പിഎച്ച്ഡി ചെയ്യാനാഗ്രഹിക്കുന്നവർക്ക് ഇതാ അവസരം. കേരള സർവകലാശാലയുടെ 2026 ജനുവരി സെഷൻ പിഎച്ച്ഡി രജിസ്ട്രേഷനുള്ള അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.
ഒഴിവുകളുള്ള വിഷയങ്ങളിൽ ജനുവരി 15 വരെ ഓൺലൈനായി അപേക്ഷ നൽകാം. സർവകലാശാലയുടെ ഔദ്യോഗിക റിസർച്ച് പോർട്ടലായ www.research.keralauniversity.ac.in വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.അതേ സമയം യൂണിവേഴ്സിറ്റി ടീച്ചിംഗ് ഡിപ്പാർട്ട്മെന്റുകൾ ഇല്ലാത്ത വിഷയങ്ങളിൽ അപേക്ഷിക്കാനാഗ്രഹിക്കുന്നവർ ഓൺലൈൻ അപേക്ഷയുടെ പകർപ്പും അനുബന്ധ രേഖകളും ജനുവരി 16-ന് വൈകുന്നേരം 5 മണിക്ക് മുൻപായി സർവകലാശാലയിൽ നേരിട്ട് എത്തിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.


