ഡല്‍ഹി ചെങ്കോട്ടയ്ക്കു സമീപം സ്ഫോടനം. ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഗേറ്റ് നമ്പർ 1 ന് സമീപം നിർത്തിയിട്ട രണ്ടു കാറുകൾ പൊട്ടിത്തെറിയ്ക്കുകയായിരുന്നു. സ്ഫോടനത്തിൽ 9 മരണം. എട്ടോളം പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഉയരുമെന്ന് ആശങ്കയുണ്ട്.എട്ടോളം വാഹനങ്ങൾ കത്തിനശിച്ചു .റോഡിനു നടുവിലാണ് സ്ഫോടനം നടന്നത്.തീ പൂർണമായും അണച്ചുവെന്ന് ഫയർഫോഴ്സ് അറിയിച്ചു.പരുക്കേറ്റവരെ എൽഎൻജിപി ആശുപത്രിയിലേക്ക് മാറ്റി.നിരവധി വിനോദ സഞ്ചാരികൾ വരുന്ന മേഖലയാണിത്. രാജ്യത്തെ ഏറ്റവും വലിയ മാർക്കറ്റുകളിൽ ഒന്നായ ചാന്ദ്നി ചൗക്കും സമീപമാണ്.