FIFA World Cup 2026: Unveiling the Groups Venues and Exciting Tournament Format

അമേരിക്ക, മെക്‌സിക്കൊ, കാനഡ എന്നീ രാജ്യങ്ങളില്‍ വെച്ച് 2026 ജൂണ്‍ 11 മുതല്‍ ജൂലായ് 19 വരെ നടക്കുന്ന ഫിഫ ലോകകപ്പില്‍ ഉള്ള 48 ടീമുകളുടെ മത്സര ഗ്രൂപ്പുകള്‍ നറുക്കെടുത്തു.42 ടീമുകള്‍ ഇപ്പോള്‍ തന്നെ യോഗ്യത നേടി . വാഷിങ്ടണ്‍ ഡിസിയിലെ കെന്നഡി സെന്ററിലാണ് നറുക്കെടുപ്പ് നടന്നത്.

2026 ലെ ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പുകള്‍ ആണ് നറുക്കെടുത്തത് . 42 ടീമുകളെ 12 ഗ്രൂപ്പുകളിലായിട്ടാണ് നറുക്കെടുത്തത് .നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയും ജോര്‍ദാന്‍ , അള്‍ജീരിയ, ഓസ്ട്രിയ എന്നിവ ഗ്രൂപ്പ് ‘ജെ’യിലാണ് ഇടം പിടിച്ചത് .

സെനഗല്‍, നോര്‍വേ ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ ഗ്രൂപ്പ് ‘ഐ’യിലാണ് ഉള്ളത് . ബ്രസീല്‍. മൊറോക്കോ, ഹൈതി, സ്‌കോട്ട്‌ലന്‍ഡ് ഗ്രൂപ്പ് സിയിലും ഉള്‍പ്പെട്ടു .

ഗ്രൂപ്പ് ‘എ’യിലെ രണ്ട് ടീമുകളായ മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ആദ്യമത്സരം .ഗ്രൂപ്പ് എച്ചില്‍ ഉള്ള സ്‌പെയിന്‍, യുറഗ്വായ് ടീമുകള്‍ തമ്മില്‍ മത്സരം നടക്കും .ഗ്രൂപ്പ് ‘എല്ലി’ല്‍ ഉള്‍പ്പെട്ട ഇംഗ്ലണ്ട്, ക്രൊയേഷ്യ ടീമുകള്‍ തമ്മില്‍ ആണ് മത്സരം .