56 ദിവസമായി നടത്തുന്ന മുറജപത്തിനു സമാപനം കുറിച്ച് ശ്രീപത്മനാഭ സ്വാമിക്ക് ലക്ഷദീപം തെളിയിച്ചു . ദീപാരാധനയ്ക്കു ശേഷം പൊന്നും ശീവേലി നടന്നു.

 

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ എല്ലായിടവും ദീപങ്ങള്‍ കൊണ്ട് അര്‍ച്ചന നടത്തി . വിളക്കുകളില്‍ ദീപം തെളിച്ച ശേഷം വൈദ്യുതിദീപങ്ങളും മിഴി തുറന്നു .

 

തുടര്‍ന്ന് ശീവേലി നടന്നു . സ്വർണ നിർമിതമായ ഗരുഡ വാഹനത്തിൽ ശ്രീപത്മനാഭസ്വാമിയെയും വെള്ളി ഗരുഡ വാഹനങ്ങളിൽ നരസിംഹമൂർത്തിയെയും തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമിയെയും എഴുന്നള്ളിച്ചു . ക്ഷേത്ര സ്ഥാനി മൂലം തിരുനാൾ രാമവർമ അകമ്പടി സേവിച്ചു .