നിറ തോക്കുമായി സ്കൂട്ടറിൽ പോകവേ അഭിഭാഷകൻ സ്കൂട്ടർ മറിഞ്ഞതിനെ തുടർന്ന് അബദ്ധത്തിൽ തോക്കുപൊട്ടി വെടിയേറ്റു മരിച്ചു.
കോട്ടയം ഉഴവൂർ ഓക്കാട്ട് അഡ്വ. ജോബി ജോസഫ് (56) ആണ് വെടിയേറ്റു മരിച്ചത്.ഉഴവൂർ പയസ്മൗണ്ട് ഭാഗത്തു നീരുരൂട്ടി റോഡിൽ നിന്നുള്ള പോക്കറ്റ് റോഡിലായിരുന്നു അപകടം .ലൈസൻസുള്ള തോക്കാണ് .
പോക്കറ്റ് റോഡിലെ കുത്തനെയുള്ള കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞു.തോക്കുപൊട്ടി വെടിയുണ്ട ദേഹത്ത് തുളച്ചു കയറി .
സമീപത്തെ വീട്ടുകാരാണ് ആദ്യം ഓടിയെത്തിയത്. വഴിയിൽ വീണു കിടക്കുന്ന ജോബിയെയാണ് ഇവർ കണ്ടത്. വെടിയേറ്റ ഉടൻ തന്നെ മരണം സംഭവിച്ചെന്നാണു പോലീസ് കരുതുന്നത് .


