ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബി‌എസ്‌എൻ‌എൽ) ഇന്ന് പ്രത്യേക ദീപാവലി ബൊനാൻസ പ്രഖ്യാപിച്ചു. 2025 ഒക്ടോബർ 18 മുതൽ 2025 നവംബർ 18 വരെ നീണ്ടുനിൽക്കുന്ന ഈ ആനുകൂല്യ പരിപാടിയിലൂടെ സന്തോഷവും വെളിച്ചവും പരത്തുന്നതിനും ബന്ധം ശക്തിപ്പെടുത്തുന്നതിനും ദീപാവലി ആഘോഷത്തിന്റെ ചൈതന്യം പങ്കിടുന്നതിനും ബി‌എസ്‌എൻ‌എൽ ശ്രമിക്കുന്നു.

എ. പുതിയ ഉപഭോക്താക്കൾക്കുള്ള ദീപാവലി ബൊനാൻസ 4G പ്ലാൻ

ബി‌എസ്‌എൻ‌എൽ കുടുംബത്തിലേക്ക് പുതിയ അംഗങ്ങളെ സ്വാഗതം ചെയ്യുന്നതിനായി, കമ്പനി ഒരു രൂപ ടോക്കൺ ദീപാവലി 4G പ്ലാൻ ആരംഭിച്ചു. ഇത് അടിസ്ഥാനപരമായി പുതിയ ഉപഭോക്താക്കൾക്ക് ഒരു മാസത്തെ സൗജന്യ മൊബൈൽ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. ടോക്കൺ ആക്ടിവേഷൻ ചാർജായി വെറും 1 രൂപ നൽകുന്നതിലൂടെ, പുതിയ ഉപയോക്താക്കൾക്ക് 30 ദിവസത്തെ അൺലിമിറ്റഡ് കണക്റ്റിവിറ്റി ആസ്വദിക്കാൻ കഴിയും. ആഘോഷ വേളയിൽ ബി‌എസ്‌എൻ‌എല്ലിന്റെ സമ്മാനമാണ് ഈ പദ്ധതി. പുതുതായി വിന്യസിച്ചതും തദ്ദേശീയമായി വികസിപ്പിച്ചതുമായ 4G നെറ്റ്‌വർക്കിലുള്ള ബി‌എസ്‌എൻ‌എല്ലിന്റെ ആത്മവിശ്വാസത്തെ ഈ പ്ലാൻ പ്രകടമാക്കുന്നു. ഇത് നേരിട്ട് സൗജന്യമായി അനുഭവിക്കാൻ ഉപയോക്താക്കളെ ബിഎസ്എൻഎൽ ക്ഷണിക്കുന്നു.

ദീപാവലി ബൊനാൻസ പ്ലാനിന്റെ പ്രധാന നേട്ടങ്ങൾ (ആദ്യ 30 ദിവസത്തേക്ക്):

•പ്രിയപ്പെട്ടവരുമായി സംസാരിക്കാൻ പരിധിയില്ലാത്ത വോയ്‌സ് കോളുകൾ (പ്ലാൻ നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച്)
•വീഡിയോകൾ, ഫോട്ടോകൾ, ഉത്സവ ആശംസകൾ എന്നിവ സൗജന്യമായി പങ്കിടാൻ 2 ജിബി/ദിവസം ഹൈ-സ്പീഡ് ഡാറ്റ
•വിദൂര മേഖലയിൽ ദീപാവലി ആശംസകൾ അയയ്ക്കാൻ 100 എസ്എംഎസ്/ദിവസം
•ആക്ടിവേഷൻ സഹിതമുള്ള സൗജന്യ സിം കാർഡ് (ഡിഒടി മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് നിർബന്ധിത കെവൈസിയോടെ)

2025 ഒക്ടോബർ 15 നും നവംബർ 15 നും ഇടയിൽ പ്ലാനിൽ ചേരുന്ന പുതിയ ഉപഭോക്താക്കൾക്ക് ഓഫർ ബാധകമായിരിക്കും.

ഈ ഉത്സവ പ്ലാൻ പ്രഖ്യാപിച്ചുകൊണ്ട് ബിഎസ്എൻഎൽ സിഎംഡി ശ്രീ എ. റോബർട്ട് ജെ. രവി ഇങ്ങനെ പറഞ്ഞു: “ പുതിയ തുടക്കത്തിന്റെയും ശോഭനമായ ഭാവിയുടെയും പ്രതീക്ഷയാണ് ദീപാവലി. ഒരു മാസം നീണ്ടുനിൽക്കുന്ന കണക്റ്റിവിറ്റി സമ്മാനവുമായി പുതിയ ഉപഭോക്താക്കളെ സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. കേവലം ഒരു രൂപയ്ക്കുള്ള ഈ ദീപാവലി ബൊനാൻസ പ്ലാൻ, ആഘോഷവേളയിൽ രാജ്യം ഒത്തുചേരുന്നതുപോലെ, ഞങ്ങളുടെ അത്യാധുനിക, തദ്ദേശീയ നിർമ്മിത 4G നെറ്റ്‌വർക്ക് നേരിട്ട് അനുഭവിച്ചറിയാൻ ജനങ്ങൾക്ക് അവസരം ഒരുക്കുന്നു. മെച്ചപ്പെട്ട ഗുണനിലവാരം ഉപയോക്താക്കൾക്ക് അനുഭവപ്പെട്ടുകഴിഞ്ഞാൽ, ഉത്സവ കാലയളവിനപ്പുറം അവർ ബിഎസ്എൻഎല്ലുമായുള്ള യാത്ര തുടരുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.”

B. ഉപഭോക്താക്കൾക്കുള്ള ഭാഗ്യ തെരഞ്ഞെടുപ്പ്

നിലവിലുള്ള ഉപഭോക്താക്കൾക്കായി, ബി‌എസ്‌എൻ‌എൽ ഈ സീസണിൽ അധിക സമ്മാനം – വിസ്മയകരമായ ദീപാവലി ലക്കി ഡ്രോ അവതരിപ്പിച്ചിരിക്കുന്നു. ഒക്ടോബർ 20, 18, 19, 20 തീയതികളിൽ ഭാഗ്യ തെരഞ്ഞെടുപ്പ് നടക്കും. ഈ ദിവസങ്ങളിൽ സെൽഫ് കെയർ ആപ്പ് അല്ലെങ്കിൽ ബി‌എസ്‌എൻ‌എൽ വെബ്‌സൈറ്റ് വഴി പ്ലാൻ 100 അല്ലെങ്കിൽ അതിൽ കൂടുതൽ റീചാർജ് ചെയ്യുന്ന ഓരോ ബി‌എസ്‌എൻ‌എൽ ഉപയോക്താവിനും, അവരുടെ റീചാർജ് ദിവസത്തിലെ ഭാഗ്യ തെരഞ്ഞെടുപ്പിൽ സ്വയമേവ ഭാഗമാകാനാകും. ദീർഘകാല വരിക്കാരോ ബൊനാൻസ കാലയളവിൽ ചേരുന്നവരോ ആയ എല്ലാ ഉപഭോക്താക്കൾക്കും ഈ ഭാഗ്യ തെരഞ്ഞെടുപ്പിൽ അവസരം ലഭിക്കും .

ഓരോ ദിവസവും, ഉപഭോക്താക്കൾ സ്വയമേവ ആ ദിവസത്തെ ലക്കി ഡ്രോയിൽ ഭാഗമാക്കപ്പെടും. ഓരോ ദിവസവും പത്ത് ഉപഭോക്താക്കൾക്ക് 10 ഗ്രാം വീതമുള്ള ഒരു വെള്ളി നാണയം നേടാനുള്ള അവസരം ലഭിക്കും.

സി. കോർപ്പറേറ്റ് കോംബോ ഓഫറുകൾ

എന്റർപ്രൈസ്, കോർപ്പറേറ്റ് ഉപഭോക്താക്കൾക്ക് പ്രത്യേക ഉത്സവ വിലക്കിഴിവിൽ മൂല്യവർദ്ധിത കണക്റ്റിവിറ്റി ബണ്ടിലുകൾ നൽകുന്ന കോർപ്പറേറ്റ് കോംബോ ഓഫറുകൾ ബി‌എസ്‌എൻ‌എൽ അവതരിപ്പിച്ചിട്ടുണ്ട്. കുറഞ്ഞത് 10 പുതിയ പോസ്റ്റ്-പെയ്ഡ് ബി‌എസ്‌എൻ‌എൽ കണക്ഷനുകളും ഒരു എഫ്‌ടി‌ടി‌എച്ച് കണക്ഷനും എടുക്കുന്ന ഉപഭോക്താക്കൾക്ക്, ആദ്യ മാസത്തെ എഫ്‌എം‌സിയിൽ 10% കിഴിവ് നൽകും.

D. “ഗിഫ്റ്റ് എ റീചാർജ്” സംരംഭം

ബി‌എസ്‌എൻ‌എൽ നൂതനമായ “ഗിഫ്റ്റ് എ റീചാർജ്” സംരംഭം അവതരിപ്പിക്കുന്നു. ഏതൊരു ബി‌എസ്‌എൻ‌എൽ ഉപഭോക്താവിനും ദീപാവലി സമ്മാനമായി സുഹൃത്തുക്കൾക്കോ കുടുംബാംഗങ്ങൾക്കോ പ്രീപെയ്ഡ് റീചാർജ് അല്ലെങ്കിൽ ടോപ്പ്-അപ്പ് സമ്മാനമായി നൽകാൻ ഇത് പ്രാപ്തമാക്കുന്നു. മറ്റൊരു നഗരത്തിൽ താമസിക്കുന്ന നിങ്ങളുടെ മാതാപിതാക്കൾക്കും അല്ലെങ്കിൽ ഒരു സുഹൃത്തിന് അവിചാരിത സമ്മാനമായും ടോക്ക്-ടൈമോ ഡാറ്റയോ സമ്മാനമായി നിങ്ങൾക്ക് അയയ്ക്കാം.ഇത് ആഘോഷ വേളകളിൽ അവരുമായുള്ള ബന്ധം എപ്പോഴും ഉറപ്പാക്കുന്നു. ഇതിനുള്ള പ്രക്രിയ ലളിതമാണ്: വ്യക്തിഗത ഉത്സവ ആശംസകൾക്കൊപ്പം ഏതെങ്കിലും ബി‌എസ്‌എൻ‌എൽ നമ്പറിലേക്ക് ഉപഭോക്താക്കൾക്ക്, സെൽഫ്കെയർ ആപ്പ് ഉപയോഗിച്ച് റീചാർജ് സമ്മാനമായി അയയ്ക്കാം

സമ്മാനങ്ങൾ നൽകുന്നതിന്റെ സന്തോഷം ഉത്സവകാലത്തിനപ്പുറം തുടരുന്നതിനായി, ഒരു അധിക ഉത്സവ ബോണസ് എന്ന നിലയിൽ, സമ്മാനമായി നൽകുന്ന ഓരോ റീചാർജിലും ബി‌എസ്‌എൻ‌എൽ അൽപ്പം അധിക മൂല്യവും വാഗ്ദാനം ചെയ്യുന്നു. അതായത്, സ്വീകർത്താവിന് സമ്മാനിച്ച തുകയിൽ 2.5% കിഴിവ് ലഭിക്കും. ഈ കിഴിവ്, 2025 ഒക്ടോബർ 18 മുതൽ 2025 നവംബർ 18 വരെ ലഭ്യമാണ്.

