15-ാമത് കേരള തപാല്‍ സ്റ്റാമ്പ് പ്രദർശന ലോഗോ പുറത്തിറക്കി:തപാല്‍വകുപ്പ് കേരള മേഖല സംഘടിപ്പിക്കുന്ന പ്രദർശനം 2026 ജനുവരി 20 മുതൽ 23 വരെ കൊച്ചിയിൽ
തപാല്‍വകുപ്പ് കേരള മേഖലയുടെ ആഭിമുഖ്യത്തില്‍ 15-ാമത് സംസ്ഥാനതല തപാല്‍ സ്റ്റാമ്പ് പ്രദർശനം (KERAPEX 2026) 2026 ജനുവരി 20 മുതൽ 23 വരെ കൊച്ചിയിൽ സംഘടിപ്പിക്കും. പരിപാടിക്ക് മുന്നോടിയായി ഇന്ന് എറണാകുളം മുഖ്യ തപാല്‍ ഓഫീസ് കോൺഫറൻസ് ഹാളിൽ പരിപാടിയുടെ ലോഗോ പ്രകാശനം ചെയ്തു.
കേന്ദ്ര സര്‍ക്കാര്‍ തപാല്‍ വകുപ്പ് ഡയറക്ടര്‍ ജനറൽ ജിതേന്ദ്ര ഗുപ്ത ചടങ്ങിൽ ഔദ്യോഗികമായി ലോഗോ പുറത്തിറക്കി. കൊച്ചി തപാല്‍ മേഖല പോസ്റ്റ്മാസ്റ്റർ ജനറൽ സയീദ് റാഷിദ്, തപാല്‍ ആസ്ഥാനത്തെ തപാല്‍ സേവന ഡയറക്ടർ അലക്സിൻ ജോർജ്, കൊച്ചി മേഖലാ തപാല്‍ സേവന ഡയറക്ടർ എൻ.ആർ. ഗിരി, എറണാകുളം ഡിവിഷൻ പോസ്റ്റ് ഓഫീസ് സീനിയർ സൂപ്രണ്ട്സയ്യിദ് അൻസാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
സ്റ്റാമ്പ് ശേഖരിക്കുന്നവർക്കും ചരിത്രപ്രേമികൾക്കും വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി സംഘടിപ്പിക്കുന്ന സുപ്രധാന പരിപാടിയായ കേരള തപാല്‍ സ്റ്റാമ്പ് പ്രദർശനം വിദ്യാഭ്യാസപരവും സാംസ്കാരികവുമായ സ്റ്റാമ്പ് ശേഖരണം പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിടുന്നു. തപാൽ സ്റ്റാമ്പുകളിലൂടെ ലോകചരിത്രത്തിലേക്കും സംസ്കാരത്തിലേക്കും കലയിലേക്കും അതുല്യ കാഴ്ചകളൊരുക്കുന്ന പരിപാടിയില്‍ മത്സരാധിഷ്ഠിതവും അല്ലാത്തതുമായ സ്റ്റാമ്പ് പ്രദർശനങ്ങൾ, പ്രമേയാധിഷ്ഠിത ശേഖരങ്ങൾ, അപൂർവ സ്റ്റാമ്പിനങ്ങൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട് .
Logo of the 15th Kerala Philatelic Exhibition unveiled today:
Kerala Postal Circle will organize the 15th State-level Philatelic Exhibition (KERAPEX 2026) from January 20 to Jan 23, 2026, in Kochi. In a precursor to the main event, the logo release function for KERAPEX 2026 was held today at the Conference Hall of the Ernakulam Head Post. The ceremony was graced by Sri. Jitendra Gupta, Director General of Posts, Government of India, who officially unveiled the logo for the exhibition. The function was attended by Shri. Sayeed Rashid, Postmaster General, Kochi Postal Region, Shri. Alexin George, Director Postal Services, Head Quarters, Shri. N R Giri, Director Postal Services, Kochi Postal Region and Shri. Syed Ansar, Senior Superintendent of Post Offices, Ernakulam Division.Exhibition organised by Kerala Postal Circle to be held from January 20th to January 23rd 2026 in Kochi.
KERAPEX is a cornerstone event for stamp collectors, history buffs, student community and the general public, aiming to promote the educational and cultural hobby of philately. The exhibition will feature competitive and non-competitive displays of stamps, thematic collections, and rare philatelic items, offering a unique glimpse into the world’s history, culture, and art through postage stamps.

