ആശയവിനിമയ ഉപഗ്രഹമായ സി എം എസ്-03 വിജയകരമായി വിക്ഷേപിച്ചു
ഇന്ത്യയുടെ ഏറ്റവും ഭാരം കൂടിയ ആശയവിനിമയ ഉപഗ്രഹമായ സി എം എസ്-03 (CMS-03) യുമായി ഐ എസ് ആർ ഒയുടെ എൽ വി എം 3-എം 5 (LVM3-M5) റോക്കറ്റ് ശ്രീഹരിക്കോട്ടയിൽ നിന്ന് വിജയകരമായി കുതിച്ചുയർന്നു. ഏകദേശം 4,410 കിലോഗ്രാം ഭാരമുള്ള മൾട്ടി-ബാൻഡ് ഉപഗ്രഹമാണ് ഈ ദൗത്യത്തിൽ വിക്ഷേപിച്ചത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും സമീപ സമുദ്രമേഖലകളിലുമുള്ള ആശയവിനിമയ കവറേജ് വർദ്ധിപ്പിക്കുന്നതിനായി ഉപഗ്രഹത്തെ ജിയോസിൻക്രണസ് ട്രാൻസ്ഫർ ഓർബിറ്റിൽ (Geosynchronous Transfer Orbit – GTO) എത്തിക്കും .
ചന്ദ്രയാൻ-3 ചാന്ദ്ര ദൗത്യത്തിന് ഉപയോഗിച്ച എൽ വി എം 3 റോക്കറ്റിന്റെ അഞ്ചാമത്തെ ഓപ്പറേഷനൽ ഫ്ലൈറ്റാണ് എൽ വി എം 3-എം 5. മുൻപ് ജി എസ് എൽ വി എം കെ 3 (GSLV Mk 3) എന്ന് അറിയപ്പെട്ടിരുന്ന ഈ റോക്കറ്റ്, 8,000 കിലോഗ്രാം വരെ ഭാരം ലോ എർത്ത് ഓർബിറ്റിലേക്കും (Low Earth Orbit – LEO) 4,000 കിലോഗ്രാം വരെ ഭാരം ജിയോസിൻക്രണസ് ഓർബിറ്റിലേക്കും (Geosynchronous Orbit) വഹിക്കാൻ ശേഷിയുള്ളതാണ്. ഇതിൽ സോളിഡ്, ലിക്വിഡ്, ക്രയോജനിക്-ഫ്യുവൽ അടിസ്ഥാനമാക്കിയുള്ള എഞ്ചിനുകളാണ് ഉപയോഗിക്കുന്നത്. റഷ്യ-യുക്രെയ്ൻ യുദ്ധത്തെത്തുടർന്ന് വിദേശ വിക്ഷേപണങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി, 2022-ൽ ജി എസ് എൽ വി-എം കെ 3 റോക്കറ്റ് പരിഷ്കരിക്കുകയും ലോ എർത്ത് ഓർബിറ്റിലേക്ക് (LEO) 72 വൺവെബ് (OneWeb) ഉപഗ്രഹങ്ങളെ വിക്ഷേപിക്കാൻ ഉപയോഗിക്കുകയും ചെയ്തതോടെയാണ് റോക്കറ്റിന്റെ പേര് മാറ്റിയത്.ഇന്ത്യന്‍ നാവികസേനയ്ക്ക് മാത്രമുള്ള ഒരു സൈനിക ആശയവിനിമയ ഉപഗ്രഹമായിരിക്കും ഇത്. ആദ്യ സൈനിക വാര്‍ത്താവിനിമയ ഉപഗ്രഹമായ ജി സാറ്റ്-7 ന്റെ കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്നാണ് സി എം എസ്-03യുടെ നിര്‍മ്മാണം. ദേശസുരക്ഷയില്‍ അതീവനിര്‍ണ്ണായകമാണ് വിക്ഷേപണം.
ന്ത്യയുടെ ഏറ്റവും ഭാരം കൂടിയ വാർത്താവിനിമയ ഉപഗ്രഹമായ CMS-03-യുടെ വിജയകരമായ വിക്ഷേപണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനെ (ഐഎസ്ആർഒ) അഭിനന്ദിച്ചു.
വാർത്താവിനിമയ ഉപഗ്രഹമായ സി.എം.എസ്-03 ന്റെ വിജയകരമായ വിക്ഷേപണത്തിൽ ഐ.എസ്.ആർ.ഒയ്ക്കും ഇന്ത്യൻ നാവികസേനയ്ക്കും ഉപരാഷ്ട്രപതി ശ്രീ സി.പി രാധാകൃഷ്ണൻ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിച്ചു.
ഇന്ത്യയുടെ കരുത്തുറ്റ എൽ.വി.എം 3-എം 5 റോക്കറ്റ് വീണ്ടും ആകാശത്തേക്ക് കുതിച്ചുയർന്ന് ഇന്ത്യൻ നാവികസേനയുടെ ഏറ്റവും ഭാരമേറിയതും നൂതനവുമായ വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-7ആർ (സിഎംഎസ്-03) ജിയോസിൻക്രണസ് ട്രാൻസ്ഫർ ഓർബിറ്റിൽ(GTO) വിജയകരമായി എത്തിച്ചതായി ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി.
തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഈ ഉപഗ്രഹം ഇന്ത്യൻ മഹാസമുദ്ര മേഖലയിലുടനീളം ബഹിരാകാശ അധിഷ്ഠിത ആശയവിനിമയങ്ങൾ, കണക്റ്റിവിറ്റി, സമുദ്രമേഖലയെക്കുറിച്ചുള്ള അവബോധം എന്നിവ ഗണ്യമായി ശക്തിപ്പെടുത്തുമെന്നും ഇത് ആത്മനിർഭർ ഭാരതമെന്ന ലക്ഷ്യത്തിലേക്കുള്ള അഭിമാനകരമായ മറ്റൊരു നാഴികക്കല്ലാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ശാസ്ത്രജ്ഞരുടേയും എഞ്ചിനീയർമാരുടേയും സമർപ്പിത ശ്രമങ്ങളെ ഉപരാഷ്ട്രപതി അഭിനന്ദിച്ചു. ബഹിരാകാശ പര്യവേഷണത്തിൽ ഐ.എസ്.ആർ.ഒ ശ്രദ്ധേയമായ നാഴികക്കല്ലുകൾ സൃഷ്ടിക്കുന്നത് തുടരുകയാണെന്ന് ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു.

