ലക്ഷദ്വീപ്, ദാദ്ര ആന്റ് നഗര്‍ ഹവേലി ആന്റ് ദാമന്‍ ആന്റ് ദിയു അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ശബരിമല സന്ദര്‍ശിച്ചു. ജനുവരി 17 ന് രാവിലെ കൊച്ചിയില്‍ നിന്ന് ഹെലികോപ്ടറില്‍ നിലയ്‌ക്കെലെത്തിയ അദ്ദേഹം പമ്പ ഗണപതി ക്ഷേത്രത്തിലെത്തി മാലയിട്ട് കെട്ട് നിറച്ചു.

 

അഡ്മിനിസ്‌ട്രേറ്റര്‍ക്ക് പുറമെ ലക്ഷദ്വീപ് കലക്ടര്‍ ഡോ. ഗിരിശങ്കര്‍, ദാമന്‍ കലക്ടര്‍ സൗരഭ് മിശ്ര, സുഹൃത്ത് ഹര്‍ഷദ് കുമാര്‍ പട്ടേല്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. കാല്‍നടയായി മല ചവിട്ടി. ശബരിമല എഡിഎം അരുണ്‍ എസ് നായരുടെ നേതൃത്വത്തില്‍ സന്നിധാനത്ത് സ്വീകരിച്ചു.

 

പതിനെട്ടാം പടി കയറി ഭഗവാനെയും ഉപദേവന്മാരെയും തൊഴുത് മാളികപ്പുറവും സന്ദര്‍ശിച്ചു. സന്നിധാനം അതിഥി മന്ദിരത്തില്‍ വിശ്രമിച്ച് ഉച്ചയൂണിന് ശേഷം മലയിറങ്ങി. ആദ്യമായാണ് പ്രഫുല്‍ പട്ടേല്‍ സന്നിധാനെത്തുന്നത്. ഒന്നര വര്‍ഷം മുമ്പ് ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു.