രാഷ്ട്രപതി ദ്രൗപദി മുർമു ദേശീയപതാക ഉയർത്തുന്നതോടെ 77-ാം റിപ്പബ്ലിക് ദിനാഘോഷത്തിന് തുടക്കമാകും . ന്യൂഡൽഹിയിലെ കർത്തവ്യപഥിൽ ഇന്ന് നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ പരേഡിൽ കേരളമുൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളുടെ കലാപ്രകടനങ്ങളുണ്ടാകും .

 

ദേശീയ യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പചക്രം അർപ്പിക്കും. യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ്് ഉർസുല ഫൊണ്ടെ ലെയ്ൻ ,യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ എന്നിവരാണ് ഈ വര്‍ഷത്തെ ചടങ്ങിലെ വിശിഷ്ടാതിഥികൾ. രാവിലെ 10.30-ന് ആരംഭിക്കുന്ന ചടങ്ങുകൾ 90-മിനിറ്റു നീളും. കരസേനയുടെ ഡൽഹി ഏരിയ ജനറൽ ഓഫീസർ കമാൻഡിങ് ലഫ്റ്റനന്റ് ജനറൽ ഭവ്നീഷ് കുമാർ പരേഡിന് നേതൃത്വം നൽകും.