അടയ്ക്ക വില കുതിക്കുന്നു: കിലോ 550 രൂപ
കവുങ്ങ് കർഷകർക്ക് ഭീഷണിയായി ഇലകരിച്ചിലും കൂമ്പ് രോഗവും തുടരുമ്പോഴും അടയ്ക്കാ വിപണിയിൽ മുന്നേറ്റം.അടയ്ക്കാ കര്‍ഷകര്‍ക്ക് ആശ്വാസകരമായ നിലയില്‍ അടയ്ക്കാ വിലയെത്തി . ഓരോ ദിനവും അടയ്ക്കാ വില കുതിച്ചുയരുന്നു . പഴയ അടയ്ക്ക(ഉണക്കല്‍ ) കിലോ 520-550 രൂപയെത്തി . പുതിയതിന് (പച്ച ) കിലോ 450 രൂപ ഇന്ന് ലഭിച്ചു .
കര്‍ഷകര്‍ക്ക് നേരിട്ട് ലഭിക്കേണ്ട ഉയര്‍ന്ന വില ഇടനിലക്കാര്‍ തട്ടിയെടുക്കുന്നു എന്ന് വ്യാപക പരാതിയും ഉണ്ട് .
കേരളത്തിൽ ഒരു ലക്ഷത്തോളം ഹെക്ടർ കവുങ്ങ് കൃഷി ഉണ്ട്. ഒരു ലക്ഷം ടണ്ണോളം ഉത്പാദനവും നടക്കുന്നു . കേരളത്തിലെ ഏറ്റവും വലിയ കവുങ്ങ് കൃഷിക്കാര്‍ കാസര്‍ഗോഡ് ജില്ലയില്‍ ആണ് .
കാസർഗോഡ് ജില്ലയിൽ മാത്രം 20,000ത്തിനടുത്ത് അടയ്ക്കാ കർഷകർ ഉണ്ട്.തെക്കേ ഇന്ത്യയിലാണ് പ്രധാനമായി അടയ്ക്കാ കൃഷി ഉള്ളത്.മോഹത് നഗർ, കാസർഗോഡൻ തുടങ്ങിയ നാടൻ ഇനങ്ങളും
മംഗള , ഇന്റര്‍ സെറ്റ് മംഗള എന്നിങ്ങനെ അത്യുത്പാന ശേഷിയുള്ള ഇനങ്ങളും ഉണ്ട്.
ഉയർന്ന വില ലഭിക്കുന്നത് മൂലം ഏറെപ്പേര്‍ അടയ്ക്കാ കൃഷിയിലേക്ക് തിരിഞ്ഞിട്ടുണ്ട് . കേന്ദ്ര അടക്ക ഗവേഷണകേന്ദ്രം കർണ്ണാടകയിലെ പുത്തൂരിലാണ് സ്ഥിതിചെയ്യുന്നത് .
കേരളത്തിലെ അടയ്ക്ക കർഷകർ ഏറെ പ്രതീക്ഷയിലാണ്.ഉൽപാദനത്തിൽ വർധന ഉണ്ടായി.അടയ്ക്ക ഇറക്കുമതിയിലും കാര്യമായ വർധന ഉണ്ടായി.അടയ്ക്കയുടെ താരിഫ് മൂല്യം മെട്രിക് ടണ്ണിന് 7679 ഡോളർ (ഏകദേശം 6,92,200 രൂപ) ആയി നിശ്ചയിച്ച് കേന്ദ്രസർക്കാർ 2025 ഡിസംബറിൽ വിജ്ഞാപനം ഇറക്കിയിരുന്നു
.പ്രാദേശിക അടയ്ക്കയുടെ ഡിമാൻഡ് നിലനിൽക്കുന്നതു കർഷകർക്ക് ഗുണകരമാണ്.ലോകത്തിലെ ഏറ്റവും വലിയ അടക്ക ഉൽപാദക രാജ്യമാണ് ഇന്ത്യ.ആഗോള ഉൽപാദനത്തിന്റെ ഏകദേശം 63% സംഭാവന ചെയ്യുന്നതും ഇന്ത്യയാണ്.യുഎഇ, വിയറ്റ്നാം, നേപ്പാൾ, മലേഷ്യ, മാലിദ്വീപ് എന്നിവയാണ് പ്രധാന കയറ്റുമതി രാജ്യങ്ങൾ.പാൻ വിപണിയെ കേന്ദ്രീകരിച്ചാണ് അടയ്ക്ക കൃഷി മുന്നോട്ടു പോകുന്നത് .രാജ്യത്ത് പാൻ നിരോധിച്ചാൽ അടയ്ക്ക കൃഷി പ്രതിസന്ധിയിലാകും.പെയിന്റ് നിർമാണത്തിന് അടയ്ക്ക ഉപയോഗിച്ചിരുന്നു എങ്കിലും ൾ മിക്ക കമ്പനികളും സിന്തറ്റിക്കിനു പിന്നാലെ പോയി .
ഒന്നാം ഗ്രേഡ് അടയ്ക്കയ്ക്ക് ഉയര്‍ന്ന വില ഉണ്ടെങ്കിലും ഗ്രാമങ്ങളില്‍ ഉള്ള ഇടനിലക്കാര്‍ കര്‍ഷകര്‍ക്ക് മതിയായ വില നല്‍കാതെ അടയ്ക്കാ വാങ്ങിക്കൂട്ടുകയാണ് . പാൻമസാല കമ്പനികൾ ഉയർന്ന ഗുണ നിലവാരമുള്ള അടയ്ക്ക എടുക്കാറില്ല .വിലകുറഞ്ഞ അടയ്ക്കാ ആണ് പാന്‍ മസാല കമ്പനികള്‍ എടുക്കുന്നത് . വെറ്റിലമുറുക്കുകാർ കേരളത്തില്‍ കുറയുകയും എന്നാല്‍ വടക്കേ ഇന്ത്യയില്‍ വെറ്റില മുറുക്ക് ,പാന്‍ മസാല ഉപയോഗം കൂടുകയും ചെയ്തതോടെ കേരളത്തിലെ വിപണിയില്‍ വില ഉയര്‍ന്നു .
ഒരു ഏക്കര്‍ കവുങ്ങ് കൃഷിയില്‍ നിന്നും നല്ല ആദായം ഉണ്ടെങ്കില്‍ നാല് ലക്ഷം മുതല്‍ അഞ്ചു ലക്ഷം വരെ രൂപ വരുമാനം ലഭിക്കും . നന്നായി പരിപാലിച്ചാല്‍ മികച്ച ആദായം ലഭിക്കും . പരിപാലന ചിലവുകള്‍ കുറച്ചാല്‍ ഏക്കറിന് മൂന്നു ലക്ഷം രൂപ ലാഭം ഉള്ള കൃഷിയാണ് കവുങ്ങ് കൃഷി . നല്ല സൂര്യ പ്രകാശവും ജല ലഭ്യതയും ഉള്ള സ്ഥലങ്ങളില്‍ കവുങ്ങ് കൃഷിയ്ക്ക് അനുയോജ്യം ആണ് .


