ചീഫ് ലേബർ കമ്മീഷണറുടെ മധ്യസ്ഥതയിൽ നടന്ന രണ്ടാം അനുരഞ്ജന ചർച്ചയും പരാജയപ്പെട്ടതോടെ 27ന് രാജ്യവ്യാപക ബാങ്ക് പണിമുടക്കുമായി മുന്നോട്ടുപോകാൻ ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) തീരുമാനിച്ചു.

റിപ്പബ്ലിക് ദിന അവധിയും ശനിയും ഞായറും ചേർത്ത് ഇന്നു മുതൽ ചൊവ്വാഴ്ച വരെ 4 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും.ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയിൽ 5 ദിവസമാക്കണമെന്ന ശുപാർശ 2 വർഷമായിട്ടും കേന്ദ്രം നടപ്പാക്കാത്തതിനെതിരെയാണ് ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനയായ യുഎഫ്ബിയു പണിമുടക്ക് പ്രഖ്യാപിച്ചത്. 9 യൂണിയനുകളുടെ സംയുക്ത സംഘടനയാണ് യുഎഫ്ബിയു.