെയ്യുന്നതായി കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

ഈ വെബ്‌സൈറ്റുകളുമായോ അവയുടെ പ്രവർത്തനങ്ങളുമായോ യാതൊരു ബന്ധവുമില്ലെന്ന് മന്ത്രാലയം ഉറപ്പിച്ചു പറയുന്നു. അത്തരം പോർട്ടലുകൾ വഴി ഏതെങ്കിലും വ്യക്തിഗത വിവരങ്ങൾ പങ്കിടുകയോ, ഇടപഴകുകയോ, പണമടയ്ക്കുകയോ ചെയ്യരുതെന്ന് പൗരന്മാരോട് നിർദ്ദേശിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ 12-ാം സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രഖ്യാപിച്ച പ്രധാനമന്ത്രി വികസിത് ഭാരത് റോസ്ഗർ യോജനയ്ക്ക് കീഴിലുള്ള രജിസ്ട്രേഷനുകൾ സുഗമമാക്കുന്ന പ്രധാനമന്ത്രിവികസിത് ഭാരത് റോസ്ഗർ യോജന പോർട്ടൽ ഓഗസ്റ്റിൽ പ്രവർത്തനക്ഷമമായി. പദ്ധതി പ്രകാരമുള്ള ആധികാരിക വിവരങ്ങൾക്കും സേവനങ്ങൾക്കും, തൊഴിലുടമകൾക്ക് https://pmvbry.epfindia.gov.in അല്ലെങ്കിൽ https://pmvbry.labour.gov.in എന്നീ വെബ്സൈറ്റുകൾ സന്ദർശിച്ച് ഒറ്റത്തവണ രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കാം.

വ്യാജ വെബ്‌സൈറ്റുകൾക്കും തെറ്റായ റിക്രൂട്ട്‌മെന്റ് ക്ലെയിമുകൾക്കുമെതിരെ ജാഗ്രത പാലിക്കാൻ എല്ലാ പൗരന്മാരെയും തൊഴിലുടമകളെയും പങ്കാളികളെയും തൊഴിൽ മന്ത്രാലയം ഉപദേശിക്കുന്നു.

Ministry of Labour & Employment Cautions Citizens Against Fake PMVBRY Portals

It has come to the notice of the Ministry of Labour & Employment that certain websites like https://viksitbharatrozgaryojana.org/ and https://pmviksitbharatrozgaryojana.com/ are falsely claiming to be undertakings of the Government of India and allegedly inviting applications for recruitment at pan-India locations under the name of the Ministry.

The Ministry denies any association with these websites or their activities. Citizens are advised not to share any personal information, engage with, or make any payments through such portals.

The Pradhan Mantri Viksit Bharat Rozgar Yojana portal, facilitating registrations under the Pradhan Mantri Viksit Bharat Rozgar Yojana announced by Prime Minister Narendra Modi in his 12th Independence Day address, has gone live in August. For authentic information and services under the scheme, employers can visit Pradhan Mantri Viksit Bharat Rozgar Yojana portal (https://pmvbry.epfindia.gov.in or https://pmvbry.labour.gov.in) and complete one-time registration process.

The Ministry of Labour & Employment advises all citizens, employers, and stakeholders to remain vigilant against fraudulent websites and false recruitment claims.