ഓറഞ്ച് ദ വേള്‍ഡ് കാമ്പയിന്റെ ഭാഗമായിപത്തനംതിട്ട ജില്ല വനിത ശിശു വികസന ഓഫീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച റാലി ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.

സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാന്‍ കൂട്ടായ ബോധവല്‍കരണം ആവശ്യമാണെന്ന് ജില്ല കലക്ടര്‍ പറഞ്ഞു. അതിക്രമം തടയാനും റിപ്പോര്‍ട്ട് ചെയ്യാനും നിയമ സഹായത്തിനുമുള്ള പ്രവര്‍ത്തനം തുടരണമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരെയുള്ള ഡിജിറ്റല്‍ ആക്രമണം അവസാനിപ്പിക്കുക എന്നതാണ് ഈ വര്‍ഷത്തെ കാമ്പയിന്‍ സന്ദേശം.

ജില്ല വനിത ശിശുവികസന ഓഫീസര്‍ കെ.വി ആശാ മോള്‍, ഐസിഡിഎസ് പ്രോഗ്രാം ഓഫീസര്‍ നീതാദാസ്, ജില്ല ശിശു സംരക്ഷണ ഓഫീസര്‍ റ്റി ആര്‍ ലതാകുമാരി, വകുപ്പ് ജീവനക്കാര്‍, ഹബ് ജീവനക്കാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കലക്ടറേറ്റില്‍ നിന്നും ആരംഭിച്ച റാലി ജില്ല വനിത ശിശു വികസന ഓഫീസില്‍ സമാപിച്ചു.