കേരളത്തിന്‍റെ കുംഭമേളയായ മഹാമാഘ മഹോത്സവത്തിന് ഭാരതപ്പുഴയിൽ വിശേഷാൽ പൂജകളോടെ ഇന്ന് തുടക്കമാകും. 19 മുതൽ ഫെബ്രുവരി മൂന്നുവരെയാണ് മഹാമാഘമഹോത്സവം .19-ന് രാവിലെ 11-ന് നാവാമുകുന്ദക്ഷേത്രപരിസരത്ത് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ കുംഭമേള ഉദ്ഘാടനംചെയ്യും .

അനുഷ്ഠാനങ്ങൾക്കനുസരിച്ച് തിരുനാവായയിൽ ദേവതാവന്ദനങ്ങളും പിതൃകർമങ്ങളും ഇന്ന് സമര്‍പ്പിക്കും .വീരസാധനക്രിയ നടക്കും .നാളെ വൈദിക ശ്രാദ്ധകർമം നടത്തും