ഇ.സീനിയർ സിറ്റിസൺ പ്ലാൻ –

ദീപാവലി ബൊനാൻസയുടെ ഭാഗമായി ബി‌എസ്‌എൻ‌എൽ മുതിർന്ന പൗരന്മാർക്കായി ഒരു പ്രത്യേക വിനോദ അധിഷ്ഠിത പ്ലാൻ അവതരിപ്പിച്ചു. 60 വയസ്സിനു മുകളി ൽ പ്രായമുള്ള ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസൃതമായി ഈ പ്ലാൻ തയ്യാറാക്കിയിരിക്കുന്നു. ഡിസ്കൗണ്ട് താരിഫുകൾ, അധിക ആനുകൂല്യങ്ങൾ, കൂടുതൽ എളുപ്പത്തിലുള്ള ഉപയോഗം എന്നിവ ഇതിൽ ഉൾപ്പെടുന്നു.

മുതിർന്ന പൗരന്മാർക്കായുള്ള പ്രത്യേക പ്ലാനാണിത്. പുതിയ കണക്ഷന് മാത്രമായി ‘പ്ലാൻ 1812 ‘ആരംഭിച്ചു. പ്രധാന സവിശേഷതകൾ ഇവയാണ്:

പ്രതിദിനം 2 ജിബി ഡാറ്റ,
പരിധിയില്ലാത്ത കോളുകൾ,
പ്രതിദിനം 100 എസ്എംഎസ്,,
365 ദിവസത്തെ വാലിഡിറ്റി,
ഒരു സൗജന്യ സിം,
6 മാസത്തേക്ക് സൗജന്യമായി ബി‌ടി‌വി പ്രീമിയം എന്റർടൈൻമെന്റ് ബണ്ടിൽ എന്നിവ

മുതിർന്ന പൗരന്മാർക്കുള്ള ഈ പുതിയ കണക്ഷൻ ഓഫർ 2025 ഒക്ടോബർ 18 മുതൽ 2025 നവംബർ 18 വരെ ലഭ്യമാണ്.

എഫ്. തിരഞ്ഞെടുത്ത പ്ലാനുകളിൽ ഉത്സവ സമ്മാനം

ഈ ദീപാവലിയ്ക്ക് സമ്മാനം നൽകുന്നതിന്റെ ആവേശം ആഘോഷിക്കുന്നതിനായി, സെൽഫ് കെയർ ആപ്പ് അല്ലെങ്കിൽ ബി‌എസ്‌എൻ‌എൽ വെബ്‌സൈറ്റ് വഴി പ്ലാൻ ₹485, പ്ലാൻ ₹1,999 എന്നിവയിൽ 5% ഉത്സവ ആനുകൂല്യം ബി‌എസ്‌എൻ‌എൽ നൽകുന്നു. ഈ കിഴിവ് 2025 ഒക്ടോബർ 18 മുതൽ 2025 നവംബർ 18 വരെയുണ്ടാകും

പ്രധാന സവിശേഷതകൾ:

•2.5% തൽക്ഷണ കിഴിവായി ഉപഭോക്താവിന് തിരികെ നൽകുന്നു.

• ബാക്കി 2.5% കൂടുതൽ ജീവിതങ്ങൾക്ക് വെളിച്ചം പകരുന്നതിനുള്ള ഒരു ദീപനാളമായി-സാമൂഹിക സേവന സംരംഭങ്ങൾക്കായി BSNL സംഭാവന ചെയ്യുന്നു.
സംശയ നിവാരണത്തിന് , അടുത്തുള്ള BSNL കസ്റ്റമർ സർവീസ് സെന്റർ (CSC) സന്ദർശിക്കുക,അല്ലെങ്കിൽ 1800-180-1503 ഡയൽ ചെയ്യുക അല്ലെങ്കിൽ bsnl.co.in സന്ദർശിക്കുക.