business100news.com; സഹജീവികൾക്ക് തണലേകാൻ അടൂർ മഹാത്മജന സേവന കേന്ദ്രത്തിന് പ്രവാസി വ്യവസായി അടൂർ ഏഴംകുളം പ്ലാൻ്റേഷൻമുക്കിൽ തുരുത്തി മഠത്തിൽ വീട്ടിൽ ബിനു കെ.തോമസ് നൽകിയ വീടിൻ്റേയും വസ്തുവിൻ്റേയും പ്രമാണം കൈമാറി.

ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാർ പ്രവാസി വ്യവസായി ബിനു കെ.തോമസിൻ്റെ സാന്നിധ്യത്തിൽ മഹാത്മാ ജന സേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല, സെക്രട്ടറി പ്രെഷീൽഡ ആൻ്റണി എന്നിവർക്ക് പ്രമാണവും മറ്റു രേഖകളും മാറി.

ഇതിനോടനുബന്ധിച്ചുള്ള ഗൃഹപ്രവേശ കർമ്മം പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അജിത് കൃഷ്ണ,ഹരി പത്താനാപുരം എന്നിവർ ചേർന്ന് നിർവഹിച്ചു. മഹാത്മാ ജന സേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല,സെക്രട്ടറി പ്രെഷീൽഡ ആൻ്റണി എന്നിവർ പങ്കെടുത്തു.