ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ കേന്ദ്ര അന്വേഷണ ഏജന്‍സി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കേസെടുത്തു.എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു . ഇ.ഡി കൊച്ചി യൂണിറ്റ് ആണ് കേസ് റജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചത് . കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ട് എന്ന പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആണ് അന്വേഷണം . കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ (പിഎംഎൽഎ) വകുപ്പുകൾ ചേര്‍ത്ത് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത് .
ശബരിമല സ്വര്‍ണ്ണ കടത്തു കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി, ചെന്നൈ സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി, ബെള്ളാരിയിലെ ജ്വല്ലറി ഉടമ ഗോവർധൻ തുടങ്ങിയവരുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് സമഗ്ര അന്വേഷണം നടക്കും .
ഒക്ടോബറിൽ തന്നെ ഇ.ഡി പ്രാഥമിക വിവരശേഖരണം നടത്തി . രാജ്യാന്തര തലത്തില്‍ ഉള്ള കള്ളക്കടത്ത് സംഘങ്ങളുമായി ഈ വിഷയത്തിലെ പ്രതികള്‍ ഇടപാടുകൾ നടത്തിയിട്ടുണ്ടെന്ന നിഗമനത്തില്‍ ആണ് ഇ.ഡി .ഈ സംശയം മുന്‍നിര്‍ത്തി ആണ് അന്വേഷണം .
പിഎംഎല്‍എ പ്രകാരം ആണ് കേസ് എന്നതിനാല്‍ മുഴുവന്‍ പ്രതികളുടെയും സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള പ്രാഥമിക നടപടികളും ആരംഭിക്കും . ഇങ്ങനെ കണ്ടു കെട്ടുന്ന സ്വത്തുക്കള്‍ കേസ് കഴിയും വരെ ഇ ഡിയുടെ നിയമ നടപടികളില്‍ ആണ് ഉള്ളത് . ഭൂമിയോ വസ്തുക്കളോ വാഹനങ്ങളോ വില്‍ക്കുവാനോ കൈമാറ്റം ചെയ്യാനോ കഴിയില്ല . ബാങ്ക് ഇടപാടുകള്‍ മരവിപ്പിക്കും .
ഇ ഡി കൂടി ഈ കേസ് ഏറ്റെടുത്തതോടെ ശബരിമല കേന്ദ്രീകരിച്ചുള്ള സ്വര്‍ണ്ണ കടത്തു മാഫിയാകളുടെ മുഴുവന്‍ ഇടപാടുകളും കണ്ടെത്തുവാന്‍ കഴിയും . കോടികളുടെ സ്വര്‍ണ്ണ കടത്തു ഇടപാടുകള്‍ ആണ് ശബരിമല കേന്ദ്രീകരിച്ചു നടന്നത് എന്നാണ് ഓരോ ദിവസം കഴിയും തോറും അറിയുന്നത് . കരുതിക്കൂട്ടിയുള്ള സ്വര്‍ണ്ണ കടത്തു ആണ് നടന്നത് .ഇതിനായി രേഖകളില്‍ പോലും വലിയ തിരിമറി നടത്തി . നടപടിക്രമങ്ങളുടെ രേഖകളില്‍ തിരുത്തല്‍ വരുത്തിയതും കോടികളുടെ സ്വര്‍ണ്ണ കടത്തു മറയ്ക്കാന്‍ വേണ്ടിയാണ് .
ഹൈക്കോടതി ഇടപെടലുകള്‍ ഉണ്ടായതോടെ ആണ് ശബരിമലയിലെ സ്വര്‍ണ്ണ കടത്തു കേസ് രാജ്യാന്തര തലത്തില്‍ തന്നെ ശ്രദ്ധ നേടിയത് . ശബരിമല കേന്ദ്രീകരിച്ചു വലിയൊരു മാഫിയ പ്രവര്‍ത്തിച്ചു വന്നിരുന്നു എന്നാണു ഭക്തര്‍ മനസ്സിലാക്കുന്നത് . ഇവയൊന്നും തുടക്കത്തില്‍ തന്നെ കണ്ടെത്താന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് വിഭാഗത്തിനോ പോലീസ് സ്പെഷ്യല്‍ ബ്രാഞ്ചിനോ കഴിഞ്ഞില്ല .
ഉന്നതരായ ആളുകള്‍ ഉള്‍പ്പെട്ട വലിയൊരു മാഫിയ ആണ് ശബരിമലയില്‍ പ്രവര്‍ത്തിച്ചത് .കോടികണക്കിന് വരുന്ന അയ്യപ്പ വിശ്വാസികളെ വഞ്ചിക്കുന്ന നിലയില്‍ പ്രവര്‍ത്തിച്ചു വന്ന മാഫിയ ശബരിമലയില്‍ നടത്തിയ മുഴുവന്‍ അഴിമതിയും അന്വേഷിച്ചു കണ്ടെത്താന്‍ സി ബി ഐ യുടെ അന്വേഷണം കൂടി വേണം എന്നാണ് ഭക്ത ലക്ഷങ്ങളുടെ ആവശ്യം . ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ കൂടി ഉള്‍പ്പെട്ട കേസ്സായതിനാല്‍ ശബരിമലയുടെ ദൈനംദിന ഭരണ കാര്യങ്ങളില്‍ നിന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ മാറ്റി നിര്‍ത്തി അന്വേഷണം നടത്തണം എന്നാണ് ആവശ്യം .

