നാളെ നടക്കേണ്ടിയിരുന്ന കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണം ബംബര്‍ നറുക്കെടുപ്പ് മാറ്റി വെച്ചു . ഒക്ടോബർ നാലിലേക്കാണ് മാറ്റിവച്ചത്.
ജി എസ് ടിയില്‍ വന്ന മാറ്റം മൂലം വിലപ്പനക്കാരുടെ കമ്മീഷന്‍ കുറഞ്ഞതും മഴയും മൂലം ആണ് നറുക്കെടുപ്പ് നീട്ടേണ്ടി വന്നത് . അച്ചടിച്ച 75 ലക്ഷം ടിക്കറ്റുകളും ഏജന്‍സികള്‍ക്ക് വിറ്റുകഴിഞ്ഞുവെന്ന് ഭാഗ്യക്കുറി വകുപ്പ് നേരത്തെ അറിയിച്ചിരുന്നു . തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 25 കോടി രൂപയാണ്. രണ്ടാം സമ്മാനമായി ഒരു കോടി രൂപവീതം 20 പേര്‍ക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേര്‍ക്കും ലഭിക്കും. കൂടാതെ 5,000മുതല്‍ 500 രൂപവരെയുള്ള സമ്മാനങ്ങളുമുണ്ട്. 500 രൂപയാണ് ടിക്കറ്റ് നിരക്ക്.