ലോറിയിൽ കയറ്റുന്നതിനിടെ ആന കുഴഞ്ഞുവീണു ചരിഞ്ഞു.നെല്യക്കാട്ട് മഹാദേവൻ എന്ന ആനയാണ് ചരിഞ്ഞത്.നെട്ടൂർ ശിവക്ഷേത്രത്തിൽ ഉത്സവത്തിന്‌ എത്തിച്ചതായിരുന്നു നെല്യക്കാട്ട് മഹാദേവനെ .

രാവിലെ എഴുന്നെള്ളത്തിന് തീരുമാനിച്ചിരുന്നെങ്കിലും ദേഹാസ്വാസ്ഥ്യം തോന്നിയതിനാൽ എഴുന്നെള്ളിച്ചിരുന്നില്ല. വൈകിട്ട് നാലു മണിയോടെ ലോറിയിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണു .

‘തുറുപ്പുഗുലാൻ’ അടക്കമുള്ള സിനിമകളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ മഹാദേവന്‍റെ അപ്രതീക്ഷിത വിടവാങ്ങൽ ആനപ്രേമികൾക്കും സ്നേഹികൾക്കും ഒരുപോലെ വേദനയാണ്. ഉത്സവങ്ങളുടെ ശോഭയും വെള്ളിത്തിരയിലെ സാന്നിധ്യവുമായിരുന്ന ആ മഹാവീരന് വിട