ഒഡീസ്സയിലെ പുരിയിൽ നിന്ന് മഹാരി നൃത്തവുമായി ഒരമ്മയും മകളും ത്രിഭംഗി മധ്യമേഖല ദേശീയ നൃത്തോത്സവം വേദിയിൽ എത്തി. മഹാരി നർത്തകിയായ രൂപശ്രീ മഹാപത്രയും മകൾ ദേബരൂപ ദാസ് ഗുപ്തയുമാണ് ത്രിഭംഗിയിൽ മഹാരി നൃത്തം അവതരിപ്പിച്ചത്.
പുരി ജഗനാഥ ക്ഷേത്രത്തിലെ പരമ്പരാഗത നൃത്തമാണ് മഹാരിനൃത്തം. ഒഡീസ്സി ഉൾപ്പെടെയുള്ള നൃത്തരൂപങ്ങൾ ഉത്ഭവിച്ചത് മഹാരി നൃത്തത്തിൽ നിന്നാണ് എന്ന് പറയപ്പെടുന്നു. 42 വർഷമായി മഹാരി നൃത്തം ചെയ്യുന്ന രൂപശ്രീ നിരവധി വിദേശ രാജ്യങ്ങളിൽ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. ദേവദാസി നർത്തകിമാരുടെ ശിക്ഷണത്തിലാണ് താൻ മഹാരിനൃത്തം അഭ്യസിച്ചതെന്ന് രൂപശ്രീ മഹാപത്ര പറഞ്ഞു.