സംസ്ഥാന ടൂറിസം വകുപ്പിന് കീഴിൽ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്‌സ്) നിർമിത ബുദ്ധിയിൽ-(AI) വിദ്യാർത്ഥികൾക്കായി തിരുവനന്തപുരത്ത് ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു.
അവസാനവർഷ ബിരുദ-ബിരുദാന്തര വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. നിലവാരമുള്ള തൊഴിൽ സംരംഭങ്ങൾ നേടിയെടുക്കാനാവശ്യമായ സാങ്കേതിക വൈദഗ്ധ്യം വർധിപ്പിക്കുന്നതിനാണ് പരിശീലനം ഒരുക്കുന്നത്. അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 14. ഫോൺ: 8129816664, ഇമെയിൽ: [email protected].